Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൂക്കൂടകളില്‍ ജീവിതവസന്തം തീര്‍ത്ത്‌ അവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2013, 04:00 pm IST
in Kollam

കൊല്ലം: വെള്ള, പച്ച, മഞ്ഞ, നീല, ചുമപ്പ്‌ നിറങ്ങളുടെ സങ്കലനത്താല്‍ വിസ്മയങ്ങളുടെ പൂക്കൂടയൊരുക്കി ജീവിതത്തിന്‌ നിറം പിടിപ്പിക്കുകയാണ്‌ ഇവിടെ കുറേപ്പേര്‍. തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ദൃശ്യപ്പൊലിമയുടെ ഈ വസന്തം തീര്‍ക്കുന്നത്‌ അഞ്ച്‌ സ്ത്രീകളാണ്‌. രജനി, ഷീല, ജയശ്രീ, ശ്യാമ, ഗിരിജ എന്നിവര്‍ ഒരേ മനസ്സോടെ ഒരുമിച്ചപ്പോള്‍ ഗ്രാമശ്രീ ബൊക്കെ നിര്‍മാണ യൂണിറ്റ്‌-അഗ്രിക്കള്‍ച്ചറല്‍ നഴ്സറി രൂപപ്പെടുകയായിരുന്നു. യൂണിറ്റ്‌ തുടങ്ങിയിട്ട്‌ കുറച്ചേ ആയിട്ടുള്ളൂയെങ്കിലും പ്രവര്‍ത്തനമികവിന്റെ നീണ്ട നാളുകള്‍ പിന്നിട്ട കൈത്തഴക്കമാണ്‌ ഇവരുടെ സൃഷ്ടികള്‍ക്ക്‌.

ഓര്‍ക്കിഡ്‌, ആന്തൂറിയം, കാര്‍ണേഷ്യം, ആസ്റ്റര്‍, ബ്ലൂഡെയ്സി, ശതാവലി, വിവിധയിനം റോസാപ്പൂക്കള്‍, എവര്‍ഗ്രീന്‍ ഇലകള്‍, വാടാമുല്ല, തെച്ചി, താമര, ആമ്പല്‍.. എന്നിങ്ങനെ കാലാകാലങ്ങളില്‍ നമ്മുടെ തൊടികളില്‍ കാണുന്ന ഏത്‌ പൂക്കള്‍കൊണ്ടും വശ്യമനോഹരമായ ബൊക്കെ നിര്‍മിക്കാന്‍ ഇവര്‍ക്കറിയാം.സാധാരണ ബൊക്കേകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ നിര്‍മിത വസ്തുക്കള്‍ അഴുകാതെ പ്രകൃതിക്ക്‌ വിനാശകരമായി മാറുന്നതുകൊണ്ട്‌ പ്രതൃതിജന്യവസ്തുക്കള്‍ കൊണ്ടാണ്‌ ഇവര്‍ ബൊക്കേകള്‍ നിര്‍മിക്കുന്നത്‌. അതുകൊണ്ടുതന്നെ മറ്റുള്ള ബൊക്കെകളില്‍ നിന്നും വ്യത്യസ്തമായി ഗ്രാമീണ തനിമയുടെ പ്രതീകങ്ങളാവുന്നു ഈ പൂക്കൂടകള്‍.

തുമ്പയും മുക്കുറ്റിയും നന്ത്യാര്‍വട്ടവും കറുകപ്പുല്ലും മന്ദാരവും മറ്റും ഉപയോഗിച്ചും ഇവര്‍ പൂക്കൂടയൊരുക്കാറുണ്ട്‌. തൊടിയൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി പുഷ്പകൃഷിയില്‍ താത്പര്യം പ്രകടിപ്പിച്ച്‌ പഞ്ചായത്തില്‍ പേരു നല്‍കിയവരെ ഉള്‍പ്പെടുത്തി പൂക്കൂട നിര്‍മാണ ഏകദിന പരിശീലന പരിപാടി നടത്തിയിരുന്നു. പഠിച്ചത്‌ മറക്കാതെ തങ്ങള്‍ സ്വായത്തമാക്കിയ വിദ്യ പ്രാവര്‍ത്തികമാക്കാനായി ഇവര്‍ ഗ്രാമശ്രീ നിര്‍മാണയൂണിറ്റ്‌ തുടങ്ങുകയായിരുന്നു.

ബൊക്കെ നിര്‍മാണത്തില്‍ കൂടുതലായും ഉപയോഗിക്കുന്നത്‌ ഇവരുടെ വീടുകളില്‍ തന്നെ നട്ടുവളര്‍ത്തുന്ന പൂക്കളും ചെടികളുമാണ്‌. വലിയ ഓര്‍ഡറുകള്‍ വരുമ്പോള്‍ മാത്രമാണ്‌ പുറത്തു നിന്നും പൂക്കള്‍ വാങ്ങുക. ഈ സ്ത്രീകളുടെ കഠിനാധ്വാനവും കര്‍മോത്സുകതയും കൊണ്ട്‌ ഗ്രാമശ്രീ ഇന്ന്‌ മറ്റു പഞ്ചായത്തുകള്‍ക്കും വഴികാട്ടിയാകുന്നു.

ബൊക്കെ നിര്‍മാണം കൂടാതെ പന്തല്‍, കാര്‍ ഡെക്കറേഷന്‍, പൂമാല-റീത്ത്‌ നിര്‍മാണം എന്നിവയും ഇവര്‍ ഏറ്റെടുത്ത്‌ ചെയ്യുന്നുണ്ട്‌. ഒരു ചെറിയ പൂക്കൂടക്ക്‌ 250 രൂപയോളം ചെലവ്‌ വരും. സാഹചര്യങ്ങളും സന്ദര്‍ഭവും അനുസരിച്ച്‌ ഇവയുടെ വിലയില്‍ ചില്ലറ മാറ്റങ്ങള്‍ നടത്താന്‍ തയ്യാറാണ്‌ യൂണിറ്റംഗങ്ങള്‍. ഗ്രാമപഞ്ചായത്ത്‌-കൃഷിഭവന്‍ സംഘടിപ്പിക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും ബൊക്കേകള്‍ സൗജന്യമായി നല്‍കി ഇവര്‍ മാതൃകയാകുന്നു.

ജലദൗര്‍ലഭ്യം, വാഹനസൗകര്യത്തിന്റെ അപര്യാപ്തത, സാമ്പത്തികവും സാങ്കേതികവുമായ ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെയുള്ള പ്രതിബന്ധങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും മാനസികോല്ലാസം പകരുന്ന ഈ പ്രവൃത്തിയില്‍ സംതൃപ്തരാണ്‌ യൂണിറ്റംഗങ്ങള്‍. പ്രതീക്ഷയുടേയും സ്വപ്നങ്ങളുടേയും പൂക്കള്‍ വിരിയുന്നതും കാത്തിരിക്കുകയാണ്‌ ഈ ഗ്രാമശ്രീ അംഗനമാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.