Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആനയൂട്ടും ഗജപൂജയുമായി വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക്‌ ഒരുക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2013, 06:44 pm IST
inKollam

കൊല്ലം: ജില്ലയിലെ ക്ഷേത്രങ്ങള്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക്‌ ഒരുങ്ങി. കൊട്ടാരക്കര മഹാഗണപതിക്ഷേത്രം, കൊല്ലം കൊട്ടാരക്കുളം മഹാഗണപതിക്ഷേത്രം, പുതിയകാവ്‌ ശ്രീ ഭഗവതി ക്ഷേത്രം, വടക്കേവിള വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളീക്ഷേത്രം, മരുത്തടി ഈഴശ്ശേരില്‍ ശ്രീ ഭദ്രകാളീക്ഷേത്രം, അഞ്ചല്‍ അഗസ്ത്യകോട്‌ ശ്രീഗുരുവായൂരപ്പന്‍ക്ഷേത്രം എന്നിവിടങ്ങളിലാണ്‌ വിപുലമായ പരിപാടികള്‍. മറ്റ്‌ ക്ഷേത്രങ്ങളില്‍ വിശേഷാല്‍പൂജകള്‍ നടക്കും.

വടക്കേവിള വലിയകൂനമ്പായിക്കുളം ശ്രീഭദ്രകാളിക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവം 9ന്‌ നടക്കും. രാവിലെ ക്ഷേത്രം മേല്‍ശാന്തി ടി.വി വിഷ്ണുനമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ ഗണപതിഹോമം, മുക്കുറ്റി പുഷ്പാഞ്ജലി, പ്രത്യക്ഷ ഗണപതിപൂജ, ആനയൂട്ട്‌ തുടങ്ങിയവ നടക്കും.

15ന്‌ ഉത്രാട ദിവസം രാവിലെ 7ന്‌ ക്ഷേത്രം മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ നിറപുത്തരിപൂജ നടക്കും. കൂനമ്പായിക്കുളം ക്ഷേത്രട്രസ്റ്റ്‌ എല്ലാ വര്‍ഷവും മുണ്ടയ്‌ക്കല്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക്‌ നല്‍കുന്ന ഓണക്കോടി വിതരണം അഗതിമന്ദിരത്തില്‍ രാവിലെ 9.30ന്‌ കളക്ടര്‍ ബി. മോഹനന്‍ നിര്‍വഹിക്കും. 27ന്‌ നടരാജന്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്‌ വിതരണം, ഒക്ടോബര്‍ 13ന്‌ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന കുമാരിപൂജയും, 14ന്‌ നവരാത്രി മഹോത്സവവും സാരസ്വതഘൃതവും നടക്കും.

കൊല്ലം: മരുത്തടി ഈഴശ്ശേരില്‍ ശ്രീഭദ്രകാളിക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി മഹോത്സവം 336 നാളീകേര സഹിതമുള്ള അഷ്ടദ്രവ്യമഹാഗണപതിഹോമം എന്നിവയോടുകൂടി 9ന്‌ നടക്കും. രാവിലെ 6.30ന്‌ അഷ്ടദ്രവ്യ മാഹാഗണപതിഹോമവും തുടര്‍ന്ന്‌ ഗണപതിക്ക്‌ ഉണ്ണിയപ്പം മൂടല്‍, മോദകം എന്നിവയുടെ നിവേദ്യവും നടക്കും.

അഞ്ചല്‍: അഗസ്ത്യക്കോട്‌ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി മഹോത്സവം 9ന്‌ നടത്തുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി മുടിപ്പിലാപ്പിള്ളി നീലകണ്ഠരരു ഭട്ടതിരിപ്പാട്‌, ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി ഭാഗവതാംശി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി മഹേഷ്‌ പോറ്റി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ്‌ ചടങ്ങുകള്‍ നടത്തുന്നത്‌. രാവിലെ 4.30ന്‌ നടതുറപ്പ്‌, 5.30ന്‌ പ്രത്യക്ഷ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6ന്‌ ശനീശ്വര ഹോമം, 8ന്‌ പ്രത്യക്ഷ ഗജപൂജ, 8.30ന്‌ ആനയൂട്ട്‌ എന്നിവയാണ്‌ ക്ഷേത്രത്തിലെ പ്രധാന പൂജകള്‍. വിനായക ചതുര്‍ത്ഥിദിനമായ 9ന്‌ ചിത്തിര നക്ഷത്രത്തിലുള്ള ഭക്തര്‍ക്ക്‌ ഗണപതി ഹോമം, പാല്‍പ്പായസം,വിഷ്ണുപൂജ, പുരുഷസൂക്തം, ഭാഗ്യസൂക്തം എന്നീ പൂജകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ വിശേഷാല്‍ നക്ഷത്രപൂജയും നടത്തും.

ക്ഷേത്രങ്ങളില്‍ അത്യപൂര്‍വ്വമായി നടത്തപ്പെടുന്ന ആനയൂട്ടിനും, ഗജപൂജയ്‌ക്കും, വിശേഷാല്‍ നക്ഷത്രപൂജയ്‌ക്കുമുള്ള രജിസ്ട്രേഷനുകള്‍ ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട്‌ 6 വരെ വിശേഷാല്‍ പൂജകള്‍ക്കായി പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാമെന്ന്‌ കണ്‍വീനര്‍ അഗസ്ത്യക്കോട്‌ രാധാകൃഷ്ണന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0475-2271453, കൊട്ടാരക്കര: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും മഹാഗണപതിക്ഷേത്ര ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തില്‍ കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തില്‍ 9ന്‌ നടക്കുന്ന വിനായക ചതുര്‍ത്ഥി ഗണേശോത്സവങ്ങള്‍ക്ക്‌ തുടക്കമായി. ചതുര്‍ത്ഥിദിനത്തില്‍ രാവിലെ 5.30ന്‌ തന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ 1008 നാളീകേരവും ഹോമക്കൂട്ടുകളും ഉപയോഗിച്ചുള്ള അഷ്ടദ്രവ്യമഹാഗണപതിഹോമം നടക്കും. 8.30ന്‌ നടക്കുന്ന ഗജപൂജ, ആനയൂട്ട്‌ എന്നിവയുടെ ഉദ്ഘാടനം ബോര്‍ഡ്‌ മെമ്പര്‍ പി.കെ കുമാരന്‍ നിര്‍വഹിക്കും. 9ന്‌ നടക്കുന്ന ശനിദോഷ നിവാരണ പൂജയ്‌ക്ക്‌ സ്വാമിനി സര്‍വ്വമയിദേവി ഭദ്രദീപം തെളിയിക്കും. പയ്യന്നൂര്‍ ശ്രീധരന്‍നമ്പൂതിരി ആചാര്യനായിരിക്കും. 10.45ന്‌ നടക്കുന്ന മാതൃസമ്മേളനം പി. അയിഷാപോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാതൃസമിതി ജില്ലാ പ്രസിഡന്റ്‌ വി. യശോദ ടീച്ചര്‍, ഡോ. ശ്രീഗംഗ, എസ്‌. കമലകുമാരി എന്നിവര്‍ സംബന്ധിക്കും. മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റീസ്‌ ഡി. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തും. 12.45ന്‌ പ്രസാദ വിതരണം, അന്നദാനം.

വൈകിട്ട്‌ 5ന്‌ സാംസ്കാരിക സമ്മേളനം ബോര്‍ഡ്‌ മെമ്പര്‍ സുഭാഷ്‌ വാസു ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ. രാഘവന്‍ നായര്‍ പ്രഭാഷണം നടത്തും. മനോജ്‌ മഹേശ്വരം, ആര്‍. ദിവാകരന്‍, എസ്‌. ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും. ചിത്രരചനാ, രാമായണ മത്സരത്തില്‍ വിജയികളായവര്‍ക്ക്‌ റൂറല്‍ എസ്പി എസ്‌. സുരേന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. 6.30ന്‌ ദീപാരാധന. തുടര്‍ന്ന്‌ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാഗണപതിയുടെ പുറത്തെഴുന്നള്ളിപ്പ്‌. 7.30ന്‌ സംഗീതസദസ്‌. ഭക്തജനങ്ങള്‍ക്ക്‌ മോദകം വഴിപാട്‌ ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്നത്‌ ഈ ദിനത്തില്‍ മാത്രമാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.