Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി പീഡിപ്പിക്കല്‍: മന്ത്രിയും ഉദ്യോഗസ്ഥരും പ്രതിക്കൂട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2013, 10:11 pm IST
inErnakulam

കൊച്ചി: നിയമവിരുദ്ധമായി റോഡ്‌ വെട്ടിപ്പൊളിക്കല്‍ തടഞ്ഞ പിഡബ്ലിയുഡി ഉദ്യോഗസ്ഥക്കു നേരെ ഉന്നതരുടെ പീഡനം. തൃപ്പൂണിത്തുറയില്‍ അസി.എഞ്ചിനീയറായിരുന്ന വി.കെ.ശൈലമോളെയാണ്‌ പ്രതികാര നടപടിയുടെ ഭാഗമായി ഒരാഴ്ചക്കകം രണ്ടുതവണ സ്ഥലം മാറ്റിയത്‌. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ.ബാബുവിന്റെ സമ്മര്‍ദ്ദമാണ്‌ സ്ഥലം മാറ്റത്തിനു പിന്നിലെന്നാണ്‌ ആക്ഷേപം. പിഡബ്ലയുഡി എക്സിക്യൂട്ടീവ്‌ എഞ്ചിനീയറും, കരാര്‍ലോബിയുമാണ്‌ ഇതിനുവേണ്ടി ചരടുവലി നടത്തിയതെന്നും ആരോപണമുണ്ട്‌. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ സത്യസന്ധത പുലര്‍ത്തിയ തിനാല്‍ ഉന്നതര്‍ നിരന്തരം പീഡിപ്പിക്കുന്നതായി കാണിച്ച്‌ മുഖ്യമന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, വനിതാകമ്മീഷന്‍ എന്നിവര്‍ക്ക്‌ പരാതിനല്‍കിയിരിക്കുകയാണ്‌ ശൈലമോന്‍.

കുടിവെള്ള പൈപ്പുസ്ഥാപിക്കാന്‍ തൃപ്പൂണിത്തുറയില്‍ റോഡ്‌ വെട്ടിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്‌ വിവാദങ്ങള്‍ക്കും എഇയെ സ്ഥലം മാറ്റുന്നതിലും വരെ ചെന്നെത്തിയത്‌. പിഡബ്ല്യുഡി മാന്വല്‍ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിമാത്രമെ റോഡ്‌ വെട്ടിപ്പൊളിക്കാന്‍ അനുവതിനല്‍കുകയുള്ളു എന്നനിലപാടിലായിരുന്നു അസി.അഞ്ചിനീയര്‍ ശൈലമോള്‍. തൃപ്പൂണിത്തുറ എസ്‌എന്‍ ജംഗ്ഷനു സമീപം 1700 മീറ്റര്‍ റോഡ്‌ പൊളിക്കുന്നതിനാണ്‌ അനുമതി ആവശ്യമായിവന്നത്‌. ഇതിലേക്കായി 1.25 കോടിരൂപയാണ്‌ പൊതുമരാമത്തു വകുപ്പിന്‌ ജലഅതോറിറ്റി കെട്ടിവെക്കേണ്ടിയിരുന്നത്‌. എന്നാല്‍ മുഴുവന്‍ തുകയും നല്‍കുന്നതിനുമ്പേ കരാറുകാരന്‍ റോഡ്‌ പൊളിക്കാന്‍ തുടങ്ങി. തകര്‍ന്ന തൃപ്പൂണിത്തുറ- വൈക്കം റോഡില്‍ അപകടങ്ങളും പതിവായി. ഇതോടെ സ്ഥലം എംഎല്‍എ കൂടിയായി മന്ത്രി കെ.ബാബുവിനും ഉദ്യോഗസ്ഥര്‍ക്കും എതിരെ ജനരോക്ഷം ശക്തമായി.

വിഷയം മാധ്യമങ്ങള്‍ ഏറ്റെടുത്ത്‌ വിവാദമായതോടെ അവസരം മുതലെടുത്ത്‌ കരാറുകാരന്‍ റോഡ്‌ പെട്ടിപ്പൊളിക്കല്‍ ഊര്‍ജ്ജിതമാക്കി. 1700 മീറ്റര്‍ നീളത്തില്‍ ഒരു വശം പൊളിക്കാനാണ്‌ അനുമതിയെങ്കില്‍ രണ്ടുവരിയില്‍ 3700 മീറ്ററോളം റോഡ്‌ പൊളിച്ചു. പിഡബ്ല്യുഡി മാന്വല്‍ അനുസരിച്ചാണെങ്കില്‍ 3.63 കോടിരൂപ കെട്ടിവെച്ചാല്‍ മാത്രമെ ഇത്രയും ഭാഗത്ത്‌ റോഡ്‌ കുഴിയടക്കാന്‍ അനുമതി നല്‍കാവൂ. എന്നാല്‍ മന്ത്രിയുടേയും ഉന്നതരുടേയും ഇടപെടല്‍ മൂലം പണം കെട്ടിവെക്കാതെ തന്നെ പണി തുടര്‍ന്നു. ഇതിനിടെ നടപടി ക്രമങ്ങള്‍ പാലിക്കാതെയുള്ള റോഡ്‌ പൊളിക്കലിനെതിരെ റോഡിന്റെ ചുമതലക്കാരിയായ തൃപ്പൂണിത്തുറ അസി.എഞ്ചിനീയര്‍ പരസ്യമായി നിലപാടുകളുമായി രംഗത്തുവന്നു. ഇതാണ്‌ മന്ത്രിയേയും ഉന്നതരേയും കരാറുകാരനേയും പ്രകോപിപ്പിച്ചതെന്നാണ്‌ പറയപ്പെടുന്നത്‌.

ഇതിനിടെ മന്ത്രിയുടെ പിഎയും പൊതുമരാമത്തുവകുപ്പിലെ ഉന്നതരും എഇ ശൈലമോള്‍ക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചു. ഇവരെ സ്ഥലംമാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായി മന്ത്രി കെ.ബാബു പൊതുമരാമത്തുവകുപ്പുമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്‌ നേരിട്ട്‌ കത്തെഴുതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥയെ പൊത്താനിക്കാട്ടേക്ക്‌ മന്ത്രി ഇടപെട്ട്‌ സ്ഥലംമാറ്റുകയായിരുന്നു ആദ്യനടപടി. ഇതിനിടെ തന്റെ നിരപരാധിത്വം വ്യക്തമാക്കി ഉദ്യോഗസ്ഥ മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കി. കൂടാതെ പൊതുമരാമത്ത്‌ വകുപ്പുമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്‌, വകുപ്പുസെക്രട്ടറി ടി.ഒ.സൂരജ്‌ എന്നിവരെ നേരില്‍കണ്ട്‌ പരാതിനല്‍കി. എന്നാല്‍ മന്ത്രി കെ.ബാബുവിന്റെ നിര്‍ദ്ദേശം പ്രകാരമാണ്‌ സ്ഥലം മാറ്റ നടപടിയെന്നതിനാല്‍ തങ്ങള്‍ ഇതില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന്‌ അവര്‍ അസി എഞ്ചിനീയറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ മന്ത്രി കെ.ബാബുവിന്റെ തൃപ്പൂണിത്തുറയിലെ ഓഫീസിലെത്തി സ്ഥലം മാറ്റം റദ്ദാക്കാന്‍ നിവേദനം നല്‍കി. എട്ടും ആറും വയസ്സായ രണ്ടുകുട്ടികളുടെ പഠനവും മറ്റും ബുദ്ധിമുട്ടിലാകുമെന്നതിനാല്‍ തൃപ്പൂണിത്തുറയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടെങ്കിലും സ്ത്രീയെന്ന പരിഗണനപോലും നല്‍കാതെ ആക്ഷേപിച്ച്‌ ഇറക്കിവെട്ടെന്നാണ്‌ ആരോപണം. മന്ത്രിമാരില്‍നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും നീതി ലഭിക്കാതായപ്പോള്‍ സംസ്ഥാന വനിതാകമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക്‌ പരാതി നല്‍കി. കൂടാതെ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണലില്‍ സ്ഥലംമാറ്റത്തിനെതിരെ കേസ്‌ ഫയല്‍ ചെയ്തും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ്‌ ഈ പൊതുമരാമത്തുവകുപ്പ്‌ ഉദ്യോഗസ്ഥ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.