Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബസ്‌ ദിനാഘോഷം ഇന്ന്‌; 6000 പേര്‍ക്ക്‌ സൗജന്യ യാത്രാ പാസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2013, 09:27 pm IST
in Ernakulam

കൊച്ചി: പൊതുഗതാഗത സൗകര്യം കൂടുതലായി ഉപയോഗിക്കുകയെന്ന ആശയത്തോടെ ജില്ലാ ഭരണകൂടവും വൈറ്റില മൊബിലിറ്റി ഹബും ബസ്‌ ഓപ്പറേറ്റര്‍മാരുടെ സഹകരണത്തോടെ നടത്തുന്ന ബസ്ദിനാഘോഷം ഇന്ന്‌ വിവിധപരിപാടികളോടെ സംഘടിപ്പിക്കും. കൂടുതല്‍ യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക്‌ ആകര്‍ഷിച്ച്‌ നിരത്തുകളിലെ സ്വകാര്യവാഹനങ്ങളുടെ പെരുപ്പം ഇല്ലാതാക്കുകയാണ്‌ ലക്ഷ്യം. കൊച്ചി റിഫൈനറി ഭാരത്‌ പെട്രോളിയം, ഫെഡറല്‍ ബാങ്ക്‌, സിറ്റി ഓണ്‍ വീല്‍സ്‌ എന്നിവയുടെ സഹകരണത്തോടെയാണ്‌ ബസ്ദിനാഘോഷമെന്ന്‌ ഹബ്‌ സ്പെഷല്‍ ഓഫീസര്‍ കെ.എന്‍.രാജി പറഞ്ഞു.

ഇതിന്റെ ഭാഗമായി സിറ്റിബസുകളില്‍ നഗരപരിധിക്കുള്ളില്‍ യാത്രചെയ്യാന്‍ പൊതുജനങ്ങള്‍ക്ക്‌ സൗജന്യമായി പാസുകളും അനുവദിക്കും. നഗരകവാടങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന്‌ പാസുകള്‍ കൈപ്പറ്റാം. ഈ തുക ബസ്‌ ഓപ്പറേറ്റര്‍മാര്‍ക്ക്‌ മൊബിലിറ്റി ഹബില്‍ നിന്ന്‌ തിരിച്ചുനല്‍കും. 6000 ടിക്കറ്റാണ്‌ ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്‌. ഇന്നലെ മുതല്‍ ഇത്‌ വിവിധ പമ്പുകളില്‍ നിന്ന്‌ വിതരണം ചെയ്തുതുടങ്ങി. തൃപ്പൂണിത്തുറ, കാക്കനാട്‌, ഫോര്‍ട്ടുകൊച്ചി, ഇടക്കൊച്ചി, തോപ്പുംപടി, ഹൈക്കോടതി എന്നിവടങ്ങളിലെ പമ്പുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്‌.

ഇതോടൊപ്പം പൊതുഗതാഗതം കൂടുതല്‍ സൗകര്യപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെ മൊബിലിറ്റി ഹബില്‍ നിന്നും പുറപ്പെടുന്ന ദീര്‍ഘദൂര സ്വകാര്യബസുകളില്‍ സീറ്റ്‌ റിസര്‍വ്‌ ചെയ്യാനുള്ള സൗകര്യവും ബസുകളുടെ സമയക്രമം സംബന്ധിച്ച വിവരങ്ങളും മൊബിലിറ്റി ഹബിന്റെ വെബ്സൈറ്റ്‌ വഴി (www.vytiltmobilityhubsociety.com) പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കും. കൊടുങ്ങല്ലൂര്‍, കോതമംഗലം, തലയോലപ്പറമ്പ്‌ എന്നിവടങ്ങള്‍ക്കു ശേഷമുള്ള സ്റ്റേഷനുകളിലേക്ക്‌ റിസര്‍വേഷന്‍ ആദ്യഘട്ടത്തില്‍ ലഭ്യമാക്കും.

വൈറ്റില മൊബിലിറ്റി ഹബില്‍ രാവിലെ 9.30ന്‌ ബെന്നി ബഹനാന്‍ എം.എല്‍.എ. ബസ്ദിനാഘോഷം ഉദ്ഘാടനം ചെയ്യും. മാനേജിങ്‌ ഡയറക്ടര്‍ ഡോ.എം.ബീന അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്പരീത്‌ വീല്‍സ്‌ കാര്‍ഡ്‌ പുറത്തിറക്കും. സിറ്റി പൊലീസ്‌ ചീഫ്‌ കെ.ജി. ജയിംസ്‌ സീറ്റ്‌ റിസര്‍വേഷന്‍ സംവിധാനം ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട്‌ കമ്മിഷണര്‍ പി.എ.സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തും. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍, നടി കൃഷ്ണപ്രഭ, കൗണ്‍സിലര്‍ സുനിത ഡിക്സണ്‍, വി.എം.എച്ച്‌.എസ്‌. സ്പെഷല്‍ ഓഫീസര്‍ കെ.എന്‍.രാജി, പി.ബി.ഒ.എ. ജനറല്‍ സെക്രട്ടറി എം.ബി.സത്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സിറ്റി ഓണ്‍ വീല്‍സിന്റെ സഹകരണത്തോടെ ബസുകളില്‍ റീചാര്‍ജ്‌ ചെയ്യാവുന്ന കൂപ്പണ്‍ ഉപയോഗിച്ച്‌ നടത്താവുന്ന യാത്രയ്‌ക്കായാണ്‌ വീല്‍സ്‌ കാര്‍ഡുകള്‍ പുറത്തിറക്കുന്നത്‌. ആദ്യഘട്ടത്തില്‍ ഫോര്‍ട്ടുകൊച്ചി-കാക്കനാട്‌, ഫോര്‍ട്ടുകൊച്ചി- ആലുവ റൂട്ടിലെ 150 ബസുകളിലാണ്‌ ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്‌. എ.ടി.എം.കാര്‍ഡുപോലെ സ്വീപ്പ്‌ ചെയ്ത്‌ യാത്രയ്‌ക്ക്‌ തുക നല്‍കാം.

ഹബിലെ ഇക്കൊല്ലത്തെ ഓണാഘോഷം സെപ്തംബര്‍ 10 മുതല്‍ 15 വരെ വിവിധ പരിപാടികളോടെ നടത്തും. എല്ലാദിവസവും വൈകീട്ട്‌ 5.30മുതല്‍ ഒരു മണിക്കൂര്‍ നീളുന്ന പരിപാടികള്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച്‌ സംഘടിപ്പിക്കും. സെപ്തംബര്‍ 10ന്‌ മുത്തശിമാരെ ഉള്‍പ്പെടുത്തിയുള്ള എന്റെ മുത്തശിയെന്ന പരിപാടിയോടെയാണ്‌ ഓണാഘോഷത്തിന്‌ തുടക്കം. ഇതിനു പുറമെ പൂക്കളമല്‍സരവും ഉണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.