Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രാപ്പകല്‍ സമരം പൊളിച്ചത്‌ ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസ്‌ കാട്ടി: സി. ശിവന്‍കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2013, 07:59 pm IST
in Kollam

കൊല്ലം: സോളാര്‍ തട്ടിപ്പിലെ മുഖ്യ സൂത്രധാരനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നടന്ന ബിജെപി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ്‌ കാട്ടി സിപിഎമ്മിന്റെ രാപ്പകല്‍ സമരത്തെ കോണ്‍ഗ്രസ്‌ പൊളിക്കുകയായിരുന്നുവെന്ന്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി ആരോപിച്ചു. സരിത.എസ്‌ നായരുടെ മൊഴി അട്ടിമറിച്ചത്‌ ഉമ്മന്‍ചാണ്ടിയാണ്‌. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു സിപിഎം നടത്തിയ സെക്രട്ടറിയേറ്റ്‌ ഉപരോധം കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു. ആ സമരം അവസാനിപ്പിച്ചതില്‍ ദുരൂഹതയുണ്ട്‌. പിണറായി വിജയനും തിരുവഞ്ചൂരും തമ്മില്‍ നടന്ന ധാരണ എന്തെന്നും ജനങ്ങളോട്‌ തുറന്നു പറയണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ ബിജെപിയുടെ സമരം ഇവിടെ അവസാനിക്കുന്നില്ല. സോളാര്‍ വിഷയത്തില്‍ ബിജെപി തുടക്കംമുതല്‍ എടുത്ത നിലപാടുകള്‍ ശക്തമാണെന്നും, ഉമ്മന്‍ചാണ്ടി രാജി വയ്‌ക്കുന്നതുവരെ ബഹുജനപ്രക്ഷോഭം പാര്‍ട്ടി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശ്രാമം ലിങ്ക്‌ റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന്‌ പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച്‌ ആരംഭിച്ചതു മുതല്‍തന്നെ ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കുക എന്ന മുദ്രാവാക്യം വിളി ഉയര്‍ന്നു. ഇരുമ്പുപാലം വഴി മാര്‍ച്ച്‌ കളക്ട്രേറ്റില്‍ എത്തിയപ്പോള്‍ കൊല്ലം എസിപി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം മാര്‍ച്ച്‌ തടഞ്ഞു. മാര്‍ച്ചിനെ നേരിടാന്‍ പോലീസ്‌ ജലപീരങ്കിയടക്കമുള്ള വന്‍ സന്നാഹങ്ങളുമായാണ്‌ സ്ഥലത്ത്‌ നിലയുറപ്പിച്ചത്‌. പ്രവര്‍ത്തകരുടെ രോഷം അപ്പോഴും തുടര്‍ന്നു. ബാരിക്കേഡ്‌ മറിച്ചിടാനുള്ള പ്രവര്‍ത്തകരുടെ ശ്രമം മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട്‌ പിന്‍തിരിപ്പിച്ചു. തുടര്‍ന്ന്‌ കളക്ട്രേറ്റിന്‌ മുന്നില്‍ കുത്തിയിരുന്നു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. മാര്‍ച്ച്‌ ഉദ്ഘാടനയോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ്‌ എം. സുനില്‍ അധ്യക്ഷത വഹിച്ചു. ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കും വരെ ബിജെപി സമരം തുടരുമെന്നും ഉമ്മന്‍ചാണ്ടി രാജിവച്ച്‌ അന്വേഷണത്തെ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മാലുമേല്‍ സുരേഷ്‌, സംസ്ഥാന സെക്രട്ടറി ബി. രാധാമണി, മുന്‍ ജില്ലാ പ്രസിഡന്റ്‌ വയയ്‌ക്കല്‍ മധു, ബിജെപി സംസ്ഥാന ഓഫീസ്‌ സെക്രട്ടറി എം.എസ്‌. ശ്യാംകുമാര്‍, ദിനേഷ്കുമാര്‍, മാമ്പുഴ ശ്രീകുമാര്‍, അഡ്വ. രൂപാബാബു, ദേവകി ജി. പിള്ള, ബി.ഐ ശ്രീനാഗേഷ്‌, പന്നിമണ്‍ രാജേന്ദ്രന്‍, നെടുമ്പന ശിവന്‍, ബിജു നീലാംബരന്‍, ലത മോഹന്‍, സുമാദേവി, വസന്ത ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന്‌ നേതാക്കളായ വി.എസ്‌ വിജയന്‍, ആലഞ്ചേരി ജയചന്ദ്രന്‍, രണിക്കാവ്‌ രാജന്‍, മനോജ്‌, അഡ്വ. വയയ്‌ക്കല്‍ സോമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

പുതിയ വാര്‍ത്തകള്‍

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.