Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഭാരത സമ്പദ്‌ വ്യവസ്ഥയുടെ വളര്‍ച്ചയില്‍ അഭിമാനിക്കാന്‍ ഏറെ: കെ.എം.മാണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2013, 09:22 pm IST
inErnakulam

കൊച്ചി: ലോക സമ്പദ്‌വ്യവസ്ഥ 3.3ശതമാനമെന്ന നിരക്കില്‍ നീങ്ങുമ്പോള്‍ ആറ്‌ ശതമാനം വളര്‍ച്ചയോടെ പുരോഗതിയിലേക്കു കുതിക്കുന്ന ഭാരതത്തിന്റെ ഇന്നത്തെ വളര്‍ച്ചയില്‍ അഭിമാനിക്കാന്‍ ഏറെയുണ്ടെന്ന്‌ ധനമന്ത്രി കെ.എം.മാണി. മറൈന്‍ഡ്രൈവ്‌ മൈതാനിയില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷവേളയില്‍ സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.

സ്വാതന്ത്ര്യമെന്നത്‌ വിമോചനമാണ്‌. എല്ലാ ദു:ഖാങ്ങളില്‍ നിന്നും പരിമിതികളില്‍ നിന്നുമുള്ള വിമോചനം. സംസ്ഥാനസര്‍ക്കാരിന്റേത്‌ വികസനവും കരുതലും എന്ന മുദ്രാവാക്യത്തിലൂന്നിയ പ്രവര്‍ത്തനമാണ്‌. വിമോചനത്തിന്റെ കാതലെന്നത്‌ ജനതയുടെ സമഗ്രമായ വികസനത്തെയാണ്‌ ലക്ഷ്യം വയ്‌ക്കുന്നത്‌. അതിന്‌ ഒറ്റക്കെട്ടായി ഒരു മനസോടെയുള്ള പ്രവര്‍ത്തനമാണ്‌ ഇന്ന്‌ അനിവാര്യമെന്ന്‌ അദ്ദേഹം പറഞ്ഞു.അതോടൊപ്പം സ്വാതന്ത്ര്യം നമുക്ക്‌ എന്തു നല്‍കിയെന്നതിന്‌ അപ്പുറം സമൂഹത്തിന്‌ നാം എന്തു നല്‍കിയെന്ന ആത്മപരിശോധനയ്‌ക്കുള്ള അവസരമാണ്‌ ഇത്‌. രാജ്യവികസനവും ജനക്ഷേമവും ഉറപ്പാക്കാന്‍ ഒരുമിച്ചു പങ്കുചേരേണ്ടതുണ്ട്‌. നമ്മുടെ രാജ്യത്തിനൊപ്പം സ്വതന്ത്രരായവര്‍ ഇന്ന്‌ പട്ടാളഭരണത്തിലേക്കും മറ്റും പോകുമ്പോള്‍ കിട്ടിയ സ്വാതന്ത്ര്യം അഭംഗുരം കാത്തുസൂക്ഷിക്കാന്‍ നമുക്കായി എന്നതും ഏതു രാഷ്‌ട്രത്തിനു മുമ്പിലും തലയുയര്‍ത്തിനില്‍ക്കാന്‍ കഴിയുന്നുവെന്നതും പ്രധാനമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

രാവിലെ 8.25ന്‌ മൈതാനിയിലെത്തിയ മുഖ്യാതിഥിയെ ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, സിറ്റി പോലീസ്‌ കമ്മീഷണര്‍ കെ.ജി.ജയിംസ്‌ എന്നിവര്‍ സ്വീകരിച്ചു. 8.30ന്‌ മുഖ്യാതിഥി പതാക ഉയര്‍ത്തിയ ശേഷം പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. കഴിഞ്ഞ റിപ്പബ്ലിക്ദിനത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പൊലീസ്‌ മെഡലുകള്‍ വടക്കേക്കര പൊലീസ്‌ സ്റ്റേഷനിലെ ജയപാലന്‍, കൊച്ചി സിറ്റി ഡി.സി.ആര്‍.ബി.യിലെ എം.വി.പീറ്റര്‍, മുളന്തുരുത്തി പൊലീസ്‌ സ്റ്റേഷനിലെ എം.എന്‍.വിജയന്‍, വിജയകുമാര്‍, എറണാകുളം ടൗണ്‍ സൗത്ത്‌ സ്റ്റേഷനിലെ ഡി.സജീവ്കുമാര്‍, നെടുമ്പാശേരി സിയാലിലെ പി.ഡി.ബെന്നി, ഹാര്‍ബര്‍ സ്റ്റേഷനിലെ കെ.എം. രാജീവ്‌, എറണാകുളം സി.ബി.സി.ഐ.ഡി.യിലെ ജോഷി സി.എബ്രഹാം, കണ്ണമാലി സ്റ്റേഷനിലെ കെ.പി.സുലൈമാന്‍, കൊച്ചി സിറ്റി കണ്‍ട്രോള്‍ റൂമിലെ പി.ജെ.തോമസ്‌, ടി.വി.രാജീവ്‌, ട്രാഫിക്‌ വെസ്റ്റിലെ ടി.പി.സിബി, മൂവാറ്റുപുഴ സ്റ്റേഷനിലെ എം.വി.ബിജു, ഹില്‍പാലസ്‌ സ്റ്റേഷനിലെ എം.ജി. സന്തോഷ്‌ എന്നിവര്‍ക്ക്‌ മന്ത്രി സമ്മാനിച്ചു. പതാകദിന ഫണ്ടിലേക്ക്‌ മികച്ച സംഭാവന നല്‍കിയ ഫോര്‍ട്ടുകൊച്ചി സെന്റ്‌ മേരീസ്‌ എ.ഐ.ജി.എച്ച്‌.എസ്‌., സഹകരണസംഘം ജോയിന്റ്‌ രജിസ്ട്രാര്‍ ഓഫീസ്‌ എന്നിവയ്‌ക്കുള്ള റോളിങ്‌ ട്രോഫിയും ചടങ്ങില്‍ വിതരണം ചെയ്തു. ജൂണില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌ വായനദിനത്തോടനുബന്ധിച്ച്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച വായനമല്‍സരത്തിലെ വിജയികളായ ഷീന വര്‍ഗീസ്‌ (പയസ്‌ ജി.എച്ച്‌.എസ്‌. ഇടപ്പള്ളി), സാബുതോമസ്‌ (സെന്റ്‌ തോമസ്‌ എച്ച്‌.എസ്‌.എസ്‌. മലയാറ്റൂര്‍), എ.വി.ഷജിന (കളക്ട്രേറ്റ്‌ എറണാകുളം) എന്നിവര്‍ക്കുള്ള സാക്ഷ്യപത്രവും പുസ്തകവും മന്ത്രി സമ്മാനിച്ചു.

പരേഡില്‍ മികച്ച പ്രകടനം കാഴ്ചവച്ച പ്ലറ്റൂണുകള്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. ജില്ല ആംഡ്‌ റിസര്‍വ്‌ കൊച്ചി സിറ്റിയും സീ കേഡറ്റ്‌ കോര്‍പ്സ്‌ സീനിയര്‍ ഡിവിഷനും ആംഡ്‌ യൂണിറ്റുകളില്‍ ഒന്നാം സ്ഥാനം നേടി. സീ കെഡറ്റ്‌ കോര്‍പ്സ്്‌ ജൂനിയര്‍ വിഭാഗം, സ്റ്റുഡന്റ്സ്‌ പോലീസ്‌ കേഡറ്റ്‌ ആണ്‍കുട്ടികളില്‍ ഒന്നാം നമ്പര്‍ പ്ലറ്റൂണും(എറണാകുളം റൂറല്‍), സ്കൗട്ട്സില്‍ പെരുമാനൂര്‍ സി.സി.പി.എല്‍.എം.ഹൈസ്കൂളും, ഗൈഡ്സില്‍ എറണാകുളം സെന്റ.തെരേസാസ്‌ ഹൈസ്കൂളും, ജൂനിയര്‍ റെഡ്ക്രോസില്‍ എറണാകുളം സെന്റ്‌ ആന്റണീസും കബ്സില്‍ കച്ചേരിപ്പടി സെന്റ്‌ മേരീസും ബുള്‍ബുളില്‍ ചാത്യാത്ത്‌ എല്‍.എം.സി.സി.ജി.എല്‍.പി.എസും ഒന്നാമതായി. ബാന്റ്‌ സംഘത്തില്‍ എറണാകുളം സെന്റ്‌ തെരേസാസ്‌, സീ കെഡറ്റ്‌ കോര്‍പ്സ്‌, സെന്റ്‌ ആന്റണീസ്‌ എന്നിവ ആദ്യമൂന്നു സ്ഥാനങ്ങള്‍ നേടി.

സ്റ്റുഡന്റ്സ്‌ പോലീസ്‌ കേഡറ്റില്‍ എറണാകുളം റൂറലിലെ നാലാം പ്ലറ്റൂണ്‍ രണ്ടാം സ്ഥാനം നേടി. ജൂനിയര്‍ റെഡ്ക്രോസില്‍ സെന്റ്‌ ആല്‍ബര്‍ട്സ്‌ എച്ച്‌.എസ്‌. രണ്ടാം സ്ഥാനവും സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌. മൂന്നാം സ്ഥാനവും നേടി. കബ്സില്‍ ചാത്യാത്ത്‌ എല്‍.എം.സി.സി.ജി.എല്‍.പി.എസും ബുള്‍ബുളില്‍ സെന്റ്‌ മേരീസ്‌ ജി.എല്‍.പി.എസും രണ്ടാം സ്ഥാനം നേടി.

കൊച്ചി സിറ്റി ആംഡ്‌ റിസര്‍വിലെ റിസര്‍വ്‌ ഇന്‍സ്പെക്ടര്‍ പി.കെ.ഹരിലാല്‍ നയിച്ച പരേഡില്‍ ആറ്‌ സായുധസേന വിഭാഗം, 25 അണ്‍ ആംഡ്‌ വിഭാഗം, മൂന്നു ബാന്‍ഡ്‌ സംഘം എന്നിവ അണിനിരന്നു. എറണാകുളം ഗവ.ഗേള്‍സ്‌ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനാലാപനവും നടത്തി. സ്കൂളിനുള്ള ഉപഹാരം ജയലക്ഷ്മി ടീച്ചര്‍ മന്ത്രിയില്‍ നിന്നേറ്റുവാങ്ങി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.