Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

രാമചന്ദ്രന്റെ കലാപ്രദര്‍ശനം കേരളം കാത്തിരുന്നതെന്ന്‌ പ്രമുഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2013, 10:52 pm IST
inErnakulam

കൊച്ചി: കഴിഞ്ഞ അരനൂറ്റാണ്ടുകാലം എ.രാമചന്ദ്രന്‍ സഞ്ചരിച്ച കലാമാര്‍ഗത്തിന്റെ സൗന്ദര്യം വിശദമാക്കുന്നതാണ്‌ അദ്ദേഹത്തിന്റെ കലാപ്രദര്‍ശനമെന്ന്‌ പ്രമുഖര്‍ . രാജ്യത്തെ ഏറ്റവും മികച്ച കലാകാരന്മാരില്‍ ഒരാളുടെ വളര്‍ച്ചയെ പിന്തുടരാന്‍ ലഭിക്കുന്ന അസുലഭാവസരമായി ഈ മിനി റെട്രോസ്പെക്ടീവിനെ പ്രമുഖ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിശേഷിപ്പിക്കുമ്പോള്‍ കേരളത്തിന്റെ ചരിത്രപരമായ പ്രാമുഖ്യത്തെ വെളിച്ചത്തുകൊണ്ടുവരാന്‍ പ്രദര്‍ശനം ഉപകരിക്കുന്നതായി ചിത്രകാരന്‍ ബോസ്‌ കൃഷ്ണമാചാരി ചൂണ്ടിക്കാട്ടുന്നു.

ന്യൂദല്‍ഹിയിലെ വദേര ആര്‍ട്ട്‌ ഗ്യാലറി കൊച്ചി ദര്‍ബാര്‍ഹാള്‍ ഗ്യാലറിയില്‍ ഒരുക്കിയിട്ടുള്ള രണ്ടാഴ്ചത്തെ പ്രദര്‍ശനം ആഗസ്റ്റ്‌ 25നാണ്‌ സമാപിക്കുക. രാവിലെ 11 മുതല്‍ രാത്രി ഏഴു വരെയാണ്‌ പ്രദര്‍ശനം. കേരളത്തിന്റെ ചുമര്‍ചിത്രകലയെ ആധുനിക ചിന്തകളുമായി കൂട്ടിച്ചേര്‍ക്കുന്നവയാണ്‌ പ്രദര്‍ശനത്തിലുള്ള ചിത്രങ്ങളില്‍ പലതുമെന്ന്‌ രാമചന്ദ്രനുമായി നാലുപതിറ്റാണ്ടിന്റെ ഉറ്റസൗഹൃദമുള്ള അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്വന്തം ജന്മദേശമായ ആറ്റിങ്ങലില്‍ തുടങ്ങി ഗുഹാചിത്രങ്ങളുടെ നാടായ അജന്തയില്‍ നിന്നു വരെ അദ്ദേഹം സ്വാംശീകരിച്ച കലാപൈതൃകത്തിന്റെ അടരുകള്‍ ഈ ചിത്രങ്ങളില്‍ നിന്നു വേര്‍തിരിച്ചെടുക്കാനാകുമെന്ന്‌ അടൂര്‍ പറഞ്ഞു.

ദീര്‍ഘകാലമായി കലാരംഗത്തുള്ള ഒരാളുടെ നാഴികക്കല്ലുകളായ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനു തെരഞ്ഞെടുത്ത ക്യൂറേറ്ററുടെ സൂക്ഷ്മത മാതൃകാപരമാണെന്ന്‌ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റും ചിത്രകാരനുമായ ബോസ്‌ കൃഷ്ണമാചാരി പറഞ്ഞു. വിശാലമായ പ്രദര്‍ശന ഇടം ആവശ്യമുള്ള ഇത്തരമൊരു ഗൗരവമേറിയ പ്രദര്‍ശനത്തിന്‌ അവസാനം കേരളം ആതിഥ്യമരുളുന്നുവെന്നത്‌ വലിയ കാര്യമാണ്‌. രാജ്യാന്തരപ്രശസ്തരായ കലാകാരന്മാര്‍ സ്വദേശത്തുനിന്ന്‌ ഇതിലുമേറെ അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന്‌ മുന്‍ സാംസ്കാരിക മന്ത്രി എം.എ.ബേബി പറഞ്ഞു. രാമചന്ദ്രന്‌ ആദ്യകാലത്ത്‌ ശാസ്ത്രീയസംഗീതത്തോടുണ്ടായിരുന്ന ആഭിമുഖ്യം അദ്ദേഹത്തിന്റെ പെയിന്റിംഗുകളില്‍ കാണാനാകുന്നുണ്ടെന്ന്‌ കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ.എ.ഫ്രാന്‍സിസ്‌ പറഞ്ഞു. ചുമര്‍ചിത്രകലയോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന ആ ചിത്രങ്ങളില്‍ നിന്ന്‌ സംഗീതത്തിന്റെ പൂര്‍ണത നമുക്ക്‌ വായിച്ചെടുക്കാനാകുമെന്നും ഫ്രാന്‍സിസ്‌ പറഞ്ഞു.

സമകാലികതയുമായി ചേര്‍ത്തുവച്ച മിനിയേച്ചറുകളിലൂടെ അവയെ പുനര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ രാചന്ദ്രന്‍ വിജയിച്ചിട്ടുണ്ടെന്ന്‌ അക്കാദമി മുന്‍ സെക്രട്ടറി അജയകുമാര്‍ പറഞ്ഞു. ശ്രേഷ്ഠനായ ഒരു ഇന്ത്യന്‍ ചിത്രകാരന്റെ രൂപാന്തരങ്ങളെ പിന്തുടരാന്‍ കിട്ടുന്ന അസുലഭാവസരമാണ്‌ ഈ പ്രദര്‍ശനമെന്ന്‌ കൊച്ചി-മുസ്സിരിസ്‌ ബിനാലെ കോ ക്യൂറേറ്റര്‍ ആയിരുന്ന റിയാസ്‌ കോമു ചൂണ്ടിക്കാട്ടി. ഒരു കലാകാരന്റെ തൊഴിലില്‍ റിവൈവലിസം എങ്ങിനെയാണ്‌ പ്രവര്‍ത്തിച്ചതെന്നു മനസ്സിലാക്കാനുള്ള ഈ അവസരം ആസ്വാദകരെ ആകര്‍ഷിക്കുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം ഏറെക്കാലമായി കാത്തിരുന്ന ഒന്നാണ്‌ രാമചന്ദ്രന്റെ ഈ പ്രദര്‍ശനമെന്ന്‌ ആര്‍ട്ടിസ്റ്റ്‌ ടി. കലാധരന്‍ പറഞ്ഞു. മദ്രാസ്‌, ബറോഡ സ്കൂളുകളില്‍ നിന്നുള്ള പ്രമുഖരുടെ സൃഷ്ടികള്‍ ആസ്വദിക്കാന്‍ മാത്രമേ നമുക്കിതുവരെ കഴിഞ്ഞിരുന്നുള്ളുവെന്നും ശാന്തിനികേതനില്‍ നിന്നു തുടക്കമിട്ട ഒരാളുടെ പ്രദര്‍ശനത്തിന്‌ ആതിഥ്യം വഹിക്കാനായത്‌ വലിയ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാമചന്ദ്രന്റെ ചിത്രങ്ങളിലെ ഭാരതീയഘടകങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണെന്ന്‌ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ്‌ ഫൈന്‍ ആര്‍ട്സ്‌ വിഭാഗം മുന്‍ മേധാവി ആര്‍ട്ടിസ്റ്റ്‌ പൂജപ്പുര സുകു പറഞ്ഞു. സാഹിത്യനിരൂപകന്‍ പ്രൊഫ. എം.കെ. സാനു, പുതുതലമുറയിലെ രാജന്‍ കൃഷ്ണന്‍ തുടങ്ങിയവരും രാമചന്ദ്രന്റെ അടുത്ത സുഹൃത്തായിരുന്ന ചലച്ചിത്രകാരന്‍ ജി.അരവിന്ദന്റെ കുടുംബവും ഉദ്ഘാടനദിവസം തന്നെ പ്രദര്‍ശനം കണ്ടവരില്‍ ഉള്‍പ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.