Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തുറമുഖ വകുപ്പിന്റെ റോഡുനിര്‍മ്മാണത്തില്‍ ക്രമക്കേടും അഴിമതിയുമെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2013, 10:25 pm IST
inErnakulam

മരട്‌: തുറമുഖ വകുപ്പിന്റെ കീഴില്‍ നടന്നുവരുന്ന റോഡുനിര്‍മ്മാണങ്ങളില്‍ വ്യാപക അഴിമതിയും ക്രമക്കേടും നടന്നുവരുന്നതായി ആരോപണം. വെള്ളപ്പൊക്ക ദുരിതനിവാരണ ഫണ്ട്‌ ഉപയോഗിച്ചാണ്‌ സംസ്ഥാനത്തുടനീളം വകുപ്പ്‌ മുന്‍കയ്യെടുത്ത്‌ റോഡുകളുടെ പുനര്‍നിര്‍മ്മാണവും അറ്റകുറ്റപണികളും നടന്നുവരുന്നത്‌. ഒരു വിഭാഗം ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന്‌ റോഡുനിര്‍മ്മാണത്തില്‍ വന്‍ അഴിമതിനടത്തുന്നതായും രാഷ്‌ട്രീയനേതൃത്വം ഇതിന്‌ ഒത്താശചെയ്ത്‌ പങ്കുപറ്റുന്നതുമായി ആരോപിക്കുന്നു.

എക്സൈസ്‌ വകുപ്പുമന്ത്രി കെ.ബാബുവിന്റെ കീഴിലാണ്‌ തുറമുഖ വകുപ്പില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ്‌ വിഭാഗത്തിന്റെ പ്രവര്‍ത്തനം. തീരദേശ മേഖലകളിലെ വെള്ളപ്പൊക്കം മൂലം തകരുന്ന റോഡുകളും മറ്റും പുനര്‍നിര്‍മ്മിക്കുന്നതും അറ്റകുറ്റപ്പണികള്‍ നടത്തുന്ന ജോലികളും ഹാര്‍ബര്‍ എഞ്ചിനീയറിംഗ്‌ വിഭാഗമാണ്‌ നടത്തുന്നത്‌. കടലാക്രമണത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസം കടല്‍ഭിത്തി നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളും നടത്തുന്നു.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റേയും മറ്റും കോടിക്കണക്കിനു രൂപയാണ്‌ തുറമുഖ വകുപ്പിലേക്ക്‌ ഒഴുകിയെത്തുന്നത്‌. ഈ പണം ഉപയോഗിച്ചാണ്‌ സംസ്ഥാനത്തും അന്യസംസ്ഥാനത്തും കോടികളുടെ നിര്‍മ്മാണം ഏറ്റെടുത്ത്‌ അഴിമതിക്ക്‌ കളമൊരുക്കുന്നതെന്നാണ്‌ ആക്ഷേപം ഉയരുന്നത്‌.

പഞ്ചായത്തിലേയും, നഗരസഭയിലേയും വരെ റോഡുകളുടെ പുനരുദ്ധാരണം തുറമുഖവകുപ്പ്‌ ഏറ്റെടുക്കുന്നുണ്ട്‌. പൊതുമരാമത്തു വകുപ്പ്‌ നല്‍കുന്നതിനേക്കാള്‍ അഞ്ചുമുതല്‍ പത്തിരട്ടിവരെ അധികതുകക്കാണ്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ ടെണ്ടര്‍ നല്‍കുന്നത്‌. അരകിലോമീറ്റര്‍ റോഡ്‌ ടാര്‍ചെയ്യാന്‍ 75 ലക്ഷം രൂപക്ക്‌ വകുപ്പു മന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരം ടെണ്ടര്‍ ക്ഷണിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. 10 ലക്ഷത്തില്‍ താഴെമാത്രം തുകക്കാണ്‌ പൊതുമരാമത്തുവകുപ്പ്‌ ഒരുകിലോമീറ്റര്‍ റോഡ്‌ ടെണ്ടര്‍ ക്ഷണിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്‌. ഈ സ്ഥാനത്താണ്‌ നാളിതുവരെ റോഡു നിര്‍മ്മാണത്തിന്‌ കേട്ടുകേഴ്‌വിപോലും ഇല്ലാത്തത്ര വലിയതുകക്ക്‌ ടെണ്ടര്‍ ക്ഷണിക്കുന്ന നടപടി തുറമുഖ വകുപ്പിനുകീഴില്‍ നടന്നുവരുന്നത്‌.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ തുറമുഖ വകുപ്പിനുകീഴില്‍ നടന്നിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നാണ്‌ ആവശ്യമുയര്‍ന്നു. കുമ്പളം പഞ്ചായത്തിലെ അരകിലോമീറ്റര്‍ വരുന്ന വെള്ളേപ്പറമ്പ്‌ റോഡ്‌ (75 ലക്ഷം രൂപ) മരട്‌ നഗരസഭയിലെ അഞ്ചുതൈക്കല്‍ ബണ്ട്‌ റോഡ്‌ (40 ലക്ഷം) 24-ാ‍ം ഡിവിഷനിലെ തണ്ടാശ്ശേരി കോളനി റോഡ്‌ (23 ലക്ഷം) എന്നിവയുടെ നിര്‍മ്മാണത്തെ കുറിച്ചും അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.