Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഫ്രാഞ്ചൈസി ഉടമയും ബ്രാഞ്ച്‌ മാനേജരുമടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2013, 08:14 pm IST
inKollam

കൊല്ലം: പൊതുജനങ്ങളില്‍ നിന്നും 500 കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ ലീ കാപ്പിറ്റല്‍ സര്‍വീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഫ്രാഞ്ചൈസി ഉടമയായ വനിത ഉള്‍പ്പടെ മൂന്നുപേരെ പോലീസ്‌ അന്വേഷണസംഘം അറസ്റ്റ്‌ ചെയ്തു. ലീ കാപ്പിറ്റല്‍ സര്‍വീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി സ്വന്തം പേരില്‍ നടത്തി പോന്നിരുന്ന കൊല്ലം മുണ്ടയ്‌ക്കല്‍ ഉദയമാര്‍ത്താണ്ഡപുരം ചേരിയില്‍ തുമ്പറ ക്ഷേത്രത്തിന്‌ സമീപം തുളസി മന്ദിരത്തില്‍ ശ്യാം കുമാറിന്റെ ഭാര്യ ഉഷാ ശ്യാംകുമാര്‍ (53), കൊല്ലം മെയിന്‍റോഡിലെ ലീ കാപ്പിറ്റല്‍ സര്‍വീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനത്തിന്റെ മാനേജര്‍ മീനാട്‌ വില്ലേജില്‍ താഴംവടക്ക്‌ ചേരിയില്‍ റോയല്‍ ഹോസ്പിറ്റലിന്‌ സമീപം കൃഷ്ണകൃപയില്‍ അയ്യപ്പന്‍ മകന്‍ രാജേഷ്‌ (40), അസിസ്റ്റന്റ്‌ മാനേജര്‍ തൃക്കടവൂര്‍ വില്ലേജില്‍ മതിലില്‍ ചേരിയില്‍ വെങ്കേക്കര ജംഗ്ഷന്‌ സമീപം കൃഷ്ണപ്രഭയില്‍ നിന്നും തൃക്കരുവ വില്ലേജില്‍ ഞാറയ്‌ക്കല്‍ ചേരിയില്‍ കുന്നുവിള മഠത്തിന്‌ സമീപം കൃഷ്ണപ്രഭയില്‍ താമസം കൃഷ്ണന്‍കുട്ടി നായര്‍ മകന്‍ ബിനോയ്‌ (30) എന്നിവരെയാണ്‌ കൊല്ലം സിറ്റി പോലീസ്‌ കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്‌റയുടെ നിര്‍ദ്ദേശാനുസരണം സാമ്പത്തിക തട്ടിപ്പ്‌ കേസ്‌ അന്വേഷിക്കുന്ന കൊല്ലം എസിപി ബി. കൃഷ്ണകുമാര്‍, കൊല്ലം ഈസ്റ്റ്‌ സിഐ ഷെരീഫ്‌, എസ്‌ ഐ ജി.ഗോപകുമാര്‍, എസ്‌ഐ സയാനി, ഗ്രേഡ്‌ എസ്‌ഐ സുരേഷ്കുമാര്‍, സിവില്‍ പോലീസ്‌ ഓഫീസര്‍ ഹരിഹരന്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റ്‌ ചെയ്തത്‌.

ലീ കാപ്പിറ്റല്‍ സര്‍വീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനത്തിന്റെ വ്യാജമായി രസീതുകള്‍ നിര്‍മ്മിച്ച്‌ ഏതാണ്ട്‌ അമ്പതോളം പേരില്‍ നിന്നായി 20 കോടിയിലധികം രൂപ അറസ്റ്റിലായ ഉഷാശ്യാംകുമാര്‍ തട്ടിയെടുത്തതായി അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്‌. റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, വിദേശമലയാളികളുമാണ്‌ ഇവരുടെ ഫ്രാഞ്ചൈസിയില്‍ പണം നിക്ഷേപിച്ചിട്ടുള്ളത്‌. തിരുവനന്തപുരം ബ്രാഞ്ചിലെ മുഖ്യചുമതലക്കാരിയായി ജോലി നോക്കിയിരുന്നത്‌ അറസ്റ്റിലായ ഉഷയുടെ മകളായിരുന്നു. ഇവര്‍ കൊല്ലം മുണ്ടയ്‌ക്കല്‍ കേന്ദ്രീകരിച്ച്‌ വ്യാജരസീതുകള്‍ നിര്‍മ്മിച്ച്‌ ഫ്രാഞ്ചൈസി നടത്തിവന്നു.
സ്ഥാപനത്തിന്റെ കൊല്ലത്തെ മെയിന്‍ റോഡ്‌ ബ്രാഞ്ചിലെ നടത്തിപ്പുകാരായ രാജേഷ്‌, ബിനോയ്‌ എന്നിവര്‍ തങ്ങളുടെ താഴെ 50 ഓളം എക്സീക്യുട്ടീവുകളെ നിയമിച്ച്‌ ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നായി ഏതാണ്ട്‌ 100 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്‌. ഈ തുകയെല്ലാം രണ്ട്‌ പേരുടെയും ബാങ്ക്‌ അക്കൗണ്ട്‌ വഴിയാണ്‌ ഇടപാട്‌ നടത്തിയത്‌. ഇതില്‍ നല്ലൊരുപങ്ക്‌ തുകയും ഇവര്‍ രണ്ടുപേരും അവരുടെ പേരില്‍ മാറ്റിയിരുന്നു. അറസ്റ്റിലായ മൂന്നുപേരും ജില്ലയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ബിനാമി പേരില്‍ ധാരാളം ഭൂസ്വത്തുക്കള്‍ വാങ്ങിയതായി പോലീസ്‌ അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 406, 409, 420, 465, 468 എന്നീ വകുപ്പുകളും റിസര്‍വ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യാ ആക്ടും അനുസരിച്ചുള്ള കുറ്റമാണ്‌ പ്രതികള്‍ നടത്തിയിരിക്കുന്നത്‌. ഈ കേസിലെ ഒന്നാം പ്രതിയും സ്ഥാപനത്തിന്റെ ഉടമയുമായ സന്തോഷ്കുമാര്‍ ഒളിവിലാണ്‌. ഇയാള പിടികൂടാന്‍ പ്രത്യേക സ്വാഡ്‌ കര്‍ണാടക, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളില്‍ തെരച്ചില്‍ നടത്തികൊണ്ടിരിക്കുകയാണ്‌. കമ്പനിയ്‌ക്ക്‌ പൊതുജനങ്ങളില്‍ നിന്നും യാതൊരുവിധത്തിലും നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ റിസര്‍വ്വ്‌ ബാങ്കോ, സെബിയോ, കമ്പനി രജിസ്ട്രാറോ, അനുമതി നല്‍കിയിട്ടില്ല. ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ സാമ്പത്തിക നിക്ഷേപം നടത്തരുതെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ജില്ലാപോലീസ്‌ നടപടി ആരംഭിച്ചിട്ടുണ്ടെന്നും സിറ്റി പോലീസ്‌ കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്‌റ അറിയിച്ചു. അറസ്റ്റ്‌ ചെയ്ത്‌ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്തു. തട്ടിപ്പിലൂടെ ഇവര്‍ സ്വന്തമാക്കിയ സമ്പത്ത്‌ കണ്ടെത്താനും മറ്റ്‌ അന്വേഷണങ്ങള്‍ക്കുമായി മൂവരെയും കസ്റ്റഡിയില്‍ വാങ്ങും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.