Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കരിഞ്ചന്തയിലേയ്‌ക്ക്‌ കടത്താന്‍ ശ്രമിച്ച 25 ടണ്‍ റേഷന്‍ സാധനങ്ങള്‍ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2013, 10:11 pm IST
in Kollam

കൊല്ലം: കന്റോണ്‍മെന്റിലെ സിവില്‍ സപ്ലൈസ്‌ ഗോഡൗണില്‍ നിന്നും മലബാര്‍ മേഖലയിലേയ്‌ക്ക്‌ കടത്താന്‍ ശ്രമിച്ച ഒരു ലോറി ഭക്ഷ്യധാന്യവും മൂന്നുപേരേയും കൊല്ലം ഈസ്റ്റ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു.

കൊല്ലം കന്റോണ്‍മെന്റിലെ സിവില്‍ സപ്ലൈസ്‌ ഗോഡൗണില്‍ നിന്നും തങ്കശേരിയിലുള്ള എ.ആര്‍.ഡി 51-ാ‍ം നമ്പര്‍ റേഷന്‍ കടയിലേയ്‌ക്ക്‌ ഒരു മാസത്തേക്ക്‌ അനുവദിച്ച 130 ചാക്ക്‌ പുഴുക്കലരി, 72 ചാക്ക്‌ പച്ചരി, 48 ചാക്ക്‌ ഗോതമ്പ്‌ എന്നീ സാധനങ്ങള്‍ മലപ്പുറം രജിസ്ട്രേഷന്‍ നമ്പരുള്ള ലോറിയില്‍ കൊല്ലത്ത്‌ നിന്നും മലപ്പുറം ഭാഗത്തേയ്‌ക്ക്‌ കൊല്ലത്തെ റേഷനരി കരിഞ്ചന്ത മാഫിയയുടെ സഹായത്തോടെ കടത്താന്‍ ശ്രമിക്കുന്നതായി സിറ്റി പോലീസ്‌ കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്‌റക്ക്‌ കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഈസ്റ്റ്‌ സിഐ എസ്‌. ഷെരീഫിന്റെ നിര്‍ദ്ദേശാനുസരണം എസ്‌ഐ ജി ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസറായ ജോസ്‌ പ്രകാശ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ അനന്‍ ബാബു, കൃഷ്ണകുമാര്‍, ഗുരുപ്രസാദ്‌, സജിത്‌, ഹരിലാല്‍, സുനില്‍ എന്നിവരടങ്ങിയ സംഘമാണ്‌ കൊല്ലം കന്റോണ്‍മെന്റിലെ സിവില്‍ സപ്ലൈസ്‌ ഗോഡൗണില്‍ നിന്നും പുറപ്പെട്ട ലോറിയെ പിന്‍തുടര്‍ന്ന്‌ ചവറ വേട്ടുതറയില്‍ വച്ച്‌ പിടിച്ചത്‌.

മലപ്പുറം നാട്ടുകര വില്ലേജില്‍ പട്ടര്‍കുളം വാര്‍ഡില്‍ പുളിക്കലക്കണ്ണ്‌ ജംഗ്ഷന്‌ സമീപം പാമ്പാടന്‍ ഹൗസില്‍ ബുഷൈര്‍(26), മലപ്പുറം നാട്ടുകര വില്ലേജില്‍ പട്ടര്‍കുളം വാര്‍ഡില്‍ കുറ്റിപ്പുള്ളി അത്തിമണ്ണില്‍ വീട്ടില്‍ ഷെഫീക്ക്‌(23), കൊല്ലം വെസ്റ്റ്‌ വില്ലേജില്‍ പുന്നത്തല പിഎസ്‌ആര്‍എ 208-ല്‍ സന്തോഷ്‌ കുമാര്‍ (48) എന്നിവരാണ്‌ അറസ്റ്റിലായത്‌. സിവില്‍ സപ്ലൈസ്‌ ഗോഡൗണില്‍ ഒന്നിന്‌ അനുവദിച്ച ഭക്ഷ്യധാന്യങ്ങളാണ്‌ ഇന്നേ ദിവസം ഇവിടെ നിന്നും രഹസ്യമായി കടത്താന്‍ ശ്രമിച്ചത്‌. ഓണക്കാലമായതോടെ അനധികൃതമായുള്ള റേഷനരി കടത്തല്‍ സിവില്‍ സപ്ലൈസ്‌ ഗോഡൗണുകളില്‍ നിന്നും വ്യാപകമായതായി ഈസ്റ്റ്‌ പോലീസ്‌ അറിയിച്ചു.

കൊല്ലം, പള്ളിമുക്ക്‌, ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ്‌ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നത്‌.

ഓഗസ്റ്റ്‌ ഒന്നിന്‌ അലോട്ട്‌ ചെയ്ത അരി രണ്ടു ദിവസം കൊല്ലം ഗോഡൗണില്‍ തന്നെ സൂക്ഷിച്ചതും മറ്റും ഈ സംഭവത്തില്‍ ദുരൂഹത ഉളവാക്കുന്നു. അറസ്റ്റ്‌ ചെയ്ത പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്‌ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

പുതിയ വാര്‍ത്തകള്‍

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.