Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അരിപ്പയില്‍ ഞാറ്റുവേല മഹോത്സവം ഹിന്ദുനേതൃസംഘം ഇന്ന്‌ സമരഭൂമിയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2013, 09:49 pm IST
in Kollam

കൊല്ലം: ഭൂസമര ചരത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത അരിപ്പയില്‍ ഇന്ന്‌ ഹിന്ദു നേതൃസംഘം എത്തും. ആദിവാസി ദളിത്‌ മുന്നേറ്റസമിതിയുടെ നേതൃത്വത്തില്‍ ആയരത്തിഇരുന്നൂറോളം ഭൂരഹിത കുടുംബങ്ങളാണ്‌ അരിപ്പയിലെ 54 ഏക്കര്‍ റവന്യൂ ഭൂമിയില്‍ സമരം നടത്തുന്നത്‌. എരിവെയിലും പെരുമഴയും ഊരുവിലക്കും ഉപരോധവും മറികടന്നാണ്‌ ഏഴുമാസം പിന്നിടുന്ന സമരഭൂമിയില്‍ പിന്തുണയുമായാണ്‌ ഹിന്ദുഐക്യവേദിയുടെ സാമൂഹ്യനീതീകര്‍മ്മസമിതിയുടെ നേതാക്കളാണ്‌ ഇന്ന്‌ എത്തുന്നത്‌. രാവിലെ 10ന്‌ എത്തുന്ന നേതൃസംഘം അരിപ്പയില്‍ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തില്‍ പങ്കുകൊണ്ടും ഒരു നൂറ്റാണ്ടിലേറെ കൃഷിയിറക്കാത്ത അരിപ്പയിലെ ചതുപ്പ്‌ പ്രദേശം നെല്‍കൃഷിക്ക്‌ ഉപയുക്തമാക്കിയാണ്‌ സമരകുടുംബങ്ങള്‍ ഞാറ്റുവേലയ്‌ക്കൊരുങ്ങിയിറങ്ങിയിരിക്കുന്നത്‌. എട്ടേക്കറോളം വരുന്ന പാടമൊരുക്കി പതിനഞ്ച്‌ പറ വിത്ത്‌ പതിയ്‌ക്കാനാണ്‌ തീരുമാനം. ഇക്കുറി ഓണത്തിന്‌ ആവശ്യമായ എല്ലാവിധ പച്ചക്കറികളും വിളയിച്ചതിന്റെ ആവേശത്തിലാണ്‌ സമരഭൂമിയില്‍ ഇന്ന്‌ ഞാറ്റുവേല നടക്കുന്നത്‌.

ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്‌.ബിജു, സഹസംഘടനാ സെക്രട്ടറി വി.സുശികുമാര്‍, സെക്രട്ടറിമാരായ കിളിമാന്നൂര്‍ സുരേഷ്‌, തെക്കടം സുദര്‍ശനന്‍, ചേരമര്‍ സര്‍വീസ്‌ സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.?ടി. ഭാസ്കരന്‍, ഹരിജന്‍ സമാജം ദേശീയ ലീഡര്‍ എം.കെ കുഞ്ഞോന്‍, അഖിലകേരള പാണര്‍സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി തഴവ സഹദേവന്‍, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍, അഖിലകേരള ഹിന്ദുസാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെകട്ടറി കെ.കെ തങ്കപ്പന്‍, കേരള പുലയന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.പി.പി.വാവ, ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്‌ പി.ആര്‍.ശിവരാജന്‍, പട്ടികജാതി പട്ടികവര്‍ഗ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി.കെ ബാഹുലേയന്‍, തമ്പി പട്ടശ്ശേരില്‍, വെള്ളാള ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ വേണു കെ.ജി പിള്ള, അഖില കേരള ഹിന്ദുചേരമര്‍ മഹാസഭ സംസ്ഥാന സെക്രട്ടറി പള്ളം പി.?ജെ, എസ്സിഎസ്ടി ഫെഡറേഷന്‍ മഹിളാവിഭാഗം സെക്രട്ടറി അഡ്വ. എം. സരസ്വതി, സനാതനധര്‍മ്മവേദി പ്രസിഡന്റ്‌ കൈനകരി ജനാര്‍ദ്ദനന്‍, ഭാരതീയ വേലന്‍ മഹാസഭ സംസ്ഥാന രക്ഷാധികാരി എം.എന്‍.വിജയന്‍ തുടങ്ങിയവരാണ്‌ ഹിന്ദു നേതൃസംഘത്തിലുള്ളത്‌. ഇന്ന്‌ രാവിലെ ഒമ്പതിന്‌ വയല്‍വരമ്പില്‍ ഗോത്രകലയായ വട്ടകളിയുടെയും നാടന്‍പാട്ടുകളുടെയും അകമ്പടിയോടെ ഞാറ്റുവേല മഹോത്സവം നടക്കും.
അഡ്വ.കെ.രാജു എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. ജയമോഹന്‍, മുന്‍മന്ത്രി ഡോ.എം.എ കുട്ടപ്പന്‍, ദലിത്‌ ചിന്തകന്‍ കെ.കെ.കൊച്ച്‌, ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. എസ്‌.ഇ സജ്ജയ്ഖാന്‍, കുളത്തൂപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഭിലേഷ്‌ കുമാര്‍, സാമൂഹ്യ-രാഷ്‌ട്രീയ സമുദായ സംഘടനാ നേതാക്കള്‍ സംബന്ധിക്കും. സാംസ്കാരിക പരിപാടികള്‍ക്ക്‌ കവി കുരീപ്പുഴ ശ്രീകുമാര്‍, സി.?എസ്‌ രാജേഷ്‌, സംവിധായകന്‍ ദേവപ്രസാദ്‌ എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം 4ന്‌ ചോഴിയക്കോട്‌ ഭൂസമര സന്ദേശറാലിയും, പൊതുസമ്മേളനവും നടക്കും. വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്‌. ബിജു, കുടംകുളം ആണവവിരുദ്ധ സമിതി കേരള കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.