Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നെടുമ്പാശ്ശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2013, 09:35 pm IST
in Ernakulam

നെടുമ്പാശ്ശേരി: ദുബായിയില്‍നിന്നും ഇന്നലെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍നിന്നും രണ്ട്‌ കിലോ സ്വര്‍ണ്ണകട്ടി പിടികൂടി. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഈ സ്വര്‍ണ്ണത്തിന്‌ 56 ലക്ഷത്തോളം രൂപ വില വരും. മലപ്പുറം സ്വദേശി ഷമീര്‍ കോടിയിലിനെയാണ്‌ അനധികൃതമായി സ്വര്‍ണ്ണം കൊണ്ടുവന്നതിന്‌ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ കസ്റ്റംസ്‌ ഇന്റലിജിന്‍സ്‌ പിടികൂടിയത്‌.

ദുബായില്‍നിന്നും ഇന്നലെ രാവിലെ 9.30ന്‌ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ ഇ.കെ. 530 വിമാനത്തില്‍ വന്ന ഷമീറിന്റെ ഷൂസിനുള്ളിലെ സോക്സില്‍ പ്രത്യേകം പൊതിഞ്ഞനിലയിലാണ്‌ സ്വര്‍ണ്ണകട്ടികള്‍ കണ്ടെത്തിയത്‌. കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞതിനുശേഷം സോക്സില്‍ പൊതിഞ്ഞ്‌ ഷൂസില്‍ ഒളിപ്പിച്ചാണ്‌ സ്വര്‍ണ്ണക്കട്ടി കൊണ്ടുവന്നത്‌. കസ്റ്റംസ്‌ പരിശോധന പൂര്‍ത്തിയാക്കിയതിനുശേഷം ഇയാള്‍ പുറത്തേയ്‌ക്ക്‌ കടക്കുവാന്‍ ശ്രമിക്കവേ നടത്തത്തില്‍ സംശയം തോന്നിയതില്‍ നടത്തിയ പരിശോധനയിലാണ്‌ ഷൂസില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്‌.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അനധികൃതമായി കൊണ്ടുവന്ന രണ്ടുകോടി അമ്പത്തിരണ്ടുലക്ഷം രൂപ വിലവരുന്ന 9 കിലോ സ്വര്‍ണ്ണകട്ടികള്‍ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ കസ്റ്റംസ്‌ ഇന്റലിജിന്‍സ്‌ വിഭാഗം പിടിക്കൂടിയിരുന്നു. ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ്‌ തീരുവ കൂടുതലായതുകൊണ്ടും ദുബായിലെ തങ്കക്കട്ടിയ്‌ക്ക്‌ ഇന്ത്യയില്‍ വന്‍ ഡിമാന്റ്‌ ആയതുമൂലമാണ്‌ ദുബായില്‍ നിന്നും ഇന്ത്യയിലേക്ക്‌ തങ്കക്കട്ടി കൊണ്ടുവരുവാന്‍ പ്രേരകമാകുന്നതത്രെ. ദുബായില്‍നിന്നും സ്വര്‍ണ്ണം മറ്റു രാജ്യങ്ങളിലേക്ക്‌ കൊണ്ടുപോകുന്നതിന്‌ യാതൊരു നിയന്ത്രണങ്ങളുമില്ല.

അവിടത്തെ പര്‍ച്ചേയ്സിങ്ങ്‌ ബില്ല്‌ കാണിച്ചാല്‍ സ്വര്‍ണ്ണം കൊണ്ടുവരുന്നതിനുള്ള തടസം മാറും. ഇത്‌ ദുബായില്‍നിന്നും സ്വര്‍ണ്ണം അനധികൃതമായി കടത്തുന്നതിന്‌ കാരണമാകുന്നുണ്ട്‌. ഇത്‌ കൊണ്ടുവരുവാന്‍ സഹായിക്കുന്നവര്‍ക്ക്‌ അവര്‍ ആവശ്യപ്പെടുന്ന തുകയോ ഇലക്ട്രോണിക്‌ ഉപകരണങ്ങളോ സമ്മാനങ്ങളായോ എയര്‍ ടിക്കറ്റായോ ആണ്‌ സമ്മാനങ്ങള്‍ നല്‍കുക. ഇന്നലെ പിടിക്കൂടിയ ഷമീറിന്‌ 35000 രൂപയും എയര്‍ ടിക്കറ്റുമാണ്‌ കള്ളക്കടത്ത്‌ സംഘം നല്‍കിയിതെന്ന്‌ പറയപ്പെടുന്നു. ഇന്നലെ പിടിയിലായ മലപ്പുറം സ്വദേശി ഷമീര്‍ വിസറ്റിങ്ങ്‌ വിസയില്‍ ജോലി തേടി ദുബായിലേക്ക്‌ പോയതാണ്‌. ഗള്‍ഫില്‍ ചെന്നു പെട്ടതിനുശേഷം പ്രതീക്ഷിച്ച വരുമാനം കിട്ടാതെ ജോലി ചെയ്യുന്ന മലയാളികളെ കണ്ടെത്തി അവരുടെ സാമ്പത്തിക ബുദ്ധിമുട്ട്‌ ചൂഷണം ചെയ്താണ്‌ കള്ളകടത്ത്‌ സംഘം സ്വര്‍ണ്ണം കേരളത്തില്‍ എത്തിക്കുന്നത്‌. ഉത്തരകേരളത്തില്‍പ്പെട്ടവരാണ്‌ പ്രധാനമായും സ്വര്‍ണ്ണം അനധികൃതമായി കൊണ്ടുവരുന്നതിന്‌ പിടിയിലാകുന്നത്‌.

ഈ അടുത്തകാലത്താണ്‌ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണകള്ളക്കടത്ത്‌ സജീവമായിട്ടുള്ളത്‌. വിമാനത്താവളത്തിലെ കസ്റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗത്തില്‍ ജീവനക്കാരുടെ കുറവ്‌ കസ്റ്റംസ്‌ പരിശോധനയെ ബാധിക്കുന്നുണ്ട്‌.

ഇന്നലെ രാവിലെ നടന്ന കസ്റ്റംസ്‌ പരിശോധനയ്‌ക്ക്‌ കസ്റ്റംസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍, കസ്റ്റംസ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഡോ. എസ്‌. അനില്‍കുമാര്‍, സൂപ്രണ്ടുമാരായ കെ. ജെ. ഡേവീസ്‌, എ. ഒ. ഐകോം ടോഷി, എം. ഡി. ജോസഫ്‌, കെ. എക്സ്‌. ലാല്‍ഫി ജോസഫ്‌, എന്‍. ജി. ജെയ്സണ്‍, ഇ. വി. വികാസ്‌, സി. ആര്‍. വിജയ്‌, എസ്‌. രാജുഗോപാലന്‍നായര്‍, ലിങ്കോലാല്‍ ഗണ്ഡേ, എല്‍. ശ്രീലത, ഓഫീസര്‍മാരായ നീരജ്കുമാര്‍, മോളിദാസ്‌, വിനു ഗ്രേഷ്യസ്‌, പി. പി. ജെയിംസ്‌, കെ. സനോജ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire
Kerala

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.