മുണ്ടക്കയം: കോട്ടയം ഇടുക്കി ജില്ലകളെ തമ്മില്‍ വേര്‍തിരിക്കുന്ന പുല്ലകയാറ്റില്‍ മണല്‍ വാരല്‍ വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുവന്താനം പൊലീസ് സംഘം നടത്തിയ റെയ്ഡിലാണ് 15 ലോറി മണല്‍ പിടികൂടിയത്. പൊലീസ് എത്തുമ്പോള്‍ ഇരുപതോളം വരുന്ന സംഘം മണല്‍ വാരുകയീയിരുന്നു. ഒരാളൊഴികെയുള്ളവര്‍ പൊലീസീനെക്കണ്ട് ഓടി രക്ഷപ്പെട്ടു. കൊക്കയാര്‍ നാരകം പുഴ സ്വദേശി പുതുപ്പറമ്പില്‍ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് മണല്‍വാരല്‍ വ്യാപകമായി നടക്കുന്നത്. ആറ്റില്‍ നിന്നും വാരുന്നമണല്‍ സിമന്റ് ചാക്കുകളിലാക്കിയാണ് കരയ്‌ക്കെത്തിക്കുന്നത്. ആറിനു സമീപസ്ഥലങ്ങളില്‍ കുന്നുപോലെയാണ് ഇത്തരത്തില്‍ മണല്‍ ശേഖരിച്ചിരിക്കുന്നത്.
പുല്ലകയാറ്റില്‍ നിനനും മണല്‍ വാരല്‍ വ്യാപിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ വേനലില്‍ രൂ7മായ കുടിവെള്ളക്ഷാമമാണ് സമീപവാസികള്‍ക്ക് നേരിട്ടത്. ജലസമൃദ്ധി ഉണ്ടായിരുന്ന ആറ് കഴിഞ്ഞ വേനലില്‍ വറ്റി വരണ്ടിരുന്നു. ഇതിനെത്തുടര്‍ന്ന് പുല്ലകയാറ്റില്‍ മണല്‍വാര്‍ വ്യാപിക്കുന്നതിനെതിരെ നാട്ടുകാര്‍ പുല്ലകയാര്‍ സംരക്ഷണസമതി രൂപീകരിച്ച് സമരം നടത്തിയിരുന്നു. മണല്‍വാരല്‍ സംഘങ്ങള്‍ക്ക് വേണ്ടി തെരച്ചില്‍ ശക്തമാക്കുമെന്നും റെയ്ഡ് തുടരുമെന്നും പെരുവന്താനം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ടി.ഡി.സുനില്‍കുമാര്‍ പറഞ്ഞു.
















