മുക്കൂട്ടുതറ: മൂക്കൂട്ടുതറ ടൗണിലെ കടയില്‍ ഭിത്തി തുരന്ന് വീണ്ടും മോഷണം. ഇന്നലെയായിരുന്നു സംഭവം. പാണപിലാവ് സ്വദേശി വെട്ടിായങ്കല് അരുണ്‍ നടത്തുന്ന അമല ലേഡീസ് സെന്റര്‍ എന്ന കടയിലാണ് മോഷണശ്രമം നടന്നത്. കടയുടെ പുറകിലത്തെ ഭിത്തി തുറന്ന് അകത്തു കയറിയ മോഷ്ടാവ് പണപ്പെട്ടി തുറന്നൈങ്കിലും 200 രൂപ മാത്രമാണ് മേശയിലുണ്ടായിരുന്നതെന്നും കടയുടമ പറഞ്ഞു. ഈ പണം മോഷ്ടാവ് എടുക്കുകയും ചെയ്തു. എരുമേലി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: