Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുടിക്കല്‍ സ്കൂളിന്‌ പ്ലസ്ടു അനുവദിക്കാത്തത്‌ രാഷ്‌ട്രീയ ഗൂഢാലോചനയെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2013, 11:27 pm IST
in Ernakulam

പെരുമ്പാവൂര്‍: മുടിക്കല്‍ ഹൈസ്കൂളിന്‌ പ്ലസ്ടു അനുവദിക്കാത്തത്‌ ചില രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന്‌ ആക്ഷേപമുയരുന്നു. നിരവധി തവണ ഈ സ്കൂളിന്‌ പ്ലസ്ടു അനുവദിക്കണമെന്ന്‌ മാറിമാറി വന്ന സര്‍ക്കാരുകളോട്‌ ആവശ്യപ്പെട്ടെങ്കിലും ചില രാഷ്‌ട്രീയ നേതാക്കളുടെ ഇടപെടല്‍ മൂലമാണ്‌ നടക്കാതെ പോകുന്നതെന്നാണ്‌ ആക്ഷേപമുള്ളത്‌. ഇതേ വിഷയം സംബന്ധിച്ച്‌ കഴിഞ്ഞദിവസം പെരുമ്പാവൂരിലെത്തിയ വിദ്യാഭ്യാസവകുപ്പ്‌ മന്ത്രിക്ക്‌ നാട്ടുകാരും പിടിഎ ഭാരവാഹികളും ചേര്‍ന്ന്‌ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതിലും ചിലര്‍ തുരങ്കംവയ്‌ക്കുമെന്ന ഭീതിയിലാണ്‌ പ്രദേശവാസികള്‍.

കഴിഞ്ഞ ആറുവര്‍ഷമായി തുടര്‍ച്ചയായി എസ്‌എസ്‌എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയം കരസ്ഥമാക്കിയ മുടിക്കല്‍ ഹൈസ്കൂള്‍ ആലുവ വിദ്യാഭ്യാസ ജില്ലയിലാണ്‌ ഉള്‍പ്പെടുന്നത്‌. ഇതേ വിദ്യാഭ്യാസ ജില്ലയില്‍തന്നെ മുടിക്കല്‍ സ്കൂളില്‍നിന്നും അധികം ദൂരത്തിലല്ലാതെ ഒരു മുന്‍ മന്ത്രിയുടെ ഉടമസ്ഥതയില്‍ ഒരു ഹയര്‍സെക്കന്ററി സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മുടിക്കല്‍ സ്കൂളിന്‌ പദവി ഉയര്‍ന്നാല്‍ മന്ത്രിയുടെ സ്കൂളിന്‌ പേരും പെരുമയും കുറയുമെന്നതിനാല്‍ ഇദ്ദേഹം ഇടപെട്ടാണ്‌ മുടിക്കല്‍ സ്കൂളിന്റെ പ്ലസ്ടു അനുമതി തടയുന്നതെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

1921ല്‍ മുടിക്കല്‍ സ്വദേശിയായ പി.കെ.ബി.കൊച്ചുണ്ണി അനുവദിച്ച്‌ നല്‍കിയ സ്ഥലത്താണ്‌ 1951ല്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്‌. 1963ല്‍ യുപിയായും 1986ല്‍ ഹൈസ്കൂളായും ഉയര്‍ന്ന ഇവിടെ നിലവില്‍ ആറ്‌ ഏക്കര്‍ സ്ഥലം സ്വന്തമായുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ പ്ലസ്ടു ആവശ്യവുമായി നാട്ടുകാര്‍ വീണ്ടും അധികൃതരെ സമീപിച്ചിരിക്കുന്നത്‌. പ്ലസ്ടു അനുവദിച്ചാല്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ആവശ്യപ്പെടുന്ന എല്ലാവിധ സൗകര്യങ്ങളും സ്കൂളിനായി ഒരുക്കുവാന്‍ തയ്യാറാണെന്ന്‌ നാട്ടുകാരും പൂര്‍വ്വവിദ്യാര്‍ത്ഥികളും പറയുന്നു.

എന്നാല്‍ ആദ്യകാലത്ത്‌ സ്വകാര്യവ്യക്തി നല്‍കിയ 40 സെന്റ്‌ സ്ഥലവും നാല്‌ കെട്ടിടങ്ങളും കാടുകയറി നാശമായ അവസ്ഥയിലാണ്‌. ഈ കെട്ടിടങ്ങള്‍ നവീകരിച്ചും അത്യാവശ്യ സൗകര്യങ്ങളൊരുക്കിയും സഹായിക്കുവാന്‍ തയ്യാറാകുമ്പോഴും അധികൃതരുടെ അവഗണനയും രാഷ്‌ട്രീയ നേതാക്കളുടെ ഗൂഢാലോചനയുമാണ്‌ തടസമാകുന്നതെന്നാണ്‌ പ്രദേശവാസികള്‍ പറയുന്നത്‌. സംസ്ഥാനത്ത്‌ 148 പഞ്ചായത്തുകളില്‍ ഹയര്‍സെക്കന്ററി അനുവദിക്കാനുള്ള തീരുമാനത്തില്‍ മുടിക്കലിനെയും ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്‌ വിദ്യാര്‍ത്ഥികളും നാട്ടുകാരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.