Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വ്യോമ നിരീക്ഷണത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ലാദന്‍ കൗബോയ്‌ ഹാറ്റ്‌ ധരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2013, 08:28 pm IST
inWorld

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനിലെ ഒളിവുകാലത്ത്‌ വ്യോമ നിരീക്ഷണത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ അല്‍ഖ്വയ്ദ തലവന്‍ ഒസാമാ ബിന്‍ ലാദന്‍ സ്ഥിരമായി കൗബോയ്‌ ഹാറ്റ്‌ ധരിച്ചിരുന്നെന്ന്‌ വെളിപ്പെടുത്തല്‍.

ലാദന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച്‌ അന്വേഷിച്ച അബോട്ടബാദ്‌ കമ്മിഷന്‍ റിപ്പോര്‍ട്ടിലാണ്‌ ഈ വിവരമുള്ളത്‌. 336 പേജുകളുള്ള റിപ്പോര്‍ട്ട്‌ അല്‍ ജസീറ ചാനല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഉദ്യോഗസ്ഥരും ലാദന്റെ ബന്ധുക്കളുമടക്കം 201 പേരുമായുള്ള ആശയവിനിമയത്തിനുശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പാക്‌ രഹസ്യാന്വേഷണ ഏജന്‍സികളുടെയും സുരക്ഷാ സേനകളുടെയും കഴിവുകേടിനെ വിമര്‍ശിക്കുന്നുണ്ട്‌.

2001ലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിനു പിന്നാലെ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ നിന്നും തോറാ ബോറ മലനിരകള്‍ വഴി പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക്‌ കടന്ന ലാദന്‍ രണ്ടുവര്‍ഷത്തോളം ഹരിപൂരില്‍ തങ്ങിയത്രെ. ദക്ഷിണ വസീരിസ്ഥാന്‍, ബാജ്വാര്‍, പെഷവാര്‍, സ്വാത്‌ എന്നിവിടങ്ങളിലും ലാദന്‍ ഒളിവില്‍പ്പാര്‍ത്തതായും കരുതപ്പെടുന്നു. പിന്നെ 2005ല്‍ കുടുംബത്തോടൊപ്പം അബോട്ടബാദിലേക്ക്‌ താവളം മാറ്റി. പുറംലോകവുമായി ബന്ധപ്പെടാതിരിക്കാന്‍ ലാദനും കുടുംബവും പരാവധി ശ്രദ്ധിച്ചിരുന്നു. ചെലവുചുരുക്കിയായിരുന്നു ജീവിതം. തന്റെ സാന്നിധ്യം തിരിച്ചറിയാതിരിക്കാന്‍ ലാദന്‍ പ്രത്യേക കരുതല്‍ കാട്ടിവന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലാദന്റെ ഭാര്യമാരും കുട്ടികളും വളരെ അപൂര്‍വമായി മാത്രമെ ഒളിയിടങ്ങളില്‍ നിന്ന്‌ പുറത്തിറങ്ങിയിരുന്നുള്ളു. സ്വന്തം ഭീകരസംഘടനയിലെ അംഗങ്ങളെപ്പോലും ലാദനു വിശ്വാസമുണ്ടായിരുന്നില്ല. ഒരിക്കല്‍ ലാദന്‍ പിടിക്കപ്പെടുന്നതിന്‌ അടുത്തെത്തിയെന്നും അ ല്‍ഖ്വയ്ദ നേതാവിന്റെ ഏറ്റവും വിശ്വസ്തനായ അനുയായികളിലൊരാളുടെ ഭാര്യയെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

സ്വാത്തിലെ വാസത്തിനിടെ കുടുംബത്തിനൊപ്പം ഷോപ്പിങ്ങിനുപോയ ലാദന്റെ കാറിനെ അമിതവേഗതയുടെ പേരില്‍ പോലീസ്‌ തടഞ്ഞു. എന്നാല്‍ ലാദനെ തിരിച്ചറിയാന്‍ വാഹനം പരിശോധിച്ചവര്‍ക്കായില്ല. അനുയായികളിലൊരാള്‍ പ്രശ്നം പറഞ്ഞൊതുക്കി വേഗം സ്ഥലംവിടുകയായിരുന്നു.

ലാദന്‍ വധിക്കപ്പെട്ട യുഎസ്‌ ക മാന്‍ഡൊ ഓപ്പറേഷനെക്കുറിച്ച്‌ ഏറ്റവും ഒടുവില്‍ അറിഞ്ഞ ആള്‍ പാക്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയായിരുന്നു. ദൗത്യം കഴിഞ്ഞ്‌ അഞ്ചു മണിക്കൂറുകള്‍ക്കുശേഷം പട്ടാളമേധാവി പര്‍വേസ്‌ കയാനി സര്‍ദാരിയെ വിളിച്ച്‌ വിവരം ധരിപ്പിക്കുകയായിരുന്നു.

ഇന്ത്യയുമായുള്ള കിഴക്കന്‍ അതിര്‍ത്തിയില്‍ അമിത ശ്രദ്ധയൂന്നുന്ന പാക്‌ സൈന്യവും ഇന്റലിജന്‍സും പടിഞ്ഞാറുഭാഗത്ത്‌ തിരിഞ്ഞു നോക്കാത്തതാണ്‌ അമേരിക്കന്‍ യുദ്ധവിമാനങ്ങളുടെ വ്യോമലംഘനം അറിയാതപോയതിനു കാരണമെന്നും റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നുണ്ട്‌.

2011ല്‍ അബോട്ടബാദിലെ ഒളിത്താവളത്തില്‍ അമേരിക്കന്‍ കമാന്‍ഡോകള്‍ നടത്തിയ ആക്രമണത്തിലാണ്‌ ലാദന്‍ കൊല്ലപ്പെട്ടത്‌. തങ്ങളുടെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമായി യുഎസ്‌ നടപടിയെ പാക്കിസ്ഥാന്‍ വിശേഷിപ്പിച്ചിരുന്നു.

എന്നാല്‍ തലസ്ഥാനമായ ഇസ്ലാമാബാദിന്‌ ഏറെ അടുത്തുകിടക്കുന്ന അബോട്ടബാദില്‍ ലാദന്‍ വര്‍ഷങ്ങളോളം താമസിച്ചിട്ടും തിരിച്ചറിയാത്ത പാക്കിസ്ഥാന്റെ പിടിപ്പുകേട്‌ അന്താരാഷ്‌ട്ര തലത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക്‌ ഇടയാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.