Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

തോല്‍വി തിരിഞ്ഞുനോട്ടത്തിന്‌ ഉപകരിക്കും: വിരാട്‌ കോഹ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2013, 08:36 pm IST
inCricket

കിംഗ്സ്ടണ്‍: ശ്രീലങ്കയോട്‌ 161 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയത്‌ ഇന്ത്യന്‍ ടീമിന്‌ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണെന്ന്‌ വിരാട്‌ കോഹ്ലി. എന്നാല്‍ തുടരെയുള്ള രണ്ടാമത്തെ തോല്‍വി ടീമിന്‌ യാഥാര്‍ഥ്യത്തിലേക്ക്‌ തിരിഞ്ഞുനോക്കാന്‍ പ്രേരണയേകുമെന്നും കോഹ്ലി പറഞ്ഞു.

348 എന്ന കൂറ്റന്‍ സ്കോറാണ്‌ വെല്ലുവിളിയായി ശ്രീലങ്ക ഉയര്‍ത്തിയത്‌. ഇന്ത്യയാകട്ടെ 44.5 ഓവറുകളില്‍ 187ന്‌ ആള്‍ഔട്ടായി. അടുത്ത രണ്ടു മത്സരങ്ങളും വലിയ മാര്‍ജിനില്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക്‌ ഫൈനലില്‍ പ്രവേശിക്കാനാകൂ.

ഈ തോല്‍വി യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ടീമിനെ സഹായിക്കും. എന്താണ്‌ ടീം വരുത്തിയ തെറ്റെന്ന്‌ വിശകലനം ചെയ്യേണ്ടതാണ്‌. ഇനിയും രണ്ട്‌ മത്സരങ്ങള്‍ ബാക്കിയുണ്ട്‌. അവയില്‍ എതിരാളികളെ തളയ്‌ക്കാന്‍ കഴിയും. പരുക്കേറ്റ്‌ പുറത്തിരിക്കുന്ന മഹേന്ദ്രസിംഗ്‌ ധോണിക്ക്‌ പകരക്കാരനായി ടീമിനെ നയിക്കുന്ന കോഹ്ലി ചൂണ്ടിക്കാട്ടി.

ബൗളര്‍മാര്‍ മത്സരത്തിലേക്ക്‌ തിരിച്ചുവരണം. അതുപോലെ കൂറ്റന്‍ സ്കോര്‍ മെല്ലെ പിന്തുടരുന്നതും വീഴ്ചയാണ്‌. കഴിഞ്ഞത്‌ ഏറെ കഠിനമായ ദിനങ്ങളാണ്‌. ബോളുമായി ടീം ഒട്ടുംതന്നെ ചേര്‍ന്നിരുന്നില്ല. ശ്രീലങ്കക്കാര്‍ നന്നായി കളിച്ചു. നമ്മളാകട്ടെ മോശം പ്രകടനമാണ്‌ നടത്തിയത്‌. 349 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടരുമ്പോള്‍ നമുക്ക്‌ വേഗത്തില്‍ ആരംഭിക്കണമായിരുന്നു. അത്‌ ചെയ്യാന്‍ സാധിച്ചില്ല. അതാണ്‌ നമ്മെ പരാജയപ്പെടുത്തിയത്‌, അദ്ദേഹം പറഞ്ഞു.

ആദ്യ പത്ത്‌ ഓവറുകളില്‍ രോഹിത്‌ ശര്‍മയെ നഷ്ടപ്പെടുത്തി ഇന്ത്യ 28 റണ്‍സ്‌ മാത്രമാണ്‌ സ്കോര്‍ ചെയ്തത്‌. അത്തരം സ്കോര്‍ പിന്തുടരുമ്പോള്‍ കൂറ്റനടികള്‍ക്ക്‌ ശ്രമിക്കുന്ന ബാറ്റ്സ്മാന്‍ ഉണ്ടാകേണ്ടതാണ്‌. എന്നാല്‍ ടീം കളിച്ച ശൈലി പരിശോധിച്ചാല്‍ ആ അവസരം നമ്മള്‍ പ്രയോജനപ്പെടുത്തിയില്ലെന്ന്‌ കരുതുന്നില്ല. പക്ഷേ അത്‌ സംഭവിച്ചില്ല. കോഹ്ലി പറഞ്ഞു.

ശ്രീലങ്കന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ്‌ ഉപുല്‍ തരംഗയും മഹേല ജയവര്‍ധനയും ചേര്‍ന്നുള്ള ഓപ്പണിംഗ്‌ കൂട്ടുകെട്ടിനെ സമര്‍ഥമായി ഉപയോഗിച്ചു. ഇരുവരും ചേര്‍ന്നെടുത്ത 213 റണ്‍സെന്ന സ്കോറാണ്‌ അവരുടെ വിജയത്തിന്‌ അടിത്തറയിട്ടത്‌. തരംഗ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ 174 സ്കോര്‍ ചെയ്തപ്പോള്‍ ജയവര്‍ധനയുടെ സംഭാവന 107 ആയിരുന്നു.

നമുക്ക്‌ അതാണ്‌ വേണ്ടിയിരുന്നത്‌. എന്നാല്‍ ടോസ്‌ നഷ്ടപ്പെട്ടതോടെ നമ്മള്‍ കടുത്ത പ്രതിരോധത്തിലായി. മഹേല മികച്ച പ്രകടനമാണ്‌ കാഴ്ചവച്ചത്‌. ഉപുല്‍ ആദ്യം ഒന്ന്‌ പതറിയെങ്കിലും പിന്നീട്‌ ബുദ്ധിപരമായി ബാറ്റുവീശി. ശ്രീലങ്കയെ 250 എന്ന സ്കോറിനുള്ളില്‍ ഒതുക്കണമായിരുന്നു. പക്ഷേ നമ്മുടെ ബൗളര്‍മാര്‍ അവരെ 250ല്‍ ഒതുക്കിനിര്‍ത്തിയില്ല. വിജയത്തിന്‌ മഹേലയും ഉപുലും അഭിനന്ദനം അര്‍ഹിക്കുന്നു. തനിക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌ താന്‍ ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.

തുടക്കം നന്നാക്കാനും അത്‌ നിലനിര്‍ത്തിക്കൊണ്ടുപോകാനും തങ്ങള്‍ക്ക്‌ കഴിഞ്ഞെന്ന്‌ മാന്‍ ഓഫ്‌ ദ മാച്ച്‌ ആയ തരംഗപറഞ്ഞു. പന്ത്‌ അധികം തിരിയാത്ത വിക്കറ്റില്‍ നമുക്ക്‌ നല്ല തുടക്കം ലഭിക്കേണ്ടതായിരുന്നു. ആദ്യ പത്ത്‌ ഓവറുകള്‍ വളരെ നിര്‍ണായകമാണ്‌. ഇന്ത്യ നന്നായാണ്‌ പന്തെറിഞ്ഞു തുടങ്ങിയത്‌. അത്‌ മനസ്സിലാക്കി തങ്ങള്‍ സമ്മര്‍ദ്ദം അവരുടെ തലയ്‌ക്ക്‌ വയ്‌ക്കുകയാണ്‌ ചെയ്തതെന്നും തരംഗ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.