Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റോഡുകളുടെ അറ്റകുറ്റപ്പണി നാളെ മുതല്‍ ആരംഭിക്കണമെന്ന്‌ ജില്ല വികസന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2013, 09:35 pm IST
in Ernakulam

കൊച്ചി: മഴയില്‍ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിനുള്ള അറ്റകുറ്റപ്പണി തിങ്കളാഴ്ച മുതല്‍ ആരംഭിക്കാന്‍ ജില്ല വികസന സമിതി യോഗം പൊതുമരാമത്ത്‌ വകുപ്പിന്‌ നിര്‍ദേശം നല്‍കി. ദേശീയപാത, സംസ്ഥാനപാത എന്നിവയിലെ കുഴികള്‍ അടക്കുന്നതിനൊപ്പം മറ്റ്‌ പ്രധാന റോഡുകളിലും സുഗമമായ ഗതാഗതം ഉറപ്പു വരുത്തണം. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച്‌ നിരവധി പരാതികളാണ്‌ ലഭിക്കുന്നതെന്ന്‌ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

വികസന പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും നടപ്പാക്കുമ്പോഴും ജില്ലയുടെ കിഴക്കന്‍മേഖലയായ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകള്‍ അവഗണിക്കപ്പെടുന്നതായി പരാതി ഉയരുന്നുണ്ടെന്ന്‌ പി.ടി. തോമസ്‌ എം.പി പറഞ്ഞു. ഈ പ്രദേശങ്ങളുടെ വികസനത്തിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ക്കും നഗരമേഖലയിലേതിന്‌ തുല്യമായ പരിഗണന നല്‍കണം. വിവിധ വകുപ്പുകളില്‍ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാനും നിയമനം വേഗത്തിലാക്കാനും വകുപ്പ്‌ മേധാവികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കുട്ടമ്പുഴ പഞ്ചായത്തിലെ ഭവനരഹിതരായ ആദിവാസികള്‍ക്ക്‌ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. മാമലക്കണ്ടം ഗവ. യു.പി സ്കൂള്‍ ഹൈസ്ക്കൂളാക്കി ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശം വീണ്ടും സര്‍ക്കാരിന്‌ സമര്‍പ്പിക്കണം. നിരവധി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്നതും അടിസ്ഥാന സൗകര്യങ്ങളുള്ളതുമായ സ്കൂളാണിത്‌. കൃഷിഭവനുകളില്‍ കര്‍ഷകസമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും ആശ വര്‍ക്കര്‍മാര്‍ക്കുള്ള പ്രതിഫലം കൃത്യസമയത്ത്‌ വിതരണം ചെയ്യണമെന്നും പി.ടി. തോമസ്‌ ആവശ്യപ്പെട്ടു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്കാനിങ്‌ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷവും ഡോക്ടര്‍മാര്‍ പുറത്തേക്ക്‌ സ്കാനിങ്ങിന്‌ കുറിപ്പെഴുതുന്നത്‌ സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന്‌ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസീന മുഹമ്മദ്‌ പറഞ്ഞു. ജില്ലയിലെ ആശുപത്രികളില്‍ സ്പെഷ്യാലിറ്റി കേഡറുകളില്‍ മാത്രമാണ്‌ ചില ഒഴിവുകളുള്ളത്‌. ഇവ നികത്തുന്നതിന്‌ സര്‍ക്കാരിലേക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. മട്ടാഞ്ചേരി ഹാര്‍ബര്‍ പാലം അറ്റകുറ്റപ്പണിക്ക്‌ 73 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത്‌ വകുപ്പ്‌ എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ പി.പി. ബെന്നി അറിയിച്ചു. സ്ഥലം ഏറ്റെടുത്ത്‌ കിട്ടിയാലുടന്‍ കുമ്പളങ്ങി – പഷ്ണിത്തോട്‌ റോഡിന്റെ നിര്‍മാണം ആരംഭിക്കും.

സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ക്ക്‌ യൂണിഫോമും നെയിംബോര്‍ഡും നിര്‍ബന്ധമാക്കുന്നതിന്‌ നടപടി സ്വീകരിച്ചതായി ആര്‍.ടി.ഒ ബി.ജെ. ആന്റണി പറഞ്ഞു. ബസുകളില്‍ പരിശോധന നടത്തി ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്‌. ഭൂരഹിതര്‍ക്ക്‌ ഭൂമി ലഭ്യമാക്കുന്നതിനുള്ള സീറോ ലാന്‍ഡ്‌ ലെസ്‌ പദ്ധതിയില്‍ ജില്ലയില്‍ 35000 അപേക്ഷകരാണുള്ളതെന്ന്‌ മൂവാറ്റുപുഴ ആര്‍.ഡി.ഒ എസ്‌. ഷാനവാസ്‌ പറഞ്ഞു. 3500 പ്ലോട്ടുകളാണ്‌ വിതരണത്തിനായി ഇതിനകം കണ്ടെത്തിയിട്ടുള്ളത്‌. ഭവനരഹിതര്‍ക്കായി പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഫ്ലാറ്റ്‌ മാതൃകയിലുള്ള സമുച്ചയങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കണമെന്ന്‌ പി.ടി. തോമസ്‌ എം.പി പറഞ്ഞു. പൊതുസ്ഥലങ്ങള്‍ നിലനിര്‍ത്തിയുള്ള പദ്ധതികള്‍ക്ക്‌ പ്രാധാന്യം നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അധ്യക്ഷത വഹിച്ചു. സാജു പോള്‍ എം.എല്‍.എ, ജില്ല പ്ലാനിങ്‌ ഓഫീസര്‍ ആര്‍. ഗിരിജ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

India

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

Kerala

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.