Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അസൂറിപ്പൂട്ട്‌ പൊളിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2013, 10:37 pm IST
inFootball

റിയോ ഡി ജെയിനെറോ: ലോക ഫുട്ബോളിലെ പുകള്‍പെറ്റ ഇറ്റാലിയന്‍ പ്രതിരോധതന്ത്രത്തിന്റെ സമ്പൂര്‍ണ പതനത്തിന്‌ കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ സാക്ഷിയാകുമോ. പാവ്ലോ മള്‍ഡീനിയുടെയും ഫാബിയൊ കന്നവാരയുടെയുമൊക്കെ പിന്‍ഗാമികള്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി വഴങ്ങിയത്‌ ഏഴു ഗോളുകള്‍. ഗ്രൂപ്പ്‌ എയില്‍ ബ്രസീലിനെതിരായ അവസാന മത്സരത്തില്‍ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക്‌ നാണംകെട്ട അസൂറിപ്പടയുടെ നിലവാരമില്ലാത്ത പ്രകടനം ആ സാധ്യതകളിലേക്കു വിരല്‍ ചൂണ്ടുന്നു. ജപ്പാനോട്‌ കഷ്ടിച്ച്‌ (4-3) രക്ഷപെട്ട ഇറ്റലിയുടെ കളി കാനറികളോട്‌ അതിലും ദയനീയമായി.

സാല്‍വദോറിന്റെ സ്വന്തം പുത്രന്‍ ഡാന്റെയുടെയും സൂപ്പര്‍ താരം നെയ്‌മറിന്റെയും ഗോളുകളുകള്‍ക്കൊപ്പം ഫ്രഡിന്റെ ഇരട്ട സ്ട്രൈക്കും ചേര്‍ത്ത്‌ മഞ്ഞക്കിളികള്‍ വിജയം കൊത്തിപ്പറന്നപ്പോള്‍ ഇറ്റലിയുടെ ദൗര്‍ബല്യങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു. ഇമാന്വലെ ജിയാച്ചെറിനി, ജോര്‍ജിയോ ചിയെല്ലിനി എന്നിവരുടെ ഗോളുകള്‍ സന്ദര്‍ശകരുടെ മാനം രക്ഷിച്ചെന്നു പറയാം. സെമിയില്‍ സ്പെയിനാവും ഇറ്റലിയുടെ എതിരാളി. കളി ഇതാണങ്കില്‍ സ്പാനിഷ്‌ അര്‍മാഡയുടെ പ്രയാണം സുനിശ്ചിതം.

വ്യക്തമായ കേളീ തന്ത്രങ്ങളുടെ അഭാവത്തില്‍ അലയുകയായിരുന്നു ടൂര്‍ണമെന്റില്‍ ഇതുവരെ അസൂറിപ്പട. ബ്രസീലിനോടുള്ള മുഖാമുഖത്തിന്റെ ഒന്നാം പകുതിയില്‍ നല്ലൊരു നീക്കം നടത്താന്‍പോലും അവര്‍ക്കായില്ല. തുടക്കത്തില്‍ത്തന്നെ സബ്റ്റിറ്റിയൂഷന്‍ നടത്തി സെസാര്‍ പ്രാന്‍ഡെല്ലി ഭാവനാ ശൂന്യത അടിവരയിട്ടു. ജപ്പാനെതിരെ ആല്‍ബര്‍ട്ടോ അക്വുലാനിയെ കളി മുറുകുംമുന്‍പെ കരയ്‌ക്കു വിളിച്ച കോച്ച്‌ ഇത്തവണ 26-ാ‍ം മിനിറ്റില്‍ റിക്കാര്‍ഡോ മോണ്ടോലിവോയെ സൈഡ്‌ ബഞ്ചിലേക്ക്‌ ആനയിച്ചു. ഇറ്റലിയുടെ ശ്രേഷ്ഠവും പ്രശംസനീയവുമായ ശൈലിക്ക്‌ വിപരീതമായിരുന്നു പ്രാന്‍ഡെല്ലിയുടെ ഈ തീരുമാനങ്ങള്‍. കളിക്കാരുടെ നിലവാരത്തകര്‍ച്ചകൂടിയായപ്പോള്‍ ടീമിന്റെ നില പരിതാപകരം.

സ്ഥിരതയുടെ പര്യായമായിരുന്ന യുവന്റസ്‌ ഡിഫന്‍ഡര്‍ ആന്ദ്രെ ബര്‍സാഗിയടക്കമുള്ളവര്‍ അലസതയുടെയും അച്ചടക്കരാഹിത്യത്തിന്റയും ബൂട്ടുകെട്ടിയലഞ്ഞു. മെക്സിക്കോയുമായുള്ള മത്സരത്തില്‍ പെനാല്‍റ്റി വഴങ്ങിയത്‌ ബര്‍സാഗിയുടെ ഒരു പിഴ. തരംതാണ ബാക്പാസിലൂടെ മാറ്റിയ ഡി സ്കിഗ്ലിയോ ജപ്പാനും സമ്മാനിച്ചു ഒരു പെനാല്‍റ്റി. ബ്രസീലിനോടാകട്ടെ ലിയനാര്‍ഡൊ ബൊനൂച്ചിയും ചിയെല്ലിനിയും ഫ്രഡിന്‌ ആവോളം സ്വാതന്ത്ര്യം അനുവദിച്ചു. ഇരട്ടഗോളുകള്‍ തൊടുത്ത ഫ്രഡ്‌ കളിയുടെ ജാതകം കുറിക്കുകയും ചെയ്തു.

ഏതൊരു സ്ട്രൈക്കറെയും ചെറുക്കാന്‍ ശേഷിയുള്ള ജിയാന്‍ലൂഗി ബഫണ്‍ എന്ന ഗോള്‍ കീപ്പിങ്‌ ഇതിഹാസം ഇറ്റാലിയന്‍ നിരയിലുണ്ട്‌. എന്നാല്‍ തന്റെ മുന്നില്‍ മതില്‍തീര്‍ക്കുന്നവരുടെ തുടര്‍ പിഴവുകള്‍ ബഫണിന്റെയും നിലവാരം തകര്‍ത്തു. നെയ്‌മറുടെ ഫ്രീകിക്ക്‌ തന്റെ വശത്തേക്കു വന്നിട്ടും തടുക്കാന്‍ സാധിക്കാത്തതും മാര്‍സലോയുടെ ഷോട്ട്‌ തട്ടിയെറിഞ്ഞ്‌ ഫ്രഡിന്‌ ആദ്യ ഗോളിന്‌ അവസരമൊരുക്കിയതും ബഫണിന്റെ പേരിനുംപെരുമയ്‌ക്കും കോട്ടംതീര്‍ത്തു. ചാമ്പ്യന്‍സ്‌ ലീഗ്‌ ക്വാര്‍ട്ടര്‍ ഫൈനലിനിടെ ജര്‍മന്‍ ഇതിഹാസം ബെക്കന്‍ ബോവര്‍ ബഫണിനെ ‘പെന്‍ഷന്‍കാരന്‍’എന്നു കളിയാക്കിയിരുന്നു. അതു ശരിവയ്‌ക്കുന്നതായിരുന്നു ബ്രസീല്‍ മാച്ചില്‍ ഇറ്റാലിയന്‍ ഗോളിയുടെ റിഫ്ലക്സുകള്‍.

പ്രതിഭാധനനായ പ്ലേമേക്കറുടെ അഭാവും ഇറ്റലിയെ പ്രശ്നങ്ങളുടെ ആഴക്കുഴിയിലേക്ക്‌ തള്ളിയിടുന്നു. ഫോം നഷ്ടപ്പെട്ട സ്റ്റീഫന്‍ എല്‍ ഷാര്‍വെയെ മരിയോ ബെലോട്ടെലിക്കു പന്തെത്തിക്കുന്ന ദൗത്യമേല്‍പ്പിക്കുന്ന ചിന്ത പ്രാന്‍ഡെല്ലി പണ്ടേ തട്ടില്‍വച്ചുകഴിഞ്ഞു. ആന്ദ്രെ പിര്‍ലോയും ഡാനിയേല ഡി റോസിയും തങ്ങള്‍ക്ക്‌ എന്തിനൊക്കെയാണോ പ്രാപ്തിയുള്ളത്‌ അവയ്‌ക്കടുത്തുപോലും എത്തിയുമില്ല.

“ഈ അവസ്ഥയില്‍ ഞങ്ങള്‍ക്ക്‌ പുതിയ കാലുകള്‍വേണം. സാങ്കേതികത വലിയ ഗുണമൊന്നും ചെയ്യില്ല. ശാരീരികമായ മൂര്‍ച്ച അനിവാര്യം”. പ്രാന്‍ഡെല്ലി ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാല്‍ അതടിസ്ഥാനമാക്കിയുള്ള മാറ്റം അത്രപെട്ടെന്ന്‌ സാധ്യമല്ല. അതിനാല്‍ത്തന്നെ സ്പെയിനുമായുള്ള സെമിക്കു മുന്‍പ്‌ വ്യക്തമായ തന്ത്രമെങ്കിലും ഒരുക്കിയാലെ ഇറ്റലിക്കു പിടിച്ചു നില്‍ക്കാനാവു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.