Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സെമി ലക്ഷ്യമിട്ട്‌ ബ്രസീലും ഇറ്റലിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2013, 09:02 pm IST
inFootball

റിയോ ഡി ജെയിനെറോ: കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ബ്രസീലും കരുത്തരായ ഇറ്റലിയും സെമിഫൈനല്‍ ലക്ഷ്യമാക്കി ഇന്ന്‌ ഇറങ്ങുന്നു. ഇന്നത്തെ മത്സരത്തില്‍ കാനറികള്‍ക്ക്‌ മെക്സിക്കോയും അസൂറികള്‍ക്ക്‌ ജപ്പാനുമാണ്‌ എതിരാളികള്‍.

ആദ്യമത്സരത്തില്‍ ജപ്പാനെ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്‌ ആതിഥേയരായ ബ്രസീല്‍ ഇന്ന്‌ ഇറങ്ങുന്നത്‌. ഇന്ന്‌ ജയിച്ചാല്‍ ഇറ്റലിക്കെതിരായ അവസാനമത്സരത്തിന്‌ മുന്നേ തന്നെ സെമിയില്‍ പ്രവേശിക്കാം എന്നതിനാല്‍ വിജയം മാത്രമായിരിക്കും അവരുടെ ലക്ഷ്യം. പ്രതിരോധനിരയിലെ കരുത്തന്‍ തിയാഗോ സില്‍വ നയിക്കുന്ന ബ്രസീല്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. മുന്നേറ്റനിരയിലെ സൂപ്പര്‍താരം നെയ്‌മറുടെ ബൂട്ടുകളെതന്നെയാണ്‌ ഇന്നും കാനറികള്‍ ആശ്രയിക്കുക. ജപ്പാനെതിരായ ആദ്യമത്സരത്തില്‍ നേടിയ അത്ഭുത ഗോളിന്റെ ആവേശത്തിലാണ്‌ നെയ്‌മറും ഇന്ന്‌ ഇറങ്ങുക. മുന്നേറ്റനിരയില്‍ നെയ്‌മറിനൊപ്പം ഫ്രെഡ്‌ ഇന്നും ഇറങ്ങാനാണ്‌ സാധ്യത. ജപ്പാനെതിരായ മത്സരത്തില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും നെയ്‌മറിന്റെ ഗോളിന്‌ അവസരമൊരുക്കിയത്‌ ഫ്രെഡായിരുന്നു. മധ്യനിരയില്‍ കളംനിറഞ്ഞു കളിക്കുന്ന ഹള്‍ക്കും ഓസ്കറും പൗളിഞ്ഞോയും ഗുസ്താവോയുമായിരിക്കും കളിനിയന്ത്രിക്കേണ്ട ചുമതല ഏറ്റെടുക്കുക. പ്രതിരോധനിരയും ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമാണ്‌ നടത്തിയത്‌. തിയാഗോ സില്‍വ നയിക്കുന്ന പ്രതിരോധത്തില്‍ ഡാനി ആല്വ്സ്‌, സില്‍വ, മാഴ്സലോ എന്നിവരായിരിക്കും അണിനിരക്കുക. വിംഗുകള്‍ക്കൂടിയുള്ള ആക്രമണങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ ഡാനി ആല്വ്സും മാഴ്സെലോയുമായിരിക്കും. ഗോള്‍വലയം കാക്കാന്‍ ജൂലിയോ സെസാറും അണിനിരക്കുന്നതോടെ ബ്രസീല്‍ ഗോള്‍മുഖം എതിരാളികള്‍ക്ക്‌ ബാലികേറാമലയായിരിക്കും. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ജപ്പാന്‍ മുന്നേറ്റനിര ചില അവസരങ്ങളില്‍ ബ്രസീല്‍ പ്രതിരോധം ഭേദിച്ചിരുന്നു. ഈ കുറവ്‌ പരിഹരിച്ച്‌ കാനറികള്‍ ഇന്ന്‌ ഇറങ്ങിയാല്‍ മെക്സിക്കോക്ക്‌ ഏറെ കഷ്ടപ്പെടേണ്ടിവരും. അതുപോലെ നെയ്‌മറെ തളക്കുന്നതിലും അവര്‍ വിജയിക്കണം. അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കാന്‍ മിടുക്കനായ നെയ്‌മറെ പിടിച്ചുകെട്ടുന്നതില്‍ പരാജയപ്പെട്ടാല്‍ മെക്സിക്കോയുടെ കാര്യം കഷ്ടത്തിലാകും.

മറുവശത്ത്‌ ഇറ്റലിയോട്‌ ആദ്യ മത്സരത്തില്‍ പൊരുതി തോറ്റാണ്‌ മെക്സിക്കോയുടെ വരവ്‌. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക്‌ ഗുണം ചെയ്യില്ല. അതുകൊണ്ടുതന്നെ മത്സരം ആവേശകരമായിരിക്കുമെന്ന്‌ ഉറപ്പ്‌. ഇറ്റലിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കാണ്‌ മെക്സിക്കോ പരാജയപ്പെട്ടത്‌.

എങ്കിലും തിരമാലകണക്കെ ആഞ്ഞടിക്കാനുള്ള കഴിവാണ്‌ മെക്സിക്കോയുടെ കരുത്ത്‌. കരുത്തുറ്റ പ്രതിരോധമാണ്‌ മെക്സിക്കോയുടെ കരുത്ത്‌. ആന്ദ്രെ പിര്‍ലോയും ഡാനിയേല ഡി റോസിയും മരിയോ ബെലോട്ടെല്ലിയും ഉള്‍പ്പെടുന്ന സൂപ്പര്‍താരനിരക്കെതിരെ നടത്തിയ പ്രകടനം മാത്രം മതി മെക്സിക്കോയുടെ കരുത്ത്‌ തെളിയിക്കാന്‍.

33കാരനായ ഫ്രാന്‍സിസ്കോ ഹാവിയര്‍ റോഡ്രിഗസ്‌ നയിക്കുന്ന ടീമില്‍ മികച്ച മധ്യനിരയും മുന്നേറ്റനിരയും മെക്സിക്കോക്ക്‌ സ്വന്തമാണ്‌. മധ്യനിരയില്‍ കളി മെനയാന്‍ ജിയോവാനി ഡോസ്‌ സാന്റോസും ജെറാര്‍ഡോ ടൊറാര്‍ഡോയും ജാവിയര്‍ അക്വിനോയും ആന്ദ്രെ ഗുര്‍ഡാഡോയും ഇറങ്ങുമ്പോള്‍ ഗോളടിക്കാനുള്ള ചുമതല ജാവിയര്‍ ഹെര്‍ണാണ്ടസിനാണ്‌. കോണ്‍ഫെഡറേഷന്‍ കാപ്പിലെ കണക്ക്‌ മെക്സിക്കോക്ക്‌ അനുകൂലമാണ്‌. മൂന്നുതവണ ഇരുടീമുകളും എറ്റുമുട്ടിയതില്‍ രണ്ടുതവണയും വിജയം മെക്സിക്കോക്കായിരുന്നു. ബ്രസീല്‍ ഒരുതവണയാണ്‌ വിജയം സ്വന്തമാക്കിയത്‌. ഇതിന്‌ മുമ്പ്‌ 37 തവണയാണ്‌ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്‌. ഇതില്‍ 21 തവണ വിജയം ബ്രസീലിനൊപ്പം നിന്നപ്പോള്‍ 10 തവണ മെക്സിക്കോയും വിജയം കരസ്ഥമാക്കി.

ഇന്ന്‌ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ കരുത്തരായ ഇറ്റലിയും ഏഷ്യന്‍ കരുത്തരായ ജപ്പാനും തമ്മില്‍ കൊമ്പുകോര്‍ക്കും. ആദ്യമത്സരത്തില്‍ മെക്സിക്കോയെ പരാജയപ്പെടുത്തിയ ഇറ്റലിക്ക്‌ ഇന്നും ജയിച്ചാല്‍ സെമിയിലേക്ക്‌ പ്രവേശിക്കാം. മറുവശത്ത്‌ ജപ്പാന്‌ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന്‌ അസൂറികളെ പരാജയപ്പെടുത്തിയേ മതിയാവൂ. ഇതിന്‌ മുമ്പ്‌ ഇരുടീമുകളും ഒരു തവണ മാത്രമാണ്‌ മുഖാമുഖം വന്നത്‌. ഈ മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു. പ്രതരോധമാണ്‌ ഇറ്റലിയുടെ കരുത്ത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.