Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

71 കോടിയുടെ പദ്ധതിക്ക്‌ ജില്ലാപഞ്ചായത്ത്‌ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2013, 08:02 pm IST
inKollam

കൊല്ലം: കാര്‍ഷിക-പരിസ്ഥിതി മേഖലകള്‍ക്ക്‌ മുന്‍തൂക്കം നല്‍കി ജില്ലാ പഞ്ചായത്തിന്റെ 2013-14 വര്‍ഷത്തെ പദ്ധതിക്ക്‌ ജില്ലാപഞ്ചായത്ത്‌ അംഗീകാരം നല്‍കി.

ജനറല്‍ മേഖലയില്‍ 33,47,12,705 രൂപയും പട്ടികജാതി പ്രത്യേക ഘടക പദ്ധതിയില്‍ 26,16,98,819 രൂപയും പട്ടിക വര്‍ക്ഷ പ്രത്യേക ഘടക പദ്ധതിയില്‍ 33,89,659 രൂപയും മെയ്ന്റനന്‍സ്‌ ഗ്രാന്റ്‌ (നോണ്‍റോഡ്‌) മേഖലയില്‍ 7,54,52,587 രൂപയും മെയ്ന്റനന്‍സ്‌ ഗ്രാന്റ്‌ (റോഡ്‌മേഖലയില്‍ 414,80,154 രൂപയും ഉള്‍പ്പടെ 71,67,33,924 രൂപ അടങ്കല്‍ തുകയുള്ള പദ്ധതികളാണ്‌ ജില്ലാപഞ്ചായത്ത്‌ അംഗീകരിച്ചത്‌.

ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌.ജയമോഹന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാപഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ബിജു കെ. മാത്യു പദ്ധതി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.

കൊല്ലം മോഡല്‍ നെല്‍കൃഷി പദ്ധതി 5000 എക്കര്‍ സ്ഥലത്ത്‌ ഈ വര്‍ഷം നടപ്പിലാക്കും. ജില്ലയില്‍ 100 ഏക്കര്‍ സ്ഥലത്ത്‌ ഡമോണ്‍സ്ട്രേഷന്‍ പ്രോജക്ടായി ജില്ലാപഞ്ചായത്ത്‌ നേരിട്ട്‌ നെല്‍കൃഷി ഇറക്കും. നെല്‍കര്‍ഷകരുടെ പ്രോഡ്യൂസേഴ്സ്‌ കമ്പനി രൂപീകരിച്ച്‌ ശൂരനാട്‌ വടക്ക്‌ പഞ്ചായത്തില്‍ ആധുനിക റൈസ്മില്‍ ആരംഭിക്കും. ഒരുദിവസം ഒരുലക്ഷം കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാന്‍ കഴിയുന്ന ആധുനിക ഹാച്ചറി ആയൂരിലെ തോട്ടത്തറയില്‍ ആരംഭിക്കും. 50 ലക്ഷം രൂപയാണ്‌ ഇതിന്‌ വകയിരുത്തിയിട്ടുണ്ട്‌.

കൊല്ലം ജില്ലയെ ജലസമ്പുഷ്ട-പരിസ്ഥിതിസൗഹൃദ ജില്ലയാക്കി മാറ്റുന്നതിന്‌ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കും. ജില്ലാപഞ്ചായത്തില്‍ അനര്‍ട്ടിന്റെ സഹകരണത്തോടെ സൗരോര്‍ജ്ജപാനല്‍ സ്ഥാപിച്ച്‌ ജില്ലയില്‍ ആദ്യം സൗരോര്‍ജ്ജ വൈദ്യുതി മാത്രം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസാക്കി മാറ്റും. ഇതിന്‌ 52 ലക്ഷം രൂപ നീക്കി വച്ചു. കുരിയോട്ടുമല ഫാമില്‍ ചാണകത്തില്‍ നിന്ന്‌ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന നൂതന പ്ലാന്റ്‌ 48 ലക്ഷം രൂപ പാലിന്റെ കാര്യത്തില്‍ ജില്ലയെ സ്വയംപര്യാപ്തമാക്കുന്ന ക്ഷീരാമൃതം പദ്ധതി 18 പഞ്ചായത്തുകളില്‍ നടപ്പിലാക്കും. 70 ലക്ഷം രൂപയാണ്‌ അടങ്കല്‍. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക്‌ സ്വയം തൊഴിലിനായി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കും. അവര്‍ക്കായി എംപ്ലോയബിലിറ്റി സെന്റര്‍ ജില്ലാപഞ്ചായത്തില്‍ പ്രവര്‍ത്തനം തുടങ്ങും. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ നൂതനപദ്ധതികളാണ്‌ അവതരിപ്പിച്ചത്‌. റോഡുകളുടെ നിര്‍മ്മാണം, പുനരുദ്ധാരണം, ആസ്തികളുടെ സംരക്ഷണം ഉള്‍പ്പെടെ എല്ലാ മേഖലകളിലും നൂതനപദ്ധതികളാണ്‌ വച്ചിട്ടുള്ളത്‌. ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ ഓട്ടിസം പുനരധിവാസം, മുന്നേറ്റം, പെണ്‍കുട്ടികള്‍ക്ക്‌ കരാട്ടെ പരിശീലനം, വി.എച്ച്‌.എസ്‌.ഇ സ്കൂളുകളില്‍ സ്മാര്‍ട്ട്‌ ക്ലാസുകള്‍, അലോപ്പതി, ആയൂര്‍വേദ, ഹോമിയോ ആശുപത്രികളില്‍ പാലിയേറ്റീവ്‌ കീയര്‍ വാര്‍ഡുകള്‍ ആരംഭിക്കും. ഇതിനായി 30 ലക്ഷം രൂപ വകയിരുത്തി. പകര്‍ച്ചവ്യാധി പ്രതിരോധ ക്യാമ്പുകള്‍ സംഘടിപ്പിക്കും. എലി നശീകരണത്തിനായി 20 ലക്ഷം രൂപ നീക്കി വച്ച്‌ ജില്ലയെ എലിവിമുക്ത ജില്ലയാക്കും. വിവിധ റോഡുകളുടെ നിര്‍മ്മാണത്തിനായി 77,970,800 രൂപയും, കോളനി നടപ്പാതകള്‍ക്കായി 3,88,89,600 രൂപയും റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 7776200 രൂപയും നീക്കിവച്ചു.

ഐ.എ.വൈ. വീടുകളുടെ നിര്‍മ്മാണത്തിന്‌ ജില്ലാപഞ്ചായത്ത്‌ വിഹിതം ജനറല്‍ മേഖലയില്‍ ആറര കോടിരൂപയാണ്‌. എന്നാല്‍ ജില്ലാപഞ്ചായത്തിന്‌ സേവനമേഖലയില്‍ ആകെ ലഭിക്കുന്നത്‌ 81983100 രൂപ മാത്രമാണ്‌. പട്ടികജാതി മേഖലയില്‍ ഐ.എ.വൈ. വിഹിതം 9,42,50,000 രൂപയാണ്‌. ജില്ലാ പഞ്ചായത്തിന്‌ ആകെയുള്ള സേവനമേഖലയിലെ ഫണ്ട്‌ 840,41,400 രൂപ മാത്രമാണ്‌. ജില്ലാപഞ്ചായത്തിന്റെ പദ്ധതി വിഹിതം വര്‍ദ്ധിപ്പിക്കാതെ ഐ.എ.വൈ വിഹിതം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച അശാസ്ത്രീയമായ ഗവണ്‍മെന്റ്‌ നടപടിയാണ്‌ ഈ അവസ്ഥ സൃഷ്ടിച്ചതെന്ന്‌ പ്രസിഡന്റ്‌ എസ്‌. ജയമോഹന്‍ യോഗത്തെ അറിയിച്ചു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങള്‍ അംഗീകരിക്കുകയും പദ്ധതിവിഹിതം വര്‍ദ്ധിപ്പിച്ച്‌ നല്‍കണമെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുകയും ചെയ്തു. ജില്ലയിലെ എല്ലാ സ്കൂളുകളിലും പട്ടികജാതി പട്ടികവര്‍ക്ഷ വിദ്യാര്‍ത്ഥികള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരം ഉറപ്പാക്കുന്ന പദ്ധതിക്കും ജില്ലാ പഞ്ചായത്ത്‌ അംഗീകാരം നല്‍കി. ജില്ലയിലെ നിലവില്‍ പ്ലസ്ടു ഇല്ലാത്ത പഞ്ചായത്തുകളില്‍ അടിയന്തിരമായി പ്ലസ്ടു അനുവദിക്കണമെന്ന പ്രമേയം യോഗം അംഗീകരിച്ചു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്മീഡിയം സ്കൂളില്‍ പ്ലസ്ടു ബാച്ച്‌ അനുവദിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ലാപഞ്ചായത്ത്‌ യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ കെ.ജഗദമ്മ, സെക്രട്ടറി കെ. അനില്‍കുമാര്‍, അഡ്വ. ഗോപാലകൃഷ്ണപിള്ള, കാരുവള്ളില്‍ ശശി, ജഗദീശന്‍, മായാ സുരേഷ്‌, ആനന്ദകുസുമം, സി.പി.സുധീഷ്കുമാര്‍, പാത്തല രാഘവന്‍, പി.എസ്‌. പ്രദീപ്‌, സഞ്ജയ്‌ ഖാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.