Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത്‌ ഷായ്‌ക്ക്‌ യുപിയില്‍ പുതിയ ദൗത്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2013, 08:44 pm IST
inIndia

ന്യൂദല്‍ഹി: ബിജെപിയുടെ പുതിയ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അമിത്‌ ഷാ എല്ലാക്കാലത്തും വ്യത്യസ്തത പുലര്‍ത്തിയ നേതാവാണ്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന അമിത്‌ ഷാ ഇന്ന്‌ രാജ്യം ഉറ്റുനോക്കുന്ന നേതാവ്‌ കൂടിയാണ്‌. തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ആവിഷ്കരിച്ച്‌ വിജയം കൊയ്യുന്നതില്‍ ഷായ്‌ക്ക്‌ സവിശേഷമായ കഴിവുണ്ട്‌.

ഇന്ത്യയിലെ ഭീകരാക്രമണക്കേസുകള്‍ പരിശോധിച്ചാല്‍ അവയില്‍ യഥാര്‍ഥ കുറ്റവാളികളെ ഏറ്റവും വേഗത്തില്‍ കണ്ടെത്തി നിയമത്തിന്‌ മുന്നില്‍ കൊണ്ടുവന്ന കേസും അതിന്‌ നേതൃത്വം കൊടുത്ത ആഭ്യന്തരമന്ത്രിയും ആരെന്ന്‌ രണ്ടാമതൊന്ന്‌ ചിന്തിക്കാതെ ഉത്തരം നല്‍കാന്‍ കഴിയും. 2008ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ അഹമ്മദാബാദില്‍ നടത്തിയ ബോംബ്‌ സ്ഫോടനവും തുടര്‍ന്നുള്ള സംഭവങ്ങളും അന്വേഷണ ഏജന്‍സികളെ എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്‌. ആ സ്ഫോടനത്തില്‍ 56 നിരപരാധികള്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വെറും 21 ദിവസം കൊണ്ടാണ്‌ ഗുജറാത്ത്‌ പോലീസ്‌ ഈ സ്ഫോടനക്കേസ്‌ അന്വേഷിച്ച്‌ പ്രതികളെ പിടികൂടി നിയമത്തിന്‌ മുന്നിലെത്തിച്ചത്‌. അതിന്റെ മുഴുവന്‍ ഉത്തരവാദി അമിത്‌ ഷായാണ്‌.

ഷായുടെ ബുദ്ധിക്കും ജാഗ്രതയ്‌ക്കും അധ്വാനശീലത്തിനും ഒപ്പം മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വിട്ടുവീഴ്ചയില്ലാത്ത കര്‍ശന നിലപാടുകളും ഒത്തു ചേര്‍ന്നപ്പോള്‍ പഴുതുകളില്ലാതെ കുറ്റവാളികളെ പിടികൂടാന്‍ പോലീസിന്‌ വഴിയൊരുക്കി. മാത്രമല്ല ഗുജറാത്ത്‌ പോലീസിന്റെ ശക്തമായ ഇടപെടല്‍ മൂലം ഇന്ത്യന്‍ മുജാഹിദ്ദീന്റെ നട്ടെല്ല്‌ തകര്‍ക്കുകയും അത്തരത്തില്‍ വലിയ ഭീകരാക്രമണങ്ങള്‍ നടത്താനുള്ള അവരുടെ ശേഷി രാജ്യത്തില്ലാതാക്കുകയും ചെയ്തു.

തന്ത്രങ്ങള്‍ മെനയാനും രഹസ്യക്കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനുമുള്ള ഷായുടെ കഴിവ്‌ രാഷ്‌ട്രീയരംഗത്തെയും ഗുജറാത്ത്‌ പോലീസിലെയും അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും അംഗീകരിക്കും. സിബിഐ തന്നെ മനഃപ്പൂര്‍വം വേട്ടയാടുന്നെന്ന്‌ ഒരിക്കല്‍ ഷാ തുറന്നടിച്ചിരുന്നു. ഈ കേസില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന്‌ ഗുജറാത്ത്‌ പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ ഗൂഢാലോചനയ്‌ക്ക്‌ താന്‍ ഇരയാകുകയായിരുന്നെന്ന്‌ ഷാ വ്യക്തമാക്കിയിരുന്നു. അമിത്‌ ഷായെ കുരുക്കി അതുവഴി നരേന്ദ്രമോദിയെയാണ്‌ അവര്‍ ലക്ഷ്യം വച്ചത്‌. ഈ കേസില്‍ അമിത്‌ ഷായെ കുരുക്കാന്‍ സിബിഐ അണിനിരത്തിയ തെളിവുകള്‍ ദുര്‍ബലമാണെന്നു മാത്രമല്ല ചോദ്യം ചെയ്യപ്പെടുന്നവ കൂടിയാണ്‌.

ഗാന്ധിനഗറിന്‌ സമീപത്തെ മന്‍സയിലെ ബിസിനസ്‌ കുടുംബത്തിലെ ഇളമുറക്കാരനായ അമിത്‌ ഷാ പൊതുരംഗത്തേക്ക്‌ വരുന്നത്‌ ആര്‍എസ്‌എസിലൂടെയാണ്‌. ഷായുടെ ബുദ്ധിവൈഭവവും ദീര്‍ഘവീക്ഷണവും നരേന്ദ്രമോദിയുടെ ശ്രദ്ധയിലേക്ക്‌ എത്തിച്ചേരാന്‍ അധികം വൈകിയില്ല. ഷായുടെ സ്വകാര്യ ഓഫീസ്‌ മുറിയില്‍ ഹിന്ദുത്വത്തിന്റെ പ്രധാന മാതൃകകളായ ചാണക്യന്റെയും ആദിശങ്കരന്റെയും ചിത്രങ്ങള്‍ വച്ചിട്ടുണ്ട്‌. രാഷ്‌ട്രീയ തന്ത്രങ്ങള്‍ മെനയുന്നതിലും വ്യക്തമായ കാഴ്ചപ്പാട്‌ പ്രകടിപ്പിക്കുന്നതിലും ഷായ്‌ക്കുള്ള കഴിവ്‌ പ്രസിദ്ധമാണ്‌. മോദിയുടെ 12 വര്‍ഷത്തെ ഗുജറാത്ത്‌ ഭരണത്തിലെ സാമ്പത്തിക നേട്ടങ്ങള്‍ ഒരു സാമ്പത്തികവിദഗ്ധനല്ലാതിരുന്നിട്ടും ഷാ ഭംഗിയായി വിശകലനം ചെയ്ത്‌ വിവരിക്കും.

മോദിയോടുള്ള വ്യക്തിപരമായ കടപ്പാട്‌ നിലനിര്‍ത്തുന്നതിനും അപ്പുറം ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനെന്ന നിലയില്‍ ഹിന്ദുത്വ ആശയങ്ങളോട്‌ അമിത്‌ ഷായ്‌ക്ക്‌ ശക്തമായ പ്രതിബദ്ധതയുണ്ട്‌. ഗുജറാത്തിന്റെ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ വഹാബി മുസ്ലിങ്ങളുടെ മൗലികവാദ പ്രവര്‍ത്തനങ്ങളെ ഷാ നിരന്തരം നിരീക്ഷണത്തില്‍ വയ്‌ക്കുകയും പുരോഗമനവാദികളായ മുസ്ലിം വിഭാഗങ്ങളോട്‌ അയഞ്ഞ സമീപനം സ്വീകരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ്‌ കാശ്മീരി വിദ്യാര്‍ഥികളെ പഠനത്തിനായി ഏറ്റെടുക്കുന്ന ദേവബന്ത്‌ മദ്രസകള്‍ നിര്‍ത്തലാക്കിയത്‌. ഇവര്‍ പഠനം പൂര്‍ത്തിയാക്കി തിരികെ കാശ്മീരിലെത്തി ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാലായിരുന്നു ഇത്‌.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

India

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.