Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേരിക്ക രഹസ്യങ്ങള്‍ ചോര്‍ത്തി; ഉത്കണ്ഠയെന്ന്‌ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2013, 09:04 pm IST
inIndia

ന്യൂദല്‍ഹി: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഇന്ത്യയുടെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന്‌ ബ്രിട്ടണ്‍ പത്രം വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരം തേടുമെന്നു പറഞ്ഞ ഇന്ത്യ വാര്‍ത്ത ശരിയെങ്കില്‍ ഏറെ ഉത്കണ്ഠ ഉളവാക്കുന്നതാണെന്ന്‌ അഭിപ്രായപ്പെട്ടു.

ബ്രിട്ടീഷ്‌ പത്രമായ ഗാര്‍ഡിയനാണ്‌ വാര്‍ത്ത പുറത്തുവിട്ടത്‌. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്‌എ)യുടെ ബൗണ്ട്ലസ്‌ ഇന്‍ഫോര്‍മന്റ്‌ എന്ന വിവര ശേഖരണ സംവിധാനം വഴിയാണ്‌ അതീവ രഹസ്യരേഖകള്‍ കൈവശപ്പെടുത്തിയിട്ടുള്ളത്‌. ഇത്തരത്തില്‍ യുഎസ്‌ ചാരവൃത്തിക്കു വിധേയമാകുന്ന അഞ്ചു രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ എന്നാണു പത്രം പറയുന്നത്‌.

ഈ മാര്‍ച്ച്‌ മാസത്തില്‍ മാത്രം അമേരിക്ക ഇത്തരത്തില്‍ 97 ബില്യണ്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്‌. ഇന്റര്‍നെറ്റ്‌ വഴിയാണ്‌ ഇതു ചെയ്യുന്നത്‌. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്‌ ഇറാനില്‍നിന്നാണ്‌. 14 ബില്യണ്‍ റിപ്പോര്‍ട്ടുകള്‍. രണ്ടാം സ്ഥാനത്ത്‌ പാക്കിസ്ഥാനാണ്‌, 13.5 ബില്യണ്‍ വിവരങ്ങള്‍. അമേരിക്കയുടെ അടുത്ത സുഹൃത്തായ ജോര്‍ദ്ദാനില്‍നിന്ന്‌ 12.7 ബില്യണും ഈജിപ്റ്റില്‍നിന്ന്‌ 7.6 ബില്യന്‍ രഹസ്യ വിവരങ്ങളും അമേരിക്കന്‍ ഏജന്‍സി ചോര്‍ത്തി. ഇന്ത്യയില്‍നിന്ന്‌ 6.3 ബില്യണ്‍ വിവരങ്ങളാണ്‌ കൈവശപ്പെടുത്തിയിട്ടുള്ളതെന്ന്‌ ഗാര്‍ഡിയന്‍ പത്രം പറയുന്നു.

അതേസമയം, ഇന്ത്യന്‍ കാര്യങ്ങളില്‍ ഏറെ നാളായി അമേരിക്ക അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്ന വാര്‍ത്തയെ സംബന്ധിച്ച്‌ അമേരിക്കയില്‍ നിന്ന്‌ കൂടുതല്‍ വിവരങ്ങള്‍ തേടുമെന്ന്‌ സര്‍ക്കാര്‍ അറിയിച്ചു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഏറ്റവും കൂടുതല്‍ നിരീക്ഷിക്കുന്ന അഞ്ചു രാജ്യങ്ങളില്‍ ഇന്ത്യയും പെടുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണിത്‌. ഇന്റര്‍നെറ്റ്‌ ഡേറ്റാ ചോര്‍ത്തല്‍ വഴിയാണ്‌ ഈ രഹസ്യ വിവര ശേഖരണം നടത്തുന്നത്‌.

ഇന്ത്യന്‍ ജനതയുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്ന വാര്‍ത്ത യാഥാര്‍ത്ഥ്യമാണെങ്കില്‍ അത്‌ അസ്വീകാര്യമായ നടപടിയാണെന്ന്‌ ഇന്ത്യ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ഏറെ ഉത്കണ്ഠയും അത്ഭുതവുമുണ്ടെന്ന്‌ വിദേശകാര്യ മന്ത്രാലയ വക്താവ്‌ സെയ്ത്‌ അക്ബറുദ്ദീന്‍ പറഞ്ഞു.

അതേസമയം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ സൈബര്‍ സുരക്ഷാ ചര്‍ച്ചകള്‍ നടക്കാറുണ്ടെന്ന്‌ വക്താവ്‌ പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ശരിയായ വേദി അതാണ്‌. ആ മാര്‍ഗ്ഗത്തില്‍ ഈ വാര്‍ത്ത സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ തേടുമെന്ന്‌ സെയ്ത്‌ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

India

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.