Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വരുമാനത്തിന്റെ ഭൂരിപക്ഷം ന്യൂനപക്ഷ ക്ഷേമത്തിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2013, 09:01 pm IST
in Vicharam

കേരളത്തില്‍ വീട്ടു ജോലിക്കു പോകുന്ന ഏറ്റവും അധികം സ്ത്രീകള്‍ ഉള്ളത്‌ നായര്‍, ഈഴവ, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലാണ്‌. മറ്റ്‌ ന്യൂനപക്ഷ സമുദായത്തിലുളള എത്ര പേര്‍ക്ക്‌ ഈ രീതിയില്‍ ജീവിക്കേണ്ടിവരുന്നുണ്ട്‌.

കേരളത്തിലെ സാമൂഹ്യ ഘടനയിലുള്ള ജാതിവ്യവസ്ഥയുടെ സ്വാധീനം എല്ലാ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളിലും വ്യക്തമായി കാണാവുന്നതാണ്‌. ഒരുകാലത്ത്‌ ആദര്‍ശത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിച്ചിരുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുപോലും ആദ്യകാല വിപ്ലവവീര്യം കെട്ടടങ്ങുകയും പാവങ്ങളോടുള്ള പ്രതിബദ്ധതക്ക്‌ മങ്ങലേല്‍ക്കുകയും ചെയ്തു. അധികാരം കൈ എത്തിപ്പിടിക്കാന്‍, ആദര്‍ശത്തെ ബലി കഴിക്കാന്‍ തയ്യാറുള്ളവരായി തത്വാധിഷ്ഠിത പ്രവര്‍ത്തന ശൈലി ഉപേക്ഷിച്ചു ഒരു സാധാരണ രാഷ്‌ട്രീയ പാര്‍ട്ടിയുടെ തലത്തിലേക്ക്‌ താഴ്‌ന്നു. ആയിരക്കണക്കിന്‌ പട്ടികജാതിക്കാരും പിന്നോക്ക വിഭാഗങ്ങളും ഭൂരഹിതരും അണിനിരന്നിരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇന്ന്‌ ഓരോ നിയോജക മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്‌ ന്യൂനപക്ഷ സമുദായത്തിന്റെ അടിസ്ഥാനത്തിലാണ്‌.

കേരളത്തില്‍ 140 നിയോജക മണ്ഡലങ്ങളില്‍ 50 ശതമാനത്തിലേറെ ഹിന്ദുഭൂരിപക്ഷമുള്ള 95 മണ്ഡലങ്ങളും മുസ്ലിം ഭൂരിപക്ഷമുള്ള 17 മണ്ഡലങ്ങളും ഉണ്ട്‌. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള രണ്ട്‌ മണ്ഡലങ്ങളും ഉണ്ട്‌. സാമുദായിക ഭൂരിപക്ഷം മാനദണ്ഡമാക്കിയല്ല സമുദായത്തിലെ രാഷ്‌ട്രീയവല്‍ക്കരണത്തിന്റെ തോതിലാണ്‌ കേരള അസംബ്ലിയിലേക്ക്‌ എംഎല്‍എ മാരെ തെരഞ്ഞെടുത്തയക്കുന്നത്‌ എന്ന്‌ 2011 ലെ തെരഞ്ഞെടുപ്പവലോകനം ചെയ്താല്‍ മനസ്സിലാകും. ക്രൈസ്തവ മുസ്ലിം സമുദായങ്ങളില്‍ രാഷ്‌ട്രീയവല്‍ക്കരണം പൂര്‍ത്തിയാക്കി രാഷ്‌ട്രീയ പാര്‍ട്ടികളില്‍ അവര്‍ പിടിമുറുക്കി കഴിഞ്ഞു. ഹിന്ദുസമൂഹം സമുദായത്തിലെ രാഷ്‌ട്രീയവല്‍ക്കരണത്തില്‍ പിന്നോക്കമായതുകൊണ്ടാണ്‌ 50 ശതമാനം ഭൂരിപക്ഷമുള്ള 95 മണ്ഡലങ്ങള്‍ ഉണ്ടായിട്ടും എംഎല്‍എമാരുടെ എണ്ണം 71 കൊണ്ട്‌ തൃപ്തിപ്പെടേണ്ടി വന്നത്‌. മുസ്ലിം സമുദായം 50 ശതമാനം ഭൂരിപക്ഷമുളളത്‌ കേവലം 17 മണ്ഡലങ്ങളായിരിക്കെ അസംബ്ലിയിലെ അവരുടെ കരുത്ത്‌ 38 എംഎല്‍എ മാരാണ്‌. അതായത്‌ ഇരട്ടിയിലധികമാണ്‌. വര്‍ക്കല, കഴക്കൂട്ടം, ഇരവിപുരം, അഴീക്കോട്‌, കണ്ണൂര്‍, നിലമ്പൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്‌, കളമശ്ശേരി, അരൂര്‍ എന്നീ മണ്ഡലങ്ങളില്‍ 50 ശതമാനത്തിലേറെ ഹിന്ദു സമുദായക്കാരാണ്‌. എന്നാല്‍ ഈ മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുത്തിരിക്കുന്നത്‌ മുസ്ലിം സമുദായക്കാരെയാണ്‌. ക്രിസ്തുമതക്കാര്‍ ഭൂരിപക്ഷമുള്ള രണ്ട്‌ മണ്ഡലങ്ങള്‍ മാത്രമേ കേരളത്തില്‍ ഉള്ളൂ. എന്നാല്‍ അവരുടെ നിയമസഭക്കുള്ള പ്രാതിനിധ്യം 30 ആണ്‌. ജൈന മതത്തില്‍പ്പെട്ട ഒരാളുമുണ്ട്‌. ഇതേപോലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ഒരു ഹിന്ദുവിനെ വിജയിപ്പിക്കാന്‍ അവര്‍ തയ്യാറാകില്ല. ആ സമയം എല്ലാ മുസ്ലിം സംഘടനകളും ന്യൂനപക്ഷ സമുദായ നേതൃത്വവും ഒരേ മനസ്സോടെ ഉണര്‍ന്നുപ്രവര്‍ത്തിക്കും. 2011 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ നാല്‌ നിയോജക മണ്ഡലങ്ങളുടെ കുറവ്‌ ഉണ്ടാകുകയും അത്‌ മല്ലപ്പുറം ജില്ലയില്‍ മാത്രമായി കേന്ദ്രീകരിക്കുകയും ചെയ്തു. ജനസംഖ്യ വര്‍ധിപ്പിച്ച്‌ വോട്ട്‌ ബാങ്കുകളുടെ കേന്ദ്രീകരണം ഉണ്ടാക്കിയതിന്റെ ഗുണഫലങ്ങള്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക്‌ രാഷ്‌ട്രീയമായി വോട്ടു ബാങ്കുകളായി രൂപപ്പെട്ട്‌ വില പേശാന്‍ കഴിയുന്നത്‌ കൊണ്ടാണ്‌ ഭൂരിപക്ഷ സമുദായത്തെ മാനിക്കാതെ ന്യൂനപക്ഷങ്ങളെ സ്ഥാനാര്‍ത്ഥികളാക്കുന്നത്‌. ഹിന്ദു സമുദായത്തിലെ വ്യത്യസ്ത സമുദായങ്ങളെ വിവിധ കാരണങ്ങള്‍ പറഞ്ഞ്‌ തമ്മിലടിപ്പിച്ചു വോട്ട്‌ ബാങ്കുകളായി രൂപപ്പെടാതിരിക്കാന്‍, പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്ന ന്യൂനപക്ഷസമുദായ അംഗങ്ങള്‍ ശ്രദ്ധിച്ചു പോരുന്നതുകൊണ്ടാണ്‌ നിയമസഭയിലെ അംഗസംഖ്യയില്‍ ഇത്തരം വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത്‌. ഹിന്ദുസമുദായങ്ങള്‍ രാഷ്‌ട്രീയവല്‍ക്കരിച്ചു വോട്ടുബാങ്കുകളായി രൂപപ്പെടുന്നത്‌ വരെ ന്യൂനപക്ഷങ്ങളുടെ ദയാവായ്‌പ്പിനായി കാത്തിരിക്കേണ്ടിവരും.

മതന്യൂനപക്ഷങ്ങളുടെ മതസ്ഥാപനങ്ങള്‍ അതത്‌ മതനേതാക്കന്മാരുടെ മേല്‍നോട്ടത്തില്‍ ഭരണം നടത്തി അവരുടെ സമുദായ പുരോഗതിക്കായി വരുമാനം ഉപയോഗിക്കുമ്പോള്‍ ഭൂരിപക്ഷ സമുദായത്തിന്റെ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും മറ്റും ബോര്‍ഡും ട്രസ്റ്റുകളുമായി രൂപപ്പെടുത്തി അതിന്റെ തലപ്പത്ത്‌ നിരീശ്വരവാദികളേയും മറ്റും സ്ഥാപിച്ചിരിക്കുന്നു. എതിര്‍ക്കാനോ പ്രതിഷേധിക്കാനോ കഴിയാത്തവണ്ണം ഹിന്ദുസമൂഹം നിര്‍ജ്ജീവമായിരിക്കുകയാണ്‌.

മുസ്ലിം സമുദായത്തിലെ അനാഥാലയങ്ങള്‍ക്ക്‌ വാരിക്കോരി കൊടുക്കുന്ന ജനകീയ സര്‍ക്കാര്‍, മതപരമായ ചടങ്ങ്‌ അനുഷ്ഠിക്കാന്‍ മക്കയിലേക്ക്‌ പോകുന്ന മുസ്ലിങ്ങള്‍ക്ക്‌ വഖഫ്‌ ബോര്‍ഡ്‌ വഴി കോടികളും ചെലവഴിക്കുന്നു. നൂറുകണക്കിന്‌ മുസ്ലിങ്ങളാണ്‌ കേരളത്തില്‍നിന്ന്‌ ഓരോ വര്‍ഷവും സര്‍ക്കാര്‍ സഹായം പറ്റി മക്കയിലേക്ക്‌ പോകുന്നത്‌. 2001 ല്‍ 71215 പേര്‍ക്ക്‌ ഹജ്ജിന്‌ പോകാന്‍ സബ്സിഡി നല്‍കിയില്ലെങ്കില്‍ 2011 ല്‍ അത്‌ 125000 ആയി വര്‍ധിച്ചു. 2001 ല്‍ 156.68 കോടി രൂപ സബ്സിഡി ആയി നല്‍കിയിരുന്നത്‌ 2008 ല്‍ അത്‌ 895 കോടി രൂപ ആയി. ഓരോ വര്‍ഷവും കോടികളാണ്‌ പൊതുഖജനാവില്‍ നിന്ന്‌ മുസ്ലിം സമുദായത്തിന്‌ വിദേശ രാജ്യത്ത്‌ മത ചടങ്ങില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്‌. വഖഫ്‌ ബോര്‍ഡിന്‌ കോടികളുടെ ആസ്തിയുണ്ട്‌. അതില്‍ ഒരു രൂപ പോലും പൊതുസമൂഹത്തിനുവേണ്ടി ചെലവിടുന്നില്ല. ഹിന്ദുസമൂഹത്തിന്റെ ആരാധനാലയങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവന്ന്‌ സ്വത്തും കോടിക്കണക്കിന്‌ രൂപയുടെ വരുമാനവും പൊതുമുതലാക്കിയിരിക്കുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അളവറ്റ സ്വത്തിന്റെ പ്രഖ്യാപനം വന്നതോടെ അത്‌ പൊതുമുതലാണെന്ന്‌ മുസ്ലിം മതനേതാക്കന്മാരില്‍നിന്നും വരെ പ്രഖ്യാപനം ഉണ്ടായി. ഇതിനെതിരെ കാര്യമായ ഒരു പ്രതിരോധം തീര്‍ക്കാന്‍ ഹിന്ദു സമൂഹത്തിന്‌ കഴിഞ്ഞിട്ടില്ല.

കേരളത്തിന്റെ 80 ശതമാനത്തോളം വരുമാനം ന്യൂനപക്ഷങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ഉപയോഗിക്കുന്നത്‌. കേരളത്തിന്റെ മൊത്ത വരുമാനത്തില്‍ 25 ശതമാനത്തോളം ബിവറേജസ്‌ കോര്‍പ്പറേഷന്റെ വരുമാനമാണ്‌. കേരളത്തിന്റെ വരുമാനത്തിന്റെ ബഹു ഭൂരിപക്ഷവും ന്യൂനപക്ഷത്തിന്‌ വേണ്ടിയാണ്‌ ചെലവഴിക്കുന്നത്‌. ക്രൈസ്തവ, മുസ്ലിം സമുദായക്കാരും നടത്തുന്ന സ്കൂളുകള്‍ക്ക്‌ ശമ്പളം കൊടുക്കുന്നതും അനാഥാലയങ്ങള്‍ക്ക്‌ ധന സഹായവും മക്കയിലേക്ക്‌ പുണ്യയാത്രക്ക്‌ പോകുന്നതിനുള്ള ധനസഹായവും ഈ ബിവറേജ്‌ കോര്‍പ്പറേഷന്റെ വരുമാനത്തില്‍ പെടുന്നതാണ്‌. ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ കോടിക്കണക്കിന്‌ സ്കോളര്‍ഷിപ്പ്‌ തുകയിലും ഈ വരുമാനത്തിന്റെ ഭാഗമുണ്ട്‌. മദ്യത്തിനെതിരെ അട്ടഹാസം മുഴക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍ മതമേധാവികള്‍ തങ്ങളുടെ സമുദായം അനുഭവിക്കുന്ന സര്‍ക്കാര്‍ സഹായത്തില്‍നിന്നുള്ള തുകയില്‍ 25 ശതമാനം ബിവറേജ്‌ കോര്‍പ്പറേഷനില്‍ നിന്നുള്ളതായതുകൊണ്ട്‌ അത്രയും തുക നിരസിക്കുവാന്‍ തയ്യാറാണോ? അതിനവര്‍ തയ്യാറാവില്ല. പൊതുമുതലിന്റെ എത്രത്തോളം ഭാഗം അവര്‍ക്കായി ലഭിക്കുന്നോ അത്രയും അവര്‍ അവകാശമായി കണക്കാക്കുകയാണ്‌. ക്രൈസ്തവരാണ്‌ കേരളത്തില്‍ കൂടുതല്‍ ബാറുകളും നടത്തുന്നത്‌. ബാര്‍ നടത്തുന്ന സമുദായാംഗങ്ങളെ സമുദായത്തില്‍നിന്ന്‌ പുറത്താക്കുവാന്‍ അവര്‍ തയ്യാറാകാത്തതെന്തേ? പള്ളികളില്‍ വിതരണം ചെയ്യുന്ന വൈനില്‍ 12 ശതമാനം മദ്യവും കള്ളില്‍ എട്ട്‌ ശതമാനം മദ്യവുമാണ്‌ ഉള്ളത്‌. വൈന്‍ എന്തുകൊണ്ട്‌ മദ്യമായി കണക്കാക്കി ഇടവകകളില്‍ നിന്ന്‌ ഒഴിവാക്കപ്പെടുന്നില്ല?

സിദ്ധാര്‍ത്ഥന്‍

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

Kerala

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

Women

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

India

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

പുതിയ വാര്‍ത്തകള്‍

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

ഐഫോണിനും സാംസങ്ങിനും അടിയാകുമോ? ട്രംപ് ഫോൺ ഉടൻ വിപണിയിലേക്ക്

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വൈദ്യുതി മോഷണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.