Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നാണക്കേടിന്റെ നാല്‌ വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2013, 10:57 pm IST
inVicharam

യുപിഎ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക റിപ്പോര്‍ട്ട്‌ കാര്‍ഡ്‌ പുറത്തിറക്കി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ അവകാശപ്പെട്ടത്‌ ഇന്ത്യ ആറ്‌ ശതമാനം വളര്‍ച്ച നേടുമെന്നാണ്‌. ഭരണം മെച്ചപ്പെടുത്തുന്നതിന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ കൂടുതല്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോണിയാഗാന്ധിയാകട്ടെ മന്‍മോഹന്‍സിംഗിന്റേത്‌ മികച്ച ഭരണമാണെന്ന്‌ സര്‍ട്ടിഫിക്കറ്റും നല്‍കി. പക്ഷെ തീര്‍ത്തും അഴിമതിയില്‍ മുങ്ങി കല്‍ക്കരിയുടെ കരിനിറം ബാധിച്ച ഒരു സര്‍ക്കാരാണിത്‌. ടു ജി സ്പെക്ട്രം കേസില്‍ എണ്ണിയാല്‍ തീരാത്ത പൂജ്യങ്ങള്‍ എന്നും സുപ്രീംകോടതി വിശേഷിപ്പിച്ച അഴിമതിയുടെ നിഴലില്‍ നില്‍ക്കുന്ന കേന്ദ്രത്തിനെതിരെ അഭിപ്രായസര്‍വേകളില്‍ വന്‍ ജനവികാരമാണ്‌ പ്രകടമായത്‌. അഴിമതികളും വിവാദങ്ങളും സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ത്തുവെന്ന്‌ സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേരും അഭിപ്രായപ്പെട്ടു. മന്‍മോഹന്‍സിംഗ്‌ രാജിവെക്കണമെന്നാണ്‌ അവരുടെ ആവശ്യം. മന്‍മോഹന്‍ സിംഗാകട്ടെ അടുത്ത ഊഴത്തിന്‌ തയ്യാറായി രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരിക്കുകയാണ്‌. എബിസി ന്യൂസിന്റെയും സിഎന്‍എന്‍ ഐബിഎന്നിന്റെയും ഹെഡ്ലൈന്‍സ്‌ ടുഡേയിലെയും സര്‍വേഫലങ്ങളാണ്‌ യുപിഎ സര്‍ക്കാരിനെ മുള്‍മുനയിലാക്കി പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനം മോശമെന്ന്‌ വിലയിരുത്തുന്നത്‌. വിലക്കയറ്റവും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവില്ലായ്‌മയുമാണ്‌ മന്‍മോഹന്‍സിംഗിന്റെ പരാജയത്തിന്‌ കാരണം.

ഈ സര്‍വേകളെല്ലാം പ്രധാനമന്ത്രിസ്ഥാനത്തേക്ക്‌ ഉയര്‍ത്തിക്കാട്ടുന്നത്‌ ഗുജറാത്തില്‍ ഭരണവൈദഗ്ധ്യം തെളിയിച്ച നരേന്ദ്ര മോദിയെയാണ്‌. ഹെഡ്ലൈന്‍സ്‌ ടുഡേ സര്‍വേ പ്രകാരം മോദി നയിക്കുന്ന പ്രചാരണം എന്‍ഡിഎക്ക്‌ ഗുണകരമാകും. ബിജെപി ആവശ്യപ്പെടുന്നത്‌ പൊതുതെരഞ്ഞെടുപ്പ്‌ അടുത്ത ഫെബ്രുവരി-മാര്‍ച്ച്‌ മാസത്തില്‍ നടത്തണമെന്നാണ്‌. സിപിഎം നയിക്കുന്ന ഇടതുപക്ഷവും ഇതേ അഭിപ്രായക്കാരാണ്‌. സര്‍വേകളില്‍ 2014 ലെ തെരഞ്ഞെടുപ്പില്‍ യുപിഎക്ക്‌ കനത്ത തിരിച്ചടി ലഭിക്കുമെന്നാണ്‌. 94 സീറ്റിന്റെ കുറവ്‌ സഖ്യത്തിന്‌ ഉണ്ടാകുമെന്നാണ്‌ പ്രവചനം. എബിസി ന്യൂസ്‌ നീല്‍സണ്‍ സര്‍വേ മന്‍മോഹന്‍സിംഗിന്‌ കൊടുത്തത്‌ 7 ശതമാനം പേരുടെ പിന്തുണയാണ്‌. ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌ നടന്നാല്‍ യുപിഎ അംഗബലം 252 ല്‍നിന്നും 136 ആയി ചുരുങ്ങുമെന്നു പറയുമ്പോള്‍ ഇതിലും വലിയ എന്ത്‌ തിരിച്ചടിയാണ്‌ ഉണ്ടാവാനിരിക്കുന്നത്‌? തെരഞ്ഞെടുപ്പ്‌ അഭിമുഖീകരിക്കാന്‍ പോലും മടിക്കുന്ന പ്രതിഛായാ നഷ്ടമാണ്‌ യുപിഎ നേടിയിരിക്കുന്നത്‌. അഴിമതികളാണ്‌ ദൗര്‍ബല്യം എന്ന്‌ സമ്മതിച്ചുകൊണ്ട്‌ പ്രധാനമന്ത്രി തന്നെ പറയുന്നത്‌ കല്‍ക്കരിപ്പാടം അഴിമതിക്കാരെ ശിക്ഷിക്കുമെന്നാണ്‌. കോടികള്‍ നഷ്ടം വരുത്തിവെച്ച ശേഷം ഇങ്ങനെയൊക്കെ പറയാന്‍ ഒരു ഭരണാധികാരിക്ക്‌ എങ്ങനെയാണ്‌ കഴിയുക? സാമ്പത്തികവളര്‍ച്ചാ കുറവ്‌ താല്‍ക്കാലികമാണെന്നും പണപ്പെരുപ്പം നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുകയാണെന്നും രാജ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‌ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി പറയുന്നു.

തൊഴിലുറപ്പ്പദ്ധതി കഴിഞ്ഞ യുപിഎയുടെ തുറുപ്പുചീട്ടായിരുന്നു. അതില്‍ അപാകതകള്‍ ഉണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. വിദ്യാഭ്യാസാവകാശനിയമം, വിവരാവകാശനിയമം മുതലായ സ്വാഗതാര്‍ഹമായ ബില്ലുകള്‍ക്ക്‌ ശേഷം സര്‍ക്കാരിന്റെ അഴിമതി ഘോഷയാത്ര കാരണം ഭക്ഷ്യസുരക്ഷാ ബില്‍ ശീതീകരണിയിലാണ്‌. ഈ നിയമം പാസാക്കി കിട്ടിയാല്‍ യുപിഎക്ക്‌ വലിയ നേട്ടം എന്നഭിമാനിച്ച്‌ അതിനെ തുറുപ്പുചീട്ടാക്കി തെരഞ്ഞെടുപ്പ്‌ നേരിടാം. പക്ഷെ അത്‌ പാസാക്കാന്‍ മലീമസമായ യുപിഎക്ക്സാധ്യമാകാത്തത്‌ പ്രതിപക്ഷ നിസ്സഹകരണം കൊണ്ടാണ്‌. പക്ഷെ കോമണ്‍വെല്‍ത്ത്‌ അഴിമതി വിവാദം, ഇറ്റാലിയന്‍ ഹെലികോപ്ടര്‍ വിവാദം, ആദര്‍ശ്‌ ഫ്ലാറ്റ്‌ കുംഭകോണം, കല്‍ക്കരിപ്പാടം ലൈസന്‍സ്‌ വിതരണ കേസ്‌- ഇങ്ങനെ അഴിമതിയാല്‍ ആവരണം ചെയ്യപ്പെട്ട മന്‍മോഹന്‍സിംഗ്‌ സര്‍ക്കാര്‍ ഏത്‌ മുഖം പ്രദര്‍ശിപ്പിച്ച്‌ വോട്ട്‌ തേടും? അഴിമതി, കള്ളപ്പണം മുതലായവ കുത്തിപ്പൊക്കി അണ്ണാ ഹസാരെ നയിച്ച സമരം ആവശ്യപ്പെട്ടത്‌ ശക്തമായ ലോക്പാല്‍ ബില്‍ ആയിരുന്നു. അതും പൂര്‍ണതയിലെത്തിക്കാന്‍ ഈ സര്‍ക്കാരിനായില്ല. നയങ്ങളില്‍നിന്ന്‌ വ്യതിചലിച്ചിട്ടില്ല എന്ന്‌ പ്രധാനമന്ത്രി പറയുമ്പോള്‍ ഏത്‌ നയം എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നത്‌ പുകഞ്ഞുകൊണ്ടിരിക്കുന്ന മുന്‍ വിവാദങ്ങളും ഉയരുന്ന പുതുവിവാദങ്ങളുമാണ്‌. സിബിഐയുടെ വിശ്വാസ്യത നശിപ്പിച്ച്‌ അതിനെ കൂട്ടിലെ തത്തയാക്കി എന്ന്‌ സുപ്രീംകോടതി പോലും വിമര്‍ശിച്ചത്‌ സിബിഐ റിപ്പോര്‍ട്ട്‌ തിരുത്താന്‍ കേന്ദ്രം നടത്തിയ ഇടപെടല്‍മൂലമാണ്‌. ഇങ്ങനെ അഴിമതിയില്‍ മുങ്ങി വിശ്വാസ്യത നശിച്ച യുപിഎക്ക്‌ അടുത്ത തെരഞ്ഞെടുപ്പ്‌ വലിയ പരീക്ഷണംതന്നെയാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി, പരാതി

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

Kerala

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

Varadyam

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

പുതിയ വാര്‍ത്തകള്‍

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.