Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചെന്നൈയ്‌ക്ക്‌ മികച്ച സ്കോര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2013, 11:37 pm IST
in Cricket

ഹൈദരാബാദ്‌: ഐപിഎല്ലില്‍ ഹൈദരാബാദ്‌ സണ്‍റൈസേഴ്സിന്‌ മുന്നില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ്‌ 224 എന്ന വിജയലക്ഷ്യം ഉയര്‍ത്തി. 52 പന്തുകളില്‍ 11 ഫോറുകളും മൂന്നു സിക്സറുകളുമടക്കം 99 റണ്‍സ്‌ വാരിക്കൂട്ടിയ സുരേഷ്‌ റെയ്നയുടെയും മൈക്കിള്‍ ഹസിയുടെയും (67) പിന്‍ബലത്തില്‍ സൂപ്പര്‍ കിങ്ങ്സ്‌ മൂന്നു വിക്കറ്റ്‌ നഷ്ടത്തില്‍ 223 റണ്‍സ്‌ നേടി. എങ്കിലും റെയ്നയ്‌ക്ക്‌ അര്‍ഹിച്ച സെഞ്ചുറി ലഭിക്കാതെപോയത്‌ ആരാധകരെ നിരാശരാക്കി.

മൈക്കിള്‍ ഹസിയും മുരളി വിജയ്‌യും ചേര്‍ന്ന്‌ തരക്കേടില്ലാത്ത തുടക്കമാണ്‌ ചെന്നൈയ്‌ക്കു നല്‍കിയത്‌. ആദ്യ അഞ്ച്‌ ഓവറില്‍ ചെന്നൈ ഓപ്പണര്‍മാര്‍ 44 റണ്‍സ്‌ സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. ഇഷാന്ത്‌ ശര്‍മയെ രണ്ടുതവണ അതിര്‍ത്തി കടത്തി ഹസിയാണ്‌ അടി തുടങ്ങിയത്‌. പിന്നാലെ തിസാര പെരേരയെ വിജയ്‌ ഡബിള്‍ ബൗണ്ടറിക്കു ശിക്ഷിച്ചു. ആ ഓവറില്‍ ഹസിയും ഒരു ഫോറടിച്ചു. ഇഷാന്തിന്റെ അടുത്ത ഓവറില്‍ വിജയ്‌ ഒരുപടികൂടെ കടന്ന്‌ ഹാട്രിക്‌ സിക്സര്‍ പൊക്കി. എന്നാല്‍ അപകട ഭീഷണി ഉയര്‍ത്തിയ വിജയ്‌യെ പെരേര തിരിച്ചയച്ചു; എഡ്ജ്‌ ചെയ്ത പന്ത്‌ വിക്കറ്റ്‌ കീപ്പര്‍ പാര്‍ഥിപ്‌ പട്ടേലിന്റെ ഗ്ലൗസില്‍ ഒതുങ്ങി. ലെഗ്‌ സ്പിന്നര്‍ കരണ്‍ ശര്‍മയുടെ ആദ്യ ഓവറില്‍ ചെന്നൈയ്‌ക്ക്‌ അഞ്ച്‌ റണ്‍സ്‌ മാത്രമെ ലഭിച്ചുള്ളു. പിന്നെ എത്തിയ അമിത്‌ മിശ്രയെ ഹസിയും റെയ്നയും ചേര്‍ന്ന്‌ ബൗണ്ടറികളിലൂടെ വരവേറ്റു.

കരണിനെ ഗ്യാലറി കാണിച്ച ഹസി സൂപ്പര്‍ കിങ്ങ്സിന്റെ കുതിപ്പിന്‌ ആക്കം കൂട്ടി. അതേ ഓവറില്‍ മറ്റൊരു സിക്സറടിച്ച്‌ റെയ്നയും ഹസിക്കൊപ്പം ചേര്‍ന്നു. ഇഷാന്ത്‌ ശര്‍മയുടെ ഷോര്‍ട്ട്‌ പിച്ച്‌ ഹസിയുടെ ബാറ്റിലൂടെ നിലംതൊടാതെ പറന്നപ്പോള്‍ മുന്‍ ചാമ്പ്യന്‍മാക്ക്‌ 10 ഓവറില്‍ തൊണ്ണൂറിന്റെ നിറവ്‌. റണ്ണൊഴുക്ക്‌ തടയാനെത്തിയ ഡാരന്‍ സമ്മിയെയും റെയ്നയും ഹസിയും വെറുതെവിട്ടില്ല. വിന്‍ഡീസ്‌ താരത്തെ റെയ്ന ബൗണ്ടറിക്കു തൊടുത്തു; ഹസി കാണികള്‍ക്കിടയിലേക്കും. സ്റ്റെയ്നും മിശ്രയും കൃത്യത പാലിച്ചപ്പോള്‍ തുടര്‍ന്നുള്ള മൂന്ന്‌ ഓവറുകളില്‍ ചെന്നൈ റണ്‍ വരള്‍ച്ചയെ അഭിമുഖീകരിച്ചു. വെറും 20 റണ്‍സുകള്‍ മാത്രമേ ഈ സമയം പിറന്നുള്ളു. എന്നിരുന്നാലും പിന്നിട്‌ കിട്ടിയ അവസരത്തില്‍ മിശ്രയെ പ്രഹരിച്ച റെയ്ന ആ ക്ഷീണം ചെറുതായി തീര്‍ത്തു. അതിനു മുന്‍പ്‌ പെരേരയ്‌ക്കും കിട്ടി രണ്ടടി. ഇഷാന്ത്‌ ശര്‍മയുടെ പുനരാഗമനം ഹസി -റെയ്ന സഖ്യത്തെ കൂടുതല്‍ ഉഷാറാക്കി. റെയ്ന ഇഷാന്തിനെ തല്ലിയൊതുക്കി. ബൗണ്ടറികളും സിക്സറും പെരുമഴപോലെ പെയ്ത ഇഷാന്തിന്റെ ഓവറില്‍ 25 റണ്‍സുകള്‍ ചെന്നൈയുടെ അക്കൗണ്ടിലെത്തി. ഒടുവില്‍ ഹസിയെ ബൗള്‍ഡാക്കി പെരേര 133 റണ്‍സിന്റെ കൂട്ടുകെട്ടു പൊളിച്ചു.

നായകന്‍ മഹേന്ദ്ര സിങ്‌ ധോണി ഇത്തവണ ഇന്ദ്രജാലമൊന്നും കാട്ടിയില്ല. 4 റണ്‍സെടുത്ത മഹിയെ പെരേര കൂടാരം കയറ്റി. അതേസമയം, റെയ്നയ്‌ക്കൊപ്പം ജഡേജയുംഇന്നിങ്ങ്സിന്റെ അന്ത്യവേളകളില്‍ അടിച്ചു കളിച്ചപ്പോള്‍ ചെന്നൈയ്‌ക്കു ഉശിരന്‍ സ്കോര്‍ ലഭിച്ചു.

സ്കോര്‍ ബോര്‍ഡ്‌

സൂപ്പര്‍ കിങ്ങ്സ്‌: ഹസി ബി പെരേര 67, വിജയ്‌ സി പട്ടേല്‍ ബി പെരേര 29, റെയ്ന നോട്ടൗട്ട്‌ 99, ധോണി സി കരണ്‍ ബി പെരേര 4, ജഡേജ നോട്ടൗട്ട്‌ 14, എക്സ്ട്രാസ്‌ 10. ആകെ-3ന്‌ 223 (20 ഓവര്‍)

വിക്കറ്റ്‌ വീഴ്ച: 1-45, 2-178, 3-183

ബൗളിങ്‌: സ്റ്റെയ്ന്‍ 4-1-17-0, ഇഷാന്ത്‌ 4-0-66-0, പെരേര 4-0-45-3 , കരണ്‍ ശര്‍മ 2-0-19-0, അമിത്‌ മിശ്ര 4-0-41-0, സമ്മി 2-0-33-0

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

പുതിയ വാര്‍ത്തകള്‍

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.