Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സജ്ജന്‍കുമാറിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2013, 11:07 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ്‌ നേതാവ്‌ സജ്ജന്‍കുമാറിനെ 1984ലെ സിഖ്‌ വിരുദ്ധകലാപക്കേസുകളില്‍ നിന്നും കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധം തുടരുന്നു. ഇന്നലെയും സിഖുകാര്‍ പാര്‍ലമെന്റിനു സമീപം പ്രക്ഷോഭം നടത്തി. വാഹനഗതാഗതം ഉള്‍പ്പെടെ തടഞ്ഞ നൂറുകണക്കിന്‌ സിഖുകാര്‍ സജ്ജന്‍കുമാറിന്‌ വധശിക്ഷ നല്‍കണമെന്ന്‌ മുദ്രാവാക്യം മുഴക്കി.

കോണ്‍ഗ്രസിനെതിരായ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രതിഷേധക്കാരില്‍ സ്ത്രീകളുമുണ്ടായിരുന്നു. പാര്‍ലമെന്റിന്‌ ഏതാനും മീറ്ററുകള്‍ അകലെ വിജയ്‌ ചൗക്കില്‍ വിന്യസിച്ചിരുന്ന വന്‍ പോലീസ്‌ സന്നാഹം തടഞ്ഞതിനെത്തുടര്‍ന്ന്‌ പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്ന്‌ മുദ്രാവാക്യം വിളിച്ചു. പോലീസ്‌ നടപടിയില്‍ രോഷാകുലരായ പ്രതിഷേധക്കാര്‍ ഒരു മണിക്കൂറോളം നേരം വാഹനഗതാഗതം തടസ്സപ്പെടുത്തി. തുടര്‍ന്ന്‌ പോലീസ്‌ ഇവരെ അറസ്റ്റ്‌ ചെയ്ത്‌ നീക്കി. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ തലസ്ഥാനം സിഖ്‌ വിരുദ്ധ കലാപക്കേസില്‍ സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌.

സുരക്ഷ മുന്‍നിര്‍ത്തി പോലീസ്‌ സൗത്ത്‌ ബ്ലോക്ക്‌ മുതല്‍ രാഷ്‌ട്രപതിഭവന്‍ വരെയുള്ള രജ്പഥും റെയ്സിനാ റോഡും വിജയ്‌ ചൗക്കും അടച്ചിരുന്നു. സാധാരണക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കും വിധം പോലീസ്‌ ഗതാഗതം വഴിതിരിച്ചു വിട്ടു. വിജയ്‌ ചൗക്കില്‍ നിന്നും പാര്‍ലമെന്റിലേക്കുള്ള വാഹനങ്ങള്‍ ഗതാഗതകുരുക്കില്‍ പെട്ടതിനെത്തുടര്‍ന്ന്‌ പല എംപിമാരും നടന്നുപോകുന്നത്‌ കാണാമായിരുന്നു. കലാപക്കേസില്‍ പ്രതിയായ സജ്ജന്‍കുമാറിന്‌ വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ ആഴ്ച നിരവധി തവണ പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയയുടെയും വസതികളിലേക്ക്‌ പ്രതിഷേധമാര്‍ച്ച്‌ നടത്തിയിരുന്നു. മാത്രമല്ല, ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ 1984ലെ കലാപം സംബന്ധിച്ച കേസുകള്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ അന്വേഷിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം, കലാപത്തിന്റെ ഇരകളിലൊരാളായ നിര്‍പ്രീത്‌ കൗറിന്റെ അനിശ്ചിതകാല നിരാഹാരം നാലാം ദിവസത്തിലേക്ക്‌ കടന്നു. സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധിച്ചാണ്‌ കൗര്‍ പ്രക്ഷോഭം തുടരുന്നത്‌. കലാപത്തില്‍ പിതാവിനെ നഷ്ടപ്പെട്ട കൗര്‍, കഴിഞ്ഞ ദിവസം കലാപക്കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയിരുന്നു. കൂടാതെ സജ്ജന്‍കുമാറിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിനെതിരെ ദല്‍ഹിഹൈക്കോടതിയില്‍ സിബിഐ അപ്പീല്‍ ഫയല്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.