Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശിവഗിരിയിലെ അനുഗ്രഹീതന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2013, 10:57 pm IST
in Vicharam

ആര്‍ഷ സംസ്കാരവക്താക്കളായ സന്യാസിമാരോട്‌ വളരെ സ്നേഹാദരങ്ങളുള്ള ആളാണ്‌ നരേന്ദ്രമോദി. അതിനാലാണ്‌ അവരുടെ ക്ഷണം സ്വീകരിച്ച്‌ നരേന്ദ്രമോദി ശിവഗിരിയിലെത്തിയത്‌. ഇതറിയാവുന്നതിനാലാണ്‌ സന്യാസിമാര്‍ മോദിയെ ഹാര്‍ദ്ദവമായി സ്വീകരിച്ചതും.
ഇവിടെ വന്നാല്‍ പത്ത്‌ വോട്ട്‌ ഒപ്പിക്കാം എന്നദ്ദേഹം അല്‍പം പോലും ചിന്തിച്ചില്ല. നേരെമറിച്ച്‌ പത്ത്‌ വോട്ട്‌ ഒപ്പിക്കാം എന്നതിനാലാണ്‌ മുസ്ലീം സമുദായത്തിന്റെ ഒരു ചെറു സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തത്‌. മുസ്ലീങ്ങള്‍ക്കൊപ്പമാണ്‌ ഞങ്ങള്‍ എന്നു കാണിക്കുവാനാണ്‌ മദനിക്കൊപ്പം വേദി പങ്കിടുന്ന പിണറായി വിജയന്‍ പവിത്ര ഭൂമിയായ ശിവഗിരിയിലെ സന്യാസിമാരെ അവഹേളിച്ച്‌ സംസാരിച്ചതും പ്രതിപക്ഷ നേതാവ്‌ വിഎസ്‌ പങ്കെടുക്കാതിരുന്നതും. എല്ലാം ഗുരുവിന്റെ ഇച്ഛ ! മോദിയ്‌ക്ക്‌ മാത്രമായി ആ വേദി ലഭിച്ചു. യാതൊരു അപശബ്ദങ്ങളുമില്ലാതെ സ്വസ്ഥനായി അദ്ദേഹം തന്റെ ദൗത്യം നിര്‍വഹിച്ച്‌ തിരിച്ചുപോയി.

ഒരു പിന്നോക്ക സമുദായാംഗമായ മോദിസ്വന്തം ശ്രമത്താലാണ്‌ രാഷ്‌ട്രീയത്തില്‍ വളര്‍ന്നതും ഗുജറാത്ത്‌ മുഖ്യമന്ത്രിയായതും. ഹിന്ദുക്കള്‍ ഏറെ ആദരിക്കുന്ന സന്യാസിമാരെ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ തീവച്ചുകൊന്നതിന്‌ തിരിച്ചടിയുണ്ടാവുകയും ഏറെപ്പേര്‍ കൊല്ലപ്പെടുകയും ചെയ്തു എന്നത്‌ ശരിതന്നെ. എന്നാല്‍ മോദി ശക്തമായ നടപടികള്‍ സ്വീകരിച്ച്‌ കലാപം അടിച്ചമര്‍ത്തി. ഇത്‌ സുപ്രീംകോടതിപോലും അംഗീകരിച്ച കാര്യമാണ്‌. അദ്ദേഹത്തിന്റെ പേരില്‍ ചാര്‍ത്തപ്പെട്ട പല ആരോപണങ്ങളില്‍ നിന്നും സുപ്രീംകോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്‌. എന്നിട്ടും വെറും രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി മാധ്യമങ്ങളിലൂടെ നിരന്തരം ദുഷ്പ്രചാരണമാണ്‌ കോണ്‍ഗ്രസ്സ്‌- കമ്മ്യൂണിസ്റ്റ്‌ രാഷ്‌ട്രീയക്കാര്‍ (മുസ്ലിംങ്ങളല്ല) ഇപ്പോഴും നടത്തിവരുന്നത്‌. ഇതു കൊള്ളാമോ എന്ന്‌ ഇവിടുത്തെ മാധ്യമങ്ങളും ചിന്തിക്കേണ്ടതുണ്ട്‌. ഗുജറാത്തിലെ മുസ്ലിം സമൂഹം ഭൂരിപക്ഷമുള്ളസ്ഥലങ്ങളില്‍ പോലും മോദിക്ക്‌ വോട്ടുകള്‍ ലഭിച്ചതിലാണ്‌ കഴിഞ്ഞ 15 വര്‍ഷത്തോളമായി അദ്ദേഹത്തിന്‌ അവിടെ ഭരിക്കുവാന്‍ കഴിയുന്നത്‌. ഇന്ന്‌ വളര്‍ച്ചാ നിരക്കില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ സംസ്ഥാനമായി ഗുജറാത്ത്‌ മാറിയിരിക്കുന്നു. ഏറെക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ്സിന്‌ കഴിയാത്ത കാര്യമാണ്‌ എന്നത്‌ ഏറെ ശ്രദ്ധേയമാണ്‌.

എന്തിനും ഏതിനും ബിജെപിയേയും മോദിയേയും അധിക്ഷേപിക്കുന്നത്‌ ഭയംകൊണ്ട്‌ മാത്രമാണ്‌? അങ്ങനെ ചെയ്തില്ലെങ്കില്‍ മുസ്ലിംങ്ങള്‍ എന്തുവിചാരിക്കും, അവരുടെ വോട്ട്‌ നഷ്ടപ്പെടുമോ എന്ന്‌ ഭയന്നുള്ള ജല്‍പനങ്ങള്‍ ആണിതെല്ലാം. ബ്രിട്ടീഷുകാരെ ആട്ടിയോടിച്ച്‌ ഭാരതത്തിന്‌ സ്വാതന്ത്ര്യം നേടിത്തന്നു എന്നു മേനി നടിക്കുന്ന കോണ്‍ഗ്രസ്സുകാരും തെലുങ്കാന, കരിവെള്ളൂര്‍, കയ്യൂര്‍, പുന്നപ്ര-വയലാര്‍ എന്നൊക്കെ ഊറ്റം കൊള്ളുന്ന കമ്മ്യൂണിസ്റ്റുകളും മതേതരക്കാര്‍ ആണെങ്കിലും തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ ഇതെല്ലാം ഐസ്ക്രീം പോലെ അലിയും. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ വിളമ്പി അവരുടെ വോട്ടുകള്‍ തട്ടിയെടുത്ത്‌ അവര്‍ക്കായി ഭരിക്കും. പാവം ഹിന്ദു! അവര്‍ക്ക്‌ ആരും പ്രത്യേക ജില്ല നല്‍കില്ല; തീര്‍ത്ഥാടനത്തിന്‌ കോടികള്‍ സബ്സിഡി നല്‍കില്ല. ന്യൂനപക്ഷങ്ങള്‍ക്ക്‌ ആയിരങ്ങള്‍ സംവരണതുകയായി നല്‍കുമ്പോള്‍ പിച്ചക്കാശ്‌ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഹിന്ദുക്കളുടെ ഭിക്ഷാപാത്രത്തില്‍ വീഴുന്ന ചില്ലറകള്‍ പോലും മതേതരത്വത്തിന്റെ പേരില്‍ തട്ടിയെടുക്കുകയാണ്‌. എന്തു ആനുകൂല്യങ്ങള്‍ ലഭിച്ചാലും മതിയാകാതെ കള്ളപ്പണംകൊണ്ടും ബോംബ്സ്ഫോടനങ്ങള്‍കൊണ്ടും രാഷ്‌ട്രത്തെ തകര്‍ക്കുന്നവര്‍ക്ക്‌ വീണ്ടും വീണ്ടും ആനുകൂല്യങ്ങള്‍! തങ്ങളുടെ സംഘടിത വോട്ടുകള്‍ കൊണ്ട്‌ ആര്‌ ഭരിക്കണം എന്നു നിശ്ചയിക്കുവാന്‍ കഴിവുള്ളവരായതുകൊണ്ട്‌ മാത്രമാണ്‌ ഇവര്‍ വലതിനും ഇടതിനും വളരെ പ്രിയപ്പെട്ടവരായത്‌.

ആരോടും കൂറില്ലാത്തതിനാലാണ്‌ ഏവരും ഇവരെ ഭയപ്പെട്ട്‌ പ്രീണിപ്പിക്കുന്നത്‌. എന്തിനേറെപ്പറയുന്നു, പാര്‍ട്ടി പദവികളില്‍പോലും.യാതൊരു തത്വദീക്ഷയുമില്ലാതെ ഇവര്‍ക്ക്‌ പ്രത്യേക സംവരണം നല്‍കി വാഴിക്കുന്നു. ബിഷപ്പുമാരേയും തങ്ങള്‍മാരെയും കണ്ട്‌ വോട്ട്‌ തെണ്ടാതെ ഒരു സ്ഥാനാര്‍ത്ഥിയെ നിറുത്തുവാന്‍ കഴിയുമോ ഈ മതേതരക്കാര്‍ക്ക്‌? മതേതരക്കാര്‍ എന്ന്‌ സ്വയം പ്രഖ്യാപിക്കുന്ന ഇക്കൂട്ടര്‍ ഭരിക്കുന്ന സ്ഥലങ്ങള്‍ വര്‍ഗീയ കലാപങ്ങളാല്‍ കലുഷിതമാണെങ്കില്‍ വര്‍ഗീയവാദി വര്‍ഗീയവാദി എന്ന്‌ ഇവര്‍ ആക്ഷേപിക്കുന്ന മോദി ഭരിക്കുന്ന ഗുജറാത്ത്‌ ഒരു പതിറ്റാണ്ടോളമായി ശാന്തമാണ്‌, സമ്പല്‍സമൃദ്ധമാണ്‌.

കോണ്‍ഗ്രസ്സുകാര്‍ക്ക്‌ മോദി എന്തിന്‌ അപ്രീയനാകണം? “എനിക്ക്‌ അധികാരം ലഭിച്ചാല്‍ 24 മണിക്കൂറിനകം മദ്യം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിലാണ്‌ ഞാന്‍ ഒപ്പുവയ്‌ക്കുക” എന്നു പറഞ്ഞ രാഷ്‌ട്രപിതാവായ ഗാന്ധിജിയുടെ നാട്ടില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയ മോദി, മദ്യം ഏറ്റവും വലിയ വിഷമായി കരുതിയ ഗുരുവിന്റെ സമാധി മണ്ഡപത്തില്‍ കയറുവാന്‍ എന്തുകൊണ്ടും യോഗ്യനാണ്‌. മാത്രവുമല്ല ഗാന്ധിജിയ്‌ക്ക്‌ ഹരിജനോദ്ധാരണത്തിന്‌ പ്രേരകനായത്‌ ഗുരുവായിരുന്നു. സിക്ക്‌വിരുദ്ധ കലാപവുമായി താരതമ്യം ചെയ്താല്‍ ഗുജറാത്തു കലാപം അത്ര ഗൗരവമുള്ളതല്ല. പക്ഷേ സിക്കുകാര്‍ ഹിന്ദുവംശജരായതിനാല്‍ അതു വംശീയകലാപമല്ല. എന്നാല്‍ ഗുജറാത്തു കലാപത്തിലെ ഇരകളില്‍ മുസ്ലീങ്ങളുമുള്ളതിനാല്‍ അത്‌ വംശീയ ഉന്മൂലനമായി; മോദി ‘മരണത്തിന്റെ വ്യാപാരി’യുമായി. ഇതെന്തൊരുന്യായം? മദ്യം വിഷമാണെന്നു പറഞ്ഞ ഗുരുവിന്റെ സമുദായാംഗങ്ങള്‍ക്ക്‌ കേരളത്തിലെ സംവരണ മന്ത്രിസ്ഥാനമാണ്‌ “എക്സൈസ്‌ വകുപ്പ്‌”. “ഗുരുവചനം ഇന്നും പ്രസക്തമാണെന്ന്‌” പറയുന്നത്‌ എന്തൊരു അശ്ലീലം! ഗാന്ധിത്തൊപ്പി ഇത്തരക്കാര്‍ ധരിച്ചാല്‍ ഗാന്ധിയനാകും എന്നു ധരിച്ചുവശായ രമേശ്‌ ചെന്നിത്തലയും കൂട്ടരും മാധ്യമകൂട്ടങ്ങളോട്‌ പറയുന്നത്‌ കേട്ട്‌ പിണറായി വിജയന്‍പോലും ചിരിച്ചത്രേ! ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയതല്ലെന്നും ഗാന്ധി ഭക്തിയാല്‍ ഈ തുക മറ്റാരുടേയും കരസ്പര്‍ശമേറ്റ്‌ അശുദ്ധമാകാതെ സൂക്ഷിച്ചു വയ്‌ക്കുവാന്‍ സ്വിസ്‌ ബാങ്കില്‍ നിക്ഷേപിച്ചതാണെന്നും വിഡ്ഢികളൊഴികെ മറ്റാര്‍ക്കും മനസ്സിലാവാതിരിക്കില്ല. ഒരു നയാപൈസയുടെ പോലും അഴിമതി നടത്താത്ത മോദി എങ്ങനെ ഗാന്ധി ശിഷ്യനാകും! ഗാന്ധിജിയുടെ നാട്ടുകാരനായതുകൊണ്ടുമാത്രം കാര്യമില്ലല്ലോ! മദ്യപിക്കില്ല, അഴിമതി നടത്തില്ല, കാപട്യമില്ല – പിന്നെങ്ങനെ ശിവഗിരിയില്‍ കയറുവാന്‍ യോഗ്യനാകും എന്നാണിവര്‍ അന്ധാളിക്കുന്നത്‌. മാനസസരോവരത്തില്‍നിന്നും നാടുകാണുവാന്‍ വന്ന അരയന്നങ്ങളോട്‌ താറാവുകള്‍ ചോദിച്ചുവത്രേ ” അവിടെ നല്ല ഞാഞ്ഞൂലിനെ തിന്നുവാന്‍ കിട്ടുമോ?’ താമരതണ്ടു ഭക്ഷിച്ചു ജീവിക്കുന്ന ആ സാത്വികര്‍ “ഇല്ല” എന്ന മറുപടി നല്‍കിയപ്പോള്‍ താറാവുകള്‍ അവരെ ആട്ടിപ്പായിച്ചുവത്രെ.

അധ്വാനിക്കുന്ന വര്‍ഗത്തിന്റെ അധ്വാനിക്കാത്ത, അധ്വാനം എന്തെന്നറിയാത്ത ശീതീകരിച്ച മുറികളില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മാത്രം വിയര്‍ക്കുന്ന നേതാക്കള്‍ എന്തിന്‌ മോദിയെ എതിര്‍ക്കണം? എതിര്‍ത്തില്ലെങ്കില്‍ അവരെന്തു വിചാരിക്കും എന്നതിനാല്‍ മാത്രം എതിര്‍ക്കുന്നു. മാത്രവുമല്ല, ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ തങ്ങളുടെ സാന്നിധ്യം ശബ്ദം കൊണ്ടല്ലാതെ അറിയിക്കുവാന്‍ നിവൃത്തിയില്ല എന്നതിനാലും എതിര്‍ക്കുന്നു. വിശാലമായ ഭാരതത്തില്‍ കേരളം, ത്രിപുര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്ന ഇവര്‍ക്ക്‌ നിലനില്‍ക്കുവാനും സാന്നിധ്യം അറിയിക്കുവാനും തെരഞ്ഞെടുപ്പുവേളകളില്‍ ഓരോരോ ന്യായങ്ങള്‍ കണ്ടെത്തി രാജ്യത്തെ കൊള്ളയടിക്കുന്ന കോണ്‍ഗ്രസ്സുകാരെ ഭരണിലേറ്റുവാന്‍ നാണംകെട്ട്‌ നടക്കുന്ന ഇക്കൂട്ടര്‍ക്ക്‌ മേറ്റ്ന്താണുവഴി?

ബിജെപിയില്‍ എല്ലാ മതസ്ഥരും ഉണ്ട്‌. ഏവരേയും തുല്യമായി ഭാരതാംബയുടെ പുത്രന്മാരായി കാണുന്നു. ലീഗില്‍ എത്ര ഹിന്ദുക്കളുണ്ട്‌? ക്രിസ്ത്യാനികളുണ്ട്‌? കേരള കോണ്‍ഗ്രസ്സില്‍ എത്ര ഹിന്ദുക്കളും മുസ്ലീങ്ങളുമുണ്ട്‌? എന്നിട്ടും അവരെല്ലാം മതേതരക്കാര്‍! എല്ലാ മതവിഭാഗങ്ങളുമുള്ള ബിജെപി വര്‍ഗീയ പാര്‍ട്ടി!!

അനന്തപത്മനാഭന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

Thiruvananthapuram

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

World

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

Entertainment

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

World

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ വാര്‍ത്തകള്‍

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.