Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വാരിയേഴ്സിന്‌ തോല്‍വിതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2013, 09:50 pm IST
inCricket

പൂനെ: റോബിന്‍ ഉത്തപ്പയുടെയും ആഞ്ചലോ മാത്യൂസിന്റെയും വെടിക്കെട്ട്‌ ബാറ്റിംഗിനും പൂനെ വാരിയേഴ്സിനെ വിജയത്തിലേക്ക്‌ നയിക്കാനായില്ല. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ പൂനെ വാരിയേഴ്സ്‌ 17 റണ്‍സിന്‌ തോറ്റു. ആദ്യം ബാറ്റ്‌ ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 187 റണ്‍സ്‌ അടിച്ചുകൂട്ടി. 52 റണ്‍സെടുത്ത സൗരഭ്‌ തിവാരിയുടെയും 50 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന എ.ബി. ഡിവില്ലിയേഴ്സിന്റെയും 27 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന ഹെന്‍റിക്കസിന്റെയും കരുത്തിലാണ്‌ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്‌ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂനെ സ്കോര്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 170 റണ്‍സിലൊതുങ്ങി. 45 പന്തില്‍ നിന്ന്‌ 75 റണ്‍സ്‌ നേടിയ റോബിന്‍ ഉത്തപ്പയും 19 പന്തില്‍ നിന്ന്‌ 32 റണ്‍സ്‌ നേടിയ ആഞ്ചലോ മാത്യൂസും മാത്രമാണ്‌ പൂനെ നിരയില്‍ മികച്ച പ്രകടനം നടത്തിയത്‌. ബാംഗ്ലൂരിന്റെ എ.ബി. ഡിവില്ലിയേഴ്സാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത റോയല്‍ ചലഞ്ചേഴ്സിന്‌ വേണ്ടി ഗെയിലിനൊപ്പം സൗരഭ്‌ തിവാരിയാണ്‌ ഓപ്പണിങ്ങിനിറങ്ങിയത്‌. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി തുടക്കം മുതല്‍ കടന്നാക്രമണം നടത്താതെ നിലയുറപ്പിച്ച്‌ കളിക്കാനായിരുന്നു ഗെയിലിന്റെ ശ്രമം. ഇതോടെ സ്കോറിംഗിനും വേഗത കുറഞ്ഞു. 6.3 ഓവറില്‍ സ്കോര്‍ 36-ല്‍ എത്തിയപ്പോള്‍ ഗെയില്‍ മടങ്ങി. 21 പന്തില്‍ നിന്ന്‌ രണ്ട്‌ ബൗണ്ടറയും ഒരു സിക്സറുമടക്കം 21 റണ്‍സ്‌ മാത്രം നേടിയ ഗെയിലിനെ സുമന്റെ പന്തില്‍ ഭുവനേശ്വര്‍കുമാര്‍ മടക്കി. മറുവശത്ത്‌ സൗരഭ്‌ തിവാരിയും കൂറ്റനടിക്ക്‌ മുതിരാതെ നിലയുറപ്പിച്ച്‌ കളിക്കാനാണ്‌ ശ്രമിച്ചത്‌. ഗെയിലിന്‌ പകരം ക്രീസിലെത്തിയ വിരാട്‌ കോഹ്ലി മികച്ച സ്ട്രോക്ക്‌ പ്ലേ കാഴ്ചവെച്ചെങ്കിലും 25 റണ്‍സെടുത്ത്‌ പുറത്തായി. സ്കോര്‍ 13 ഓവറില്‍ 96-ല്‍ എത്തിയപ്പോള്‍ 18 പന്തില്‍ നിന്ന്‌ 25 റണ്‍സെടുത്ത കോഹ്ലി ദിന്‍ഡയുടെ പന്തില്‍ ബൗള്‍ഡായാണ്‌ മടങ്ങിയത്‌. കോഹ്ലിക്ക്‌ പകരം ക്രീസിലെത്തിയ ഡിവില്ലിയേഴ്സ്‌ തുടക്കം മുതല്‍ ആക്രമണത്തിന്‌ മുതിര്‍ന്നതോടെ സ്കോറിംഗിന്‌ വേഗത കൂടി. എന്നാല്‍ 15.1 ഓവറില്‍ സ്കോര്‍ 119-ല്‍ എത്തിയപ്പോള്‍ 45 പന്തില്‍ നിന്ന്‌ രണ്ട്‌ വീതം സിക്സറും ബൗണ്ടറിയുമടക്കം 52 റണ്‍സെടുത്ത തിവാരിയെ ദിന്‍ഡയുടെ പന്തില്‍ രാഹുല്‍ ശര്‍മ്മ പിടികൂടി. പിന്നീട്‌ ക്രീസിലെത്തിയ ഹെന്‍റിക്കസില്‍ മികച്ച കൂട്ടാളിയെ കണ്ടെത്തിയ ഡിവില്ലിയേഴ്സ്‌ പിന്നീട്‌ അരങ്ങുതകര്‍ത്തു. അവസാന ഘട്ടത്തില്‍ കുറ്റനടികളുമായി കളം നിറഞ്ഞ ഡിവില്ലിയേഴ്സ്‌ 23 പന്തില്‍ പുറത്താകാതെ 50 റണ്‍സെടുത്തു. ആറു ഫോറും രണ്ടു സിക്സുമടങ്ങിയതായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരത്തിന്‍ന്റെ ഇന്നിങ്ങ്സ്‌. അവസാന ഓവര്‍ എറിഞ്ഞ ദിന്‍ഡയെ ഡിവില്ലിയേഴ്സ്‌ ശരിക്കും കൈകാര്യം ചെയ്തു. രണ്ട്‌ സിക്സറും മൂന്ന്‌ ഫോറും ഉള്‍പ്പെടെ 26 റണ്‍സാണ്‌ ഈ ഓവറില്‍ ഡിവില്ലിയേഴ്സ്‌ വാരിക്കൂട്ടിയത്‌. 13 പന്തില്‍ നാലു ഫോറും ഒരു സിക്സുമടക്കം ഹെന്‍റിക്സ്‌ 27 റണ്‍സുമായി പുറത്താകാതെനിന്നു. പുനെക്ക്‌ വേണ്ടി ദിന്‍ഡ രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയെങ്കിലും നാല്‌ ഓവറില്‍ 52 റണ്‍സാണ്‌ വിട്ടുകൊടുത്തത്‌.

188 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന്‌ പൂനെക്ക്‌ മികച്ച തുടക്കം നല്‍കാന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്‌ കഴിഞ്ഞില്ല. സ്കോര്‍ 20-ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത ഫിഞ്ച്‌ മടങ്ങി. 11 പന്തില്‍ നിന്ന്‌ ഒരു ഫോറും ഒരു സിക്സറുമടിച്ച ഫിഞ്ചിനെ ഹെന്‍റിക്കസ്‌ ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ സുമന്‍ 11 റണ്‍സെടുത്ത്‌ റണ്ണൗട്ടാകുമ്പോള്‍ പൂനെയുടെ സ്കോര്‍ 7 ഓവറില്‍ 46 റണ്‍സായിരുന്നു. സ്കോര്‍ 77-ല്‍ നില്‍ക്കേ 16 റണ്‍സെടുത്ത യുവരാജും മടങ്ങിയതോടെ പൂനെയുടെ നില പരുങ്ങലിലായി. വിനയ്‌കുമാറിന്റെ പന്തില്‍ ഡിവില്ലിയേഴ്സ്‌ പിടികൂടിയാണ്‌ യുവി മടങ്ങിയത്‌. പിന്നീട്‌ നാല്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നാല്‌ റണ്‍സെടുത്ത സ്മിത്തും മടങ്ങിയതോടെ പൂനെ നാലിന്‌ 81 എന്ന നിലയിലായി. പിന്നീട്‌ ഉത്തപ്പക്ക്‌ കൂട്ടായി ആഞ്ചലോ മാത്യൂസ്‌ ക്രീസിലെത്തിയതോടെ പൂനെക്ക്‌ വിജയപ്രതീക്ഷയായി.

ഇരുവരും ചേര്‍ന്ന്‌ 16.2 ഓവറില്‍ സ്കോര്‍ 144-ല്‍ എത്തിച്ചു. ഇതിനിടെ ഉത്തപ്പ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 34 പന്തില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറിയും സിക്സറുമടക്കമാണ്‌ ഉത്തപ്പ 50-ലെത്തിയത്‌. എന്നാല്‍ സ്കോര്‍ 144-ല്‍ എത്തിയപ്പോള്‍ 19 പന്തില്‍ നിന്ന്‌ മൂന്ന്‌ സിക്സറുകളുടെ അകമ്പടിയോടെ 32 റണ്‍സെടുത്ത മാത്യൂസിനെ വിനയ്‌കുമാറിന്റെ പന്തില്‍ ഗെയില്‍ പിടികൂടിയതോടെയാണ്‌ മത്സരഗതി മാറിമറിഞ്ഞത്‌. പിന്നീടെത്തിയ അഭിഷേക്‌ നായര്‍ (1), ഭുവനേശ്വര്‍കുമാര്‍ (2), അജാന്ത മെന്‍ഡിസ്‌ (2), എന്നിവര്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടു. ഒടുവില്‍ 45 പന്തില്‍ നിന്ന്‌ അഞ്ച്‌ വീതം ബൗണ്ടറിയും സിക്സറുമടക്കം 75 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും മടങ്ങിയതോടെ പൂനെ വീണ്ടും പരാജയം ഏറ്റുവാങ്ങി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി വിനയ്‌കുമാര്‍ 31 റണ്‍സ്‌ വിട്ടുകൊടുത്ത്‌ മൂന്നു വിക്കറ്റും മുരളി കാര്‍ത്തിക്‌ 29 റണ്‍സ്‌ വഴങ്ങി രണ്ട്‌ വിക്കറ്റും സ്വന്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.