Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പൂനെക്ക്‌ തോല്‍വി തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2013, 10:19 pm IST
inCricket

റായ്‌പൂര്‍: റോബിന്‍ ഉത്തപ്പയും, ആരോണ്‍ ഫിഞ്ചും യുവരാജ്‌ സിംഗും പൊരുതി നോക്കിയിട്ടും പൂനെ വാരിയേഴ്സിനെ പരാജയത്തില്‍ നിന്ന്‌ രക്ഷിക്കാനായില്ല. ഒമ്പത്‌ മത്സരങ്ങള്‍ കളിച്ച പൂനെക്ക്‌ ഏഴാം തോല്‍വി സ്വന്തം. ഒപ്പം പോയിന്റ്‌ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തേക്ക്‌ പതിക്കുകയും ചെയ്തു. പൂനെ വാരിയേഴ്സിനെ പരാജയപ്പെടുത്തിയ ദല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ പോയിന്റ്‌ പട്ടികയില്‍ ഒരു സ്ഥാനത്തേക്ക്‌ ഉയരുകുയും ചെയ്തു. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ 15 റണ്‍സിനാണ്‌ പൂനെ വാരിയേഴ്സിനെ പരാജയപ്പെടുത്തിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ദല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ 20 ഓവറില്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂനെ വാരിയേഴ്സിന്‌ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 149 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഡേവിഡ്‌ വാര്‍ണര്‍ (51 നോട്ടൗട്ട്‌), സെവാഗ്‌ (28), കേദാര്‍ ജാദവ്‌ (25) എന്നിവരുടെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ്‌ ദല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്‌. പൂനെക്ക്‌ വേണ്ടി ഉത്തപ്പയും ഫിഞ്ചും 37 റണ്‍സ്‌ വീതവും യുവരാജ്‌ 31 റണ്‍സും നേടി. 51 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ഡെയര്‍ ഡെവിള്‍സിന്റെ ഡേവിഡ്‌ വാര്‍ണറാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

ടോസ്‌ നേടിയ പുനെ വാറിയേഴ്സ്‌ നായകന്‍ ആരോണ്‍ ഫിഞ്ച്‌ ഡെയര്‍ ഡെവിള്‍സിനെ ബാറ്റിംഗിന്‌ വിട്ടു. ഫിഞ്ച്‌ കണക്കു കൂട്ടിയതു പോലെ വിക്കറ്റ്‌ വീഴുകയും ചെയ്തു. 17 പന്തില്‍ 12 റണ്‍സുമായി ഇഴഞ്ഞ നായകന്‍ മഹേള ജയവര്‍ധനെയാണ്‌ ആദ്യം പുറത്തായത്‌. സ്കോര്‍ 1ന്‌ 20. അശോക്‌ ദിന്‍ഡയെ ഉയര്‍ത്തിയടിച്ച ജയവര്‍ധനെയെ ലൂക്‌ റൈറ്റ്‌ കൈയിലൊതുക്കി. പിന്നീട്‌ സെവാഗും ഉന്മുക്ത്‌ ചന്ദും ചേര്‍ന്ന്‌ സ്കോര്‍ 10 ഓവറില്‍ 68-ല്‍ എത്തിച്ചു. എന്നാല്‍ 26 പന്തില്‍ രണ്ട്‌ സിക്സറും രണ്ട്‌ ഫോറുമടക്കം 28 റണ്‍സെടുത്ത വീരേണ്ടര്‍ സേവാഗ്‌ മടങ്ങി. സേവാഗിന്റെ വിക്കറ്റും ദിന്‍ഡക്കാണ്‌. ദിന്‍ഡയുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ റോബിന്‍ ഉത്തപ്പ പിടികൂടിയാണ്‌ സെവാഗ്‌ മടങ്ങിയത്‌.

അതേ സ്കോറില്‍ ഉന്മുക്ത്‌ ചന്ദും പുറത്തായതു ഡെവിള്‍സിന്‌ ഇരുട്ടടിയായി. 19 പന്തില്‍ 17 റണ്‍സെടുത്ത ഉന്മുക്ത്‌ ചന്ദിനെ രാഹുല്‍ ശര്‍മ ഉത്തപ്പയുടെ കൈയിലെത്തിച്ചു. പിന്നീട്‌ ബെന്‍ റോഹ്‌ററും ഡേവിഡ്‌ വാര്‍ണറും ചേര്‍ന്ന്‌ സ്കോര്‍ 13.5 ഓവറില്‍ 96-ല്‍ എത്തിച്ചു. എന്നാല്‍ 13 പന്തില്‍ നിന്ന്‌ 13 റണ്‍സെടുത്ത റോഹ്‌ററെ അഭിഷേക്‌ നായരുടെ പന്തില്‍ ഉത്തപ്പ പിടികൂടി. പിന്നീട്‌ വാര്‍ണറും കേദാര്‍ ജാദവും ചേര്‍ന്നാണ്‌ ദല്‍ഹിക്ക്‌ ഭേദപ്പെട്ട സ്കോര്‍ നേടിക്കൊടുത്തത്‌. വാര്‍ണറുമായി 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ജാദവ്‌ അവസാന ഓവറിലെ നാലാം പന്തില്‍ പുറത്തായി. 19 പന്തില്‍ നിന്ന്‌ രണ്ട്‌ സിക്സറടക്കം 25 റണ്‍സ്‌ നേടിയ ജാദവിനെ ദിന്‍ഡയുടെ പന്തില്‍ മന്‍ഹാസ്‌ പിടികൂടുകയായിരുന്നു.31 റണ്‍സ്‌ വിട്ടുകൊടുത്ത്‌ മൂന്നു വിക്കേറ്റ്ടുത്ത ദിന്‍ഡയാണ്‌ വാരിയേഴ്സില്‍ കൂടുതല്‍ തിളങ്ങിയത്‌. രാഹുല്‍ ശര്‍മയും അഭിഷേക്‌ നായരും ഓരോ വിക്കേറ്റ്ടുത്തു.

165 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന പൂനെ വാരിയേഴ്സിന്‌ മികച്ച തുടക്കമാണ്‌ ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ചേര്‍ന്ന്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ 10.2 ഓവറില്‍ 76 റണ്‍സാണ്‌ ഇരുവരും കൂട്ടിച്ചേര്‍ത്തത്‌. എന്നാല്‍ രണ്ട്‌ റണ്‍സിനിടെ രണ്ട്‌ ഓപ്പണര്‍മാരും നഷ്ടപ്പെട്ടത്‌ പൂനെക്ക്‌ തിരിച്ചിടിയായി. പിന്നീട്‌ വന്നവര്‍ക്കൊന്നും ഓപ്പണര്‍മാര്‍ സമ്മാനിച്ച മികച്ച തുടക്കം മുതലെടുക്കാനുമായില്ല. സ്കോര്‍ 10.2 ഒാ‍വറില്‍ 76-ല്‍ എത്തിയപ്പോള്‍ 33 പന്തില്‍ നാല്‌ ബൗണ്ടറികളോടെ 37 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയെ ഇര്‍ഫാന്‍ പഠാന്റെ പന്തില്‍ ഉന്മുക്ത്‌ ചന്ദ്‌ പിടികൂടി. സ്കോര്‍ 78-ല്‍ എത്തിയപ്പോള്‍ ആരോണ്‍ ഫിഞ്ചും മടങ്ങി. 33 പന്തുകളില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറികളോടെ 37 റണ്‍സെടുത്ത ഫിഞ്ചിനെ ഇതേ ഓവറിലെ അവസാന പന്തില്‍ പഠാന്‍ കേദാര്‍ ജാദവിന്റെ കൈകളിലെത്തിച്ചു. പിന്നീടെത്തിയവരില്‍ യുവരാജ്‌ മാത്രമാണ്‌ ഭേഭപ്പെട്ട പ്രകടനം നടത്തിയത്‌. സ്കോര്‍ 128-ല്‍ എത്തിയപ്പോള്‍ 18 പന്തില്‍ 19 റണ്‍സെടുത്ത ലൂക്ക്‌ റൈറ്റും പുറത്തായി. ഉമേഷ്‌ യാദവിന്റെ പന്തില്‍ വാര്‍ണറിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ റൈറ്റ്‌ പുറത്തായത്‌.

പിന്നീട്‌ രണ്ട്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 31 റണ്‍സെടുത്ത യുവരാജും മടങ്ങി. 24 പന്തില്‍ നിന്ന്‌ 31 റണ്‍സെടുത്ത യുവിയെ ഉമേഷ്‌ യാദവിന്റെ പന്തില്‍ രോഹ്‌ററിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ മടങ്ങിയത്‌. പിന്നീട്‌ അവസാന രണ്ട്‌ ഓവറില്‍ 35 റണ്‍സായിരുന്നു പൂനെക്ക്‌ ജയിക്കാന്‍ വേണ്ടിയിരുന്നത്‌. എന്നാല്‍ 19 റണ്‍സെടുക്കാന്‍ മാത്രമേ അവര്‍ക്ക്‌ കഴിഞ്ഞുള്ളൂ. ദല്‍ഹിക്ക്‌ വേണ്ടി ഇര്‍ഫാന്‍ പഠാനും ഉമേഷ്‌ യാദവും രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.