Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

നൈറ്റ്‌ റൈഡേഴ്സ്‌ വിജയവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2013, 09:36 pm IST
inCricket

കൊല്‍ക്കത്ത: തുടര്‍ച്ചയായ മൂന്ന്‌ പരാജയങ്ങള്‍ക്കുശേഷം നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ വിജയവഴിയില്‍ തിരിച്ചെത്തി. പഞ്ചാബ്‌ കിംഗ്സ്‌ ഇലവനെതിരെ സ്വന്തം കാണികള്‍ക്ക്‌ മുന്നില്‍ നടന്ന മത്സരത്തില്‍ ആറ്‌ വിക്കറ്റിന്റെ ആധികാരിക വിജയമാണ്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ സ്വന്തമാക്കിയത്‌. സ്കോര്‍: കിംഗ്സ്‌ ഇലവന്‍ പഞ്ചാബ്‌: 20 ഓവറില്‍ ആറിന്‌ 149, കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌: 18.2 ഓവറില്‍ നാലിന്‌ 150. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ജാക്‌ കാലിസാണ്‌ കളിയിലെ കേമന്‍. ഏപ്രില്‍ 16ന്‌ മൊഹാലിയില്‍ പഞ്ചാബ്‌ കിംഗ്സ്‌ ഇലവനോട്‌ നേരിട്ട പരാജയത്തിന്‌ പകരംവീട്ടലുമായി നൈറ്റ്‌ റൈഡേഴ്സിന്റെ വിജയം.

ടോസ്‌ നേടി ആദ്യം ബാറ്റു ചെയ്ത പഞ്ചാബ്‌ മനന്‍ വോറ (31), ഗുര്‍കീരത്‌ സിംഗ്‌ (28 നോട്ടൗട്ട്‌), ക്യാപ്റ്റന്‍ ആദം ഗില്‍ക്രിസ്റ്റ്‌ (27), മന്‍ദീപ്‌ സിംഗ്‌ (25)എന്നിവരുടെ ബാറ്റിംഗ്‌ മികവിലാണ്‌ ഭേദപ്പെട്ട സ്കോറിലെത്തിയത്‌. ഓപ്പണിംഗ്‌ വിക്കറ്റില്‍ ഗില്‍ക്രിസ്റ്റും മന്‍ദീപ്‌ സിംഗും ചേര്‍ന്ന്‌ 45 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. 20 പന്തില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറിയോടെ 25 റണ്‍സെടുത്ത മന്‍ദീപിനെ കല്ലിസിന്റെ പന്തില്‍ മോര്‍ഗന്‍ പിടികൂടി. സ്കോര്‍ 67-ല്‍ എത്തിയപ്പോള്‍ ഗില്ലിയും മടങ്ങി. 27 പന്തില്‍ നിന്ന്‌ നാല്‌ ബൗണ്ടറിയടക്കം 27 റണ്‍സെടുത്ത ഗില്ലിയെ രജത്‌ ഭാട്ടിയയുടെ പന്തില്‍ മോര്‍ഗന്‍ പിടികൂടി. പിന്നീട്‌ മനന്‍വോറയും ഡേവിഡ്‌ ഹസ്സിയും ചേര്‍ന്ന്‌ സ്കോര്‍ 12.5 ഓവറില്‍ 96-ല്‍ എത്തിച്ചു. എന്നാല്‍ 21 പന്തില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറികളും ഒരു സിക്സറുമടക്കം 31 റണ്‍സെടുത്ത വോറയെ ബാലാജിയുടെ പന്തില്‍ ദേവബ്രത ദാസ്‌ പിടികൂടി. 13.2 ഓവറില്‍ പഞ്ചാബ്‌ സ്കോര്‍ 100ലെത്തി. സ്കോര്‍ 109-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും പഞ്ചാബിന്‌ നഷ്ടമായി. എട്ട്‌ പന്തില്‍ നിന്ന്‌ 10 റണ്‍സെടുത്ത മില്ലറെ സരബ്ജിത്ത്‌ ലഡ്ഡ ബൗള്‍ഡാക്കി. പിന്നീട്‌ സ്കോര്‍ 127-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത ഹസ്സിയെ കല്ലിസ്‌ സേനാനായകയുടെ കൈകളിലെത്തിച്ചു. നാല്‌ റണ്‍സ്‌ കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട്‌ റണ്‍സെടുത്ത അസര്‍ മഹമൂദ്‌ റണ്ണൗട്ടായി. പിന്നീട്‌ അവസാന ഓവറില്‍ ഗുര്‍കീരത്‌ സിംഗ്‌ രണ്ട്‌ സിക്സറടക്കം നേടിയ 18 റണ്‍സാണ്‌ കിംഗ്സ്‌ ഇലവനെ 149-ല്‍ എത്തിച്ചത്‌. ഇതിന്‌ മുമ്പുള്ള മൂന്ന്‌ ഓവറില്‍ 11 റണ്‍സ്‌ മാത്രമാണ്‌ പഞ്ചാബിന്‌ നേടാന്‍ കഴിഞ്ഞത്‌. കൊല്‍ക്കത്തക്ക്‌ വേണ്ടി നാലോവറില്‍ 14 റണ്‍സ്‌ വഴങ്ങി ജാക്ക്‌ കല്ലിസ്‌ രണ്ട്‌ വിക്കേറ്റ്ടുത്തു.

പഞ്ചാബ്‌ ഉര്‍ത്തിയ 150 റണ്‍സ്‌ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത തകര്‍ച്ചയോടെയാണ്‌ തുടങ്ങിയത്‌. സ്കോര്‍ ബോര്‍ഡില്‍ 10 റണ്‍സ്‌ മാത്രമുള്ളപ്പോള്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറി (6)നെ അഷര്‍ മെഹ്മൂദ്‌ ക്ലീന്‍ ബൗള്‍ ചെയ്തു. പിന്നീട്‌ അതേ സ്കോറില്‍ തന്നെ നേരിട്ട ആദ്യ പന്തില്‍ തന്നെ യൂസഫ്‌ പഠാനെ ഗില്‍ക്രിസ്റ്റിന്റെ കൈകളിലെത്തിച്ച്‌ മെഹ്മൂദ്‌ കൊല്‍ക്കത്തയെ വീണ്ടും ഞെട്ടിച്ചു. പിന്നീട്‌ ബിസ്ലയും കല്ലിസും മോര്‍ഗനും മികച്ച പ്രകടനം നടത്തിയതോടെ വിജയം കൊല്‍ക്കത്തക്ക്‌ സ്വന്തമായി. മന്‍വീന്ദര്‍ ബിസ്ല 44 പന്തുകളില്‍ നിന്ന്‌ മൂന്ന്‌ വീതം ബൗണ്ടറികളും സിക്സറുകളുമടിച്ച്‌ 51 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്നപ്പോള്‍ കല്ലിസ്‌ 33 പന്തില്‍ ആറ്‌ ബൗണ്ടറികളോടെ 37 റണ്‍സും നേടി. ഇതോടെ 2ന്‌ 10 എന്ന മോശം നിലയില്‍ നിന്ന്‌ മൂന്നിന്‌ 76 എന്ന നിലയിലേക്ക്‌ കൊല്‍ക്കത്ത മത്സരത്തിലേക്ക്‌ തിരിച്ചെത്തി. കല്ലിസിനെ ഹര്‍മീത്‌ സിംഗ്‌ ഗില്‍ക്രിസ്റ്റിന്റെ കൈകളിലെത്തിച്ചാണ്‌ ഈ കൂട്ടുകെട്ട്‌ പിരിച്ചത്‌. കല്ലിസ്‌ പകരമെത്തിയ മോര്‍ഗന്‍ തുടക്കം തന്നെ ആക്രമണമൂഡിലായിരുന്നു. 26 പന്തുകള്‍ നേരിട്ട്‌ മൂന്ന്‌ ബൗണ്ടറികളും നാല്‌ സിക്സറുമടക്കം 42 റണ്‍സെടുത്ത മോര്‍ഗന്‍ വിജയത്തിന്‌ രണ്ട്‌ റണ്‍സ്‌ അകലെവച്ച്‌ മടങ്ങി. അസര്‍ മെഹ്മൂദിന്റെ പന്തില്‍ ഗുര്‍കീരത്‌ സിംഗ്‌ പിടികൂടിയാണ്‌ മോര്‍ഗന്‍ പുറത്തായത്‌. കിംഗ്സ്‌ ഇലവന്‌ വേണ്ടി അസര്‍ മെഹ്മൂദ്‌ നാല്‌ ഓവറില്‍ 35 റണ്‍സ്‌ വഴങ്ങി മൂന്ന്‌ വിക്കറ്റുകള്‍ സ്വന്തമാക്കി. ജയത്തോടെ എട്ട്‌ കളികളില്‍ കൊല്‍ക്കത്തയ്‌ക്ക്‌ ആറ്‌ പോയന്റായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.