Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചാമ്പ്യന്‍സ്‌ ലീഗില്‍ വീണ്ടും സ്പാനിഷ്‌ ദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2013, 10:17 pm IST
in Football

ഡോര്‍ട്ട്മുണ്ട്‌: യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ വീണ്ടും സ്പാനിഷ്‌ ദുരന്തം. ഇന്നലെ പുലര്‍ച്ചെ നടന്ന രണ്ടാം സെമിഫൈനലിന്റെ ആദ്യപാദത്തില്‍ ജര്‍മ്മന്‍ ടീമായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ്‌ സ്വന്തം മൈതാനത്ത്‌ സ്പാനിഷ്‌ ടീമായ റയല്‍ മാഡ്രിഡിനെ കെട്ടുകെട്ടിച്ചത്‌. ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്കാണ്‌ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്‌ റയല്‍ മാഡ്രിഡിനെ കെട്ടുകെട്ടിച്ചത്‌. കഴിഞ്ഞ ദിവസം ബാഴ്സലോണയെ ബയേണ്‍ മ്യൂണിക്ക്‌ 4-0ന്‌ തകര്‍ത്തിരുന്നു. ബൊറൂസിയയുടെ പോളിഷ്‌ സ്ട്രൈക്കര്‍ റോബര്‍ട്ട്‌ ലെവന്‍ഡോവ്സ്കിയുടെ തകര്‍പ്പന്‍ ഷൂട്ടിംഗ്‌ പാടവമാണ്‌ ബൊറൂസിയക്ക്‌ റയലിന്‌ മേല്‍ തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്‌. ബൊറൂസിയയുടെ നാല്‌ ഗോളുകളും ലെവന്‍ഡോവ്സ്കിയാണ്‌ അടിച്ചത്‌. റയലിന്റെ ആശ്വാസഗോള്‍ നേടിയത്‌ സൂപ്പര്‍താരം ക്രിസ്റ്റ്യാനാ റൊണാള്‍ഡോയാണ്‌. ബാഴ്സയുടെയും റയലിന്റെയും ഞെട്ടിക്കുന്ന പരാജയത്തോടെ ചാമ്പ്യന്‍സ്‌ ലീഗില്‍ ചരിത്രത്തിലാദ്യമായി ജര്‍മ്മന്‍ ഫൈനലിന്‌ കളമൊരുങ്ങിയിരിക്കുകയാണ്‌. ചാമ്പ്യന്‍സ്‌ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരാള്‍ സെമിയില്‍ നാല്‌ ഗോളുകള്‍ നേടുന്നത്‌. മത്സരത്തില്‍ പന്ത്‌ കൂടുതല്‍ സമയവും റയലിന്റെ നിയന്ത്രണത്തിലായിരുന്നു. അതേസമയം റയലിന്റെ മുന്നേറ്റനിരയിലെ സൂപ്പര്‍താരനിരയിലെ മാര്‍ക്ക്‌ ചെയ്യുന്നതില്‍ ബൊറൂസിയ പ്രതിരോധം വിജയിച്ചതും മത്സരത്തില്‍ അവര്‍ക്ക്‌ തുണയായി. ചാമ്പ്യന്‍സ്‌ ലീഗില്‍ ഹോസ്‌ മൊറീഞ്ഞോയുടെ പരിശീലനത്തിനിറങ്ങിയ ടീം 106 മത്സരങ്ങള്‍ക്കിടെ നേടുന്ന ഏറ്റവും വലിയ പരാജയവുമാണ്‌ റയല്‍ സ്വന്തമാക്കിയത്‌.

കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ പോളണ്ട്‌ സ്ട്രൈക്കര്‍ ലെവന്‍ഡോവ്സ്കിയുടെ ഗോളില്‍ മുന്നിലെത്തി. ഇടതുവിംഗില്‍ നിന്ന്‌ മരിയോ ഗോട്സെ നല്‍കിയ ക്രോസില്‍ നിന്നാണ്‌ ലെവന്‍ഡോവ്സ്കി റയല്‍ വല കുലുക്കിയത്‌. ഏഴാം മിനിറ്റില്‍ മാര്‍ക്കോ റൂസിന്റെ ഗോള്‍ ശ്രമം റയല്‍ ഗോളി ലോപസ്‌ മുഴുനീളെ ഡൈവ്‌ ചെയ്ത്‌ തടഞ്ഞതിനു തൊട്ടു പിന്നാലെയാണ്‌ ലെവന്‍ഡോവ്സ്കിയുടെ ഗോള്‍ പിറന്നത്‌. പിന്നീട്‌ 23-ാ‍ം മിനിറ്റില്‍ റയലിന്‌ അനുകൂലമായി ഫ്രീകിക്ക്‌ ലഭിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എടുത്ത കിക്ക്‌ വലയിലേക്ക്‌ വളഞ്ഞിറങ്ങിയെങ്കിലും ഉജ്ജ്വല മെയ്‌വഴക്കത്തോടെ ബൊറൂസിയ ഗോളി രക്ഷപ്പെടുത്തി. തുടര്‍ന്നും റയല്‍ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയില്‍ റയലിന്‌ അനുകൂലമായി മൂന്ന്‌ ഫ്രീകിക്കുകള്‍ ലഭിച്ചെങ്കിലും ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. പിന്നീട്‌ ആദ്യ പകുതി അവസാനിക്കാന്‍ രണ്ട്‌ മിനിറ്റ്‌ ബാക്കിനില്‍ക്കെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളില്‍ റയല്‍ സമനില പിടിച്ചു. ബൊറൂസിയ ഏരിയയിലേക്ക്‌ വന്ന പന്ത്‌ പിടിച്ചെടുക്കാന്‍ പ്രതിരോധനിരക്കാരന്‍ ഹമ്മല്‍സ്‌ പരാജയപ്പെട്ടപ്പോള്‍ വലതുവിംഗില്‍ക്കൂടി ഓടിയെത്തിയ ഹിഗ്വയിന്‍ പന്ത്‌ റാഞ്ചി ക്രിസ്റ്റ്യാനോക്ക്‌ പാസ്സ്‌ ചെയ്തു. ഗോളി ഹിഗ്വയിന്‌ നേരെ ഓടിക്കയറിയതിനാല്‍ ഒഴിഞ്ഞുകിടന്ന പോസ്റ്റിലേക്ക്‌ പന്ത്‌ തട്ടിയിടാന്‍ ക്രിസ്റ്റ്യാനോക്ക്‌ ഒട്ടും വിഷമിക്കേണ്ടിവന്നില്ല. ഇതിന്‌ തൊട്ടുമുന്‍പ്‌ റയസിനെ റയലിന്റെ വാര്‍ണെ ബോക്സിനുള്ളില്‍ വീഴ്‌ത്തിയതിനെത്തുടര്‍ന്ന്‌ ബൊറൂസിയ താരങ്ങള്‍ പെനാല്‍റ്റിക്ക്‌ വേണ്ടി വാദിക്കുന്ന സമയത്താണ്‌ റയലിന്റെ സമനില ഗോള്‍ പിറന്നത്‌.

ഗോള്‍ നിലയിലെ തുല്യത നല്‍കിയ ആത്മവിശ്വാസവുമായി ഇടവേളയ്‌ക്ക്‌ ശേഷം കളത്തിലിറങ്ങിയ റയലിന്‌ മേല്‍ ലെവന്‍ഡോവ്സ്കി പറന്നിറങ്ങുന്ന കാഴ്ചയാണ്‌ പിന്നീട്‌ കണ്ടത്‌. മത്സരത്തിന്റെ അന്‍പതാം മിനിറ്റില്‍ ലെവന്‍ഡോവ്സ്കി തന്റെയും ടീമിന്റെയും രണ്ടാം ഗോള്‍ നേടി. മാര്‍ക്കോ റയസ്‌ നല്‍കിയ പാസ്‌ സ്വീകരിച്ച ലെവന്‍ഡോവ്സ്കി ഓഫ്‌ സൈഡാണെന്ന വിശ്വാസത്തില്‍ റയല്‍ പ്രതിരോധം അനങ്ങാതെ നിന്ന അവസരം മുതലെടുത്ത്‌ ലെവന്‍ഡോവ്സ്കി റയല്‍ ഗോളി ഡീഗോ ലോപ്പസിനെ കബളിപ്പിച്ച്‌ വല കുലുക്കി. പിന്നീട്‌ അഞ്ച്‌ മിനിറ്റിനുശേഷം ലെവന്‍ഡോവ്സ്കി അതിസുന്ദരമായ ഗോളിലൂടെ തന്റെ ഹാട്രിക്കും ടീമിന്റെ മൂന്നാം ഗോളും സ്വന്തമാക്കി. മാര്‍സല ഷ്മല്‍സര്‍ തള്ളിക്കൊടുത്ത പന്ത്‌ ബോക്സിനുള്ളില്‍ വച്ച്‌ ഇടതുകാലുകൊണ്ട്‌ പിടിച്ചെടുത്തശേഷം അലോണ്‍സോയെയും പെപ്പെയും കബളിപ്പിച്ച്‌ വലതുകാലിലേക്ക്‌ പന്ത്‌ മാറ്റിയശേഷം ഉതിര്‍ത്ത ഉജ്ജ്വലമായ വോളി റയല്‍ ഗോളി ഡീഗോ ലോപ്പസിനെ നിഷ്പ്രഭനാക്കി വലയുടെ മോന്തായത്തില്‍ പതിച്ചു. തൊട്ടുപിന്നാലെ റയലിന്റെ ലൂക്കാ മോഡ്രിച്ചിന്റെ ഒരു നല്ല ഷോട്ട്‌ ബൊറൂസിയ ഗോളി മികച്ച മെയ്‌വഴക്കത്തോടെ രക്ഷപ്പെടുത്തി. പിന്നീട്‌ 61-ാ‍ം മിനിറ്റില്‍ ബൊറൂസിയയുടെ ഒരു ശ്രമം റയല്‍ ഗോളി കോര്‍ണറിന്‌ വഴങ്ങി രക്ഷപ്പെടുത്തി. 67-ാ‍ം മിനിറ്റില്‍ ബൊറൂസിയയുടെ ഗോള്‍ വേട്ട പൂര്‍ത്തിയായി. അവര്‍ക്ക്‌ അനുകൂലമായി ലഭിച്ച പെനാല്‍റ്റിയില്‍ നിന്നാണ്‌ ഗോള്‍ പിറന്നത്‌. റയല്‍ ബോക്സിനുള്ളില്‍ വച്ച്‌ റയസിനെ അലോണ്‍സോ വീഴ്‌ത്തിയതിനാണ്‌ പെനാല്‍റ്റി ലഭിച്ചത്‌. കിക്കെടുത്ത ബൊറൂസിയയുടെ സൂപ്പര്‍താരം ലെവന്‍ഡോവ്സ്കി ഡീഗോ ലോപ്പസിന്‌ ഒരു അവസരവും നല്‍കാതെ പന്ത്‌ വലയിലെത്തിച്ചു. ഇതോടെ ചാമ്പ്യന്‍സ്‌ ലീഗിന്റെ ചരിത്രത്തില്‍ റയല്‍ മാഡ്രിഡിനെതിരെ ഹാട്രിക്ക്‌ നേടുന്ന ആദ്യതാരമെന്ന ബഹുമതിയും ലെവന്‍ഡോവ്സ്കിക്ക്‌ സ്വന്തമായി. ലെവന്‍ഡോവ്സ്കിയെ മാര്‍ക്ക്‌ ചെയ്യുന്നതില്‍ പ്രതിരോധനിരയിലെ കരുത്തനായ പെപ്പെ വരുത്തിയ വീഴ്ചയും റയലിന്റെ തകര്‍ച്ചക്ക്‌ ആക്കം കൂട്ടി. അതേസമയം മൂന്ന്‌ ഗോളുകള്‍ക്ക്‌ അവസരമൊരുക്കുകയും കളംനിറഞ്ഞ്‌ കളിക്കുകയും ചെയ്ത മാര്‍ക്കോ റയസിന്റെ ഉജ്ജ്വല പ്രകടനവും ബൊറൂസിയയുടെ തിളക്കമേറിയ വിജയത്തിന്‌ മാറ്റുകൂട്ടി.

ഈ മാസം 30നാണ്‌ റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബൂവിലാണ്‌ രണ്ടാം പാദ മത്സരം. ഈ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ വിജയിച്ചാല്‍ എവേ ഗോളിന്റെ കരുത്തില്‍ റയലിന്‌ ഫൈനലിലേക്ക്‌ യോഗ്യത നേടാം. അതേസമയം 2-0ന്‌ തോറ്റാലും ഫൈനലില്‍ കളിക്കുക ബൊറൂസിയയായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

പുതിയ വാര്‍ത്തകള്‍

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.