Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഗെയിലിന്റെ ചിറകില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2013, 11:11 pm IST
inCricket

ബംഗളൂരു: വിന്‍ഡീസിന്റെ കറുത്തമുത്ത്‌ ക്രിസ്‌ ഗെയിലിന്റെ സംഹാരതാണ്ഡവത്തില്‍ പൂനെ വാരിയേഴ്സ്‌ തകര്‍ന്നുതരിപ്പണമായി. ട്വന്റി 20യുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി സ്വന്തമാക്കി ക്രിസ്‌ ഗെയില്‍ നിറഞ്ഞാടിയ മത്സരത്തില്‍ 130 റണ്‍സിനാണ്‌ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്‌ പൂനെ വാരിയേഴ്സിനെ തരിപ്പണമാക്കിയത്‌. ട്വന്റി 20യുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്ത റോയല്‍ ചലഞ്ചേഴ്സ്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 263 റണ്‍സാണ്‌ അടിച്ചുകൂട്ടിയത്‌. ഇതില്‍ 175 റണ്‍സും ക്രിസ്‌ ഗെയിലിന്റെ സംഭാവന. അകമ്പടിയായി 13 ബൗണ്ടറികളും 17 സിക്സറുകളും. മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂനെ വാരിയേഴ്സിന്‌ 20 ഓവറില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 133 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അത്ഭുതകരമായ ബാറ്റിംഗിന്‌ പുറമെ ഒരു ഓവര്‍ മാത്രം എറിഞ്ഞ്‌ അഞ്ച്‌ റണ്‍സ്‌ വഴങ്ങി രണ്ട്‌ വിക്കറ്റുകളും ഗെയില്‍ സ്വന്തമാക്കി. മത്സരത്തിലെ താരവും ഗെയില്‍ തന്നെ. ഐപിഎല്ലില്‍ ഗെയിലിന്റെ നാലാം സെഞ്ച്വറിയാണിത്‌. വിജയത്തോടെ ബാംഗ്ലൂര്‍ പോയിന്റ്‌ പട്ടികയില്‍ ഒന്നാമതെത്തി.

ടോസ്‌ നേടിയ പൂനെ ക്യാപ്റ്റന്‍ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം മുതല്‍ കമ്പക്കെട്ടിന്‌ തിരികൊളുത്തിയ ക്രിസ്‌ ഗെയിലിന്‌ മുന്നില്‍ പൂനെ ബൗളര്‍മാര്‍ നിസ്സഹായരായി. സഹ ഓപ്പണറായ ദില്‍ഷനെ കാഴ്ചക്കാരനാക്കി നിര്‍ത്തിയാണ്‌ ഗെയില്‍ താണ്ഡവം നടത്തിയത്‌. ഗെയില്‍ കരുത്തില്‍ 4.5 ഓവറില്‍ അമ്പത്‌ കടന്ന ബാംഗ്ലൂര്‍ സ്കോര്‍ 7.5 ഓവറില്‍ 100ലെത്തി. ഇതിനിടെ ഗെയില്‍ 17 പന്തില്‍ നിന്ന്‌ അര്‍ദ്ധസെഞ്ച്വറിയിലെത്തി. ഗെയില്‍ അര്‍ദ്ധസെഞ്ച്വറി പിന്നിട്ടപ്പോള്‍ ദില്‍ഷന്‍ 10 റണ്‍സാണെടുത്തത്‌.

നോബോളിനെ തുടര്‍ന്ന്‌ ഫ്രീഹിറ്റ്‌ കിട്ടിയ ഒമ്പതാം ഓവറിലെ അഞ്ചാം പന്ത്‌ സ്റ്റേഡിയത്തിന്‌ പുറത്തേക്ക്‌ പറത്തിയാണ്‌ 30 പന്തില്‍ ഗെയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്‌. 8 ബൗണ്ടറികളും 11 സിക്സറുകളും ഈ സെഞ്ച്വറിക്ക്‌ മാറ്റുകൂട്ടി. ഈ സമയത്ത്‌ ദില്‍ഷന്റെ സ്കോര്‍ 11 റണ്‍സ്‌ മാത്രമായിരുന്നു. ഒന്നാം വിക്കറ്റില്‍ 13.4 ഓവറില്‍ സ്കോര്‍ 167 എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. ഇതില്‍ 127 റണ്‍സും ഗെയിലിന്റെ സംഭാവനയായിരുന്നു. 36 പന്തില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറികളോടെ 33 റണ്‍സെടുത്ത ദില്‍ഷനെ റൈറ്റിന്റെ പന്തില്‍ മുര്‍ത്താസ്‌ പിടികൂടി. പിന്നീടെത്തിയ വിരാട്‌ കോഹ്ലി 11 റണ്‍സെടുത്ത്‌ റണ്ണൗട്ടായി മടങ്ങിയെങ്കിലും അപ്പോഴേക്കും ബാംഗ്ലൂര്‍ സ്കോര്‍ 200 കടന്നിരുന്നു. പിന്നീടെത്തിയ ഡിവില്ലിയേഴ്സും പൂനെ ബൗളര്‍മാരെ അടിച്ചുതകര്‍ക്കാനുള്ള മൂഡിലായിരുന്നു. വെറും എട്ടുപന്തുകള്‍ നേരിട്ട ഡിവില്ലിയേഴ്സ്‌ മൂന്ന്‌ വീതം സിക്സറുകളും ബൗണ്ടറികളും നേടി 31 റണ്‍സെടുത്ത്‌ മാര്‍ഷിന്റെ പന്തില്‍ മന്‍ഹാസിന്‌ ക്യാച്ച്‌ നല്‍കുമ്പോള്‍ ബാംഗ്ലൂര്‍ സ്കോര്‍ ചരിത്രം സൃഷ്ടിച്ച്‌ 251-ലെത്തിയിരുന്നു. സൗരഭ്‌ തിവാരിയും (2), രാംപാലും (0) വന്നതും പോയതും ഒരുമിച്ചായതോടെ ബാംഗ്ലൂരിന്റെ തേരോട്ടം 263 റണ്‍സില്‍ അവസാനിച്ചു.

ഗെയ്‌ലിന്റെ ആക്രമണത്തില്‍ മനസ്‌ മടുത്തിറങ്ങിയ പൂനെയുടെ പോരാളികള്‍ക്ക്‌ വിജയലക്ഷ്യം എത്തിപ്പിടിക്കാവുന്നതിലും ഏറെ അകലെയായിരുന്നു. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അവരുടെ ഇന്നിംഗ്സ്‌ ഒന്‍പത്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 133 റണ്‍സിന്‌ അവസാനിച്ചു. 31 പന്തില്‍ 41 റണ്‍സ്‌ നേടിയ സ്റ്റീവന്‍ സ്മിത്ത്‌ മാത്രമാണ്‌ പൂനെ നിരയില്‍ പോരാട്ടത്തിനുള്ള മനസ്‌ കാട്ടിയത്‌. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്‌ 18ഉം യുവരാജ്‌ 16ഉം മിച്ചല്‍ മാര്‍ഷ്‌ 25ഉം റണ്‍സ്‌ നേടി. മന്‍ഹാസ്‌ 11 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്നു. ബാംഗ്ലൂരിന്‌ വേണ്ടി രവി രാംപാല്‍, ഉനദ്കത്‌, ക്രിസ്‌ ഗെയില്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.