Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചെകുത്താന്മാര്‍ ഉണര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2013, 09:48 pm IST
inCricket

ന്യൂദല്‍ഹി: ഒടുവില്‍ ദല്‍ഹി വിജയവഴിയില്‍ തിരിച്ചെത്തി. തുടര്‍ച്ചയായ ആറ്‌ പരാജയങ്ങള്‍ക്കുശേഷം കളിക്കാനിറങ്ങിയ ദല്‍ഹി മുംബൈ ഇന്ത്യന്‍സിനെതിരെ ഒമ്പത്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ്‌ സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത മുംബൈ ഇന്ത്യന്‍സ്‌ നിശ്ചിത 20 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 161 റണ്‍സ്‌ നേടി. 73 റണ്‍സ്‌ നേടിയ രോഹിത്ശര്‍മ്മയും 54 റണ്‍സ്‌ നേടിയ സച്ചിനുമാണ്‌ മുംബൈയെ മികച്ച സ്കോറില്‍ എത്തിച്ചത്‌. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി മറുപടി ബാറ്റിംഗിനിറങ്ങിയ ദല്‍ഹിയുടെ തീര്‍ത്തും വേറിട്ടൊരു മുഖമാണ്‌ ഫിറോസ്‌ ഷാ കോട്ലയില്‍ കണ്ടത്‌. ഏറെക്കാലമായി ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയായിരുന്ന വീരേണ്ടര്‍ സേവാഗ്‌ ഉണര്‍ന്നതോടെ ദല്‍ഹിയുടെ ജയം അനായാസമായി. 57 പന്തില്‍ 13 ഫോറും രണ്ട്‌ കൂറ്റന്‍ സിക്സും അടക്കം 95 റണ്‍സ്‌ നേടിയാണ്‌ സെവാഗ്‌ താണ്ഡവം നടത്തിയത്‌. ഡേവിഡ്‌ വാര്‍ണര്‍ക്ക്‌ പകരമായി ഓപ്പണിംഗിനെത്തിയ ക്യാപ്റ്റന്‍ മഹേള ജയവര്‍ധന കൂടി താളം കണ്ടെത്തിയതോടെ മുംബൈ ബൗളര്‍മാര്‍ ശരിക്കും വിഷമിച്ചു. 43 പന്തില്‍ 59 റണ്‍സ്‌ നേടിയ ജയവര്‍ധന എട്ട്‌ ഫോറും ഒരു സിക്സും നേടി. വിജയലക്ഷ്യമായ 162 റണ്‍സ്‌ മൂന്ന്‌ ഓവര്‍ ബാക്കിനില്‍ക്കേ ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. സേവാഗാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌.

ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിന്‌ വേണ്ടി ഓപ്പണിംഗിനിറങ്ങിയത്‌ സച്ചിനൊപ്പം ഡ്വെയ്ന്‍ സ്മിത്തായിരുന്നു. എന്നാല്‍ ടീമിന്‌ മികച്ച തുടക്കം നല്‍കുന്നതില്‍ ഇത്തവണയും ഓപ്പണര്‍മാര്‍ പരാജയപ്പെട്ടു. സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ്‌ മാത്രമുള്ളപ്പോള്‍ സ്മിത്തിനെ മുംബൈക്ക്‌ നഷ്ടമായി. 12 പന്തില്‍ നിന്ന്‌ ഒരു ബൗണ്ടറിയുള്‍പ്പെടെ 8 റണ്‍സെടുത്ത സ്മിത്തിനെ വാന്‍ ഡര്‍ മെര്‍വിന്റെ പന്തില്‍ ഉമേഷ്‌ യാദവ്‌ പിടികൂടി. സ്കോര്‍ 22-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും മുംബൈക്ക്‌ നഷ്ടമായി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മുംബൈക്ക്‌ വേണ്ടി മികച്ച പ്രകടനം നടത്തിയ ദിനേശ്‌ കാര്‍ത്തിക്കാണ്‌ മടങ്ങിയത്‌. രണ്ട്‌ റണ്‍സെടുത്ത ദിനേശ്‌ കാര്‍ത്തിക്‌ റണ്ണൗട്ടായാണ്‌ മടങ്ങിയത്‌. പിന്നീട്‌ ടെണ്ടുല്‍ക്കര്‍ക്ക്‌ കൂട്ടായി രോഹിത്‌ ശര്‍മ്മ ക്രീസിലെത്തിയതോടെ മുംബൈ മത്സരത്തിലേക്ക്‌ തിരിച്ചെത്തി. ഇരുവരും മികച്ച ഷോട്ടുകളുതിര്‍ത്ത്‌ സ്കോര്‍ മുന്നോട്ടു നീക്കിയതോടെ 8.5 ഓവറില്‍ മുംബൈ സ്കോര്‍ 50-ല്‍ എത്തി. 14.2 ഓവറില്‍ മുംബൈ സ്കോര്‍ 100 കടന്നു. അധികം വൈകാതെ രോഹിത്‌ ശര്‍മ്മ അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. 31 പന്തില്‍ നിന്ന്‌ 5 ബൗണ്ടറിയും രണ്ട്‌ സിക്സറുമടക്കമാണ്‌ രോഹിത്‌ 50ലെത്തിയത്‌. തൊട്ടുപിന്നാലെ സച്ചിനും ഈ സീസണിലെ ആദ്യ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കി. 43 പന്തുകളില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറികളും രണ്ട്‌ സിക്സറുകളുമടക്കാണ്‌ സച്ചിന്‍ 50 തികച്ചത്‌. എന്നാല്‍ 16.2 ഓവറില്‍ സ്കോര്‍ 118-ല്‍ എത്തിയപ്പോള്‍ സച്ചിന്‍ മടങ്ങി. 47 പന്തില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറിയും രണ്ട്‌ സിക്സറുമടക്കം 54 റണ്‍സെടുത്ത സച്ചിനെ ഉമേഷ്‌ യാദവിന്റെ പന്തില്‍ ഡേവിഡ്‌ വാര്‍ണര്‍ പിടികൂടി. പിന്നീട്‌ രോഹിത്‌ ശര്‍മ്മയും കീറണ്‍ പൊള്ളാര്‍ഡും ചേര്‍ന്ന്‌ 19 ഓവറില്‍ സ്കോര്‍ 149-ല്‍ എത്തിച്ചു. ഉമേഷ്‌ യാദവിന്റെ ഈ ഓവറിലെ അവസാന പന്തില്‍ റസ്സലിന്‌ ക്യാച്ച്‌ നല്‍കി രോഹിത്ശര്‍മ്മയും മടങ്ങി. 43 പന്തുകള്‍ നേരിട്ട്‌ അഞ്ച്‌ വീതം ബൗണ്ടറികളും സിക്സറുമടക്കമാണ്‌ രോഹിത്‌ 73 റണ്‍സെടുത്തത്‌. അവസാന ഓവറില്‍ പൊള്ളാര്‍ഡും റായിഡുവും ചേര്‍ന്ന്‌ 12 റണ്‍സ്‌ നേടിയതോടെയാണ്‌ മുംബൈ സ്കോര്‍ 161-ല്‍ എത്തിയത്‌. പൊള്ളാര്‍ഡ്‌ 10 പന്തുകളില്‍ നിന്ന്‌ ഒരു ബൗണ്ടറിയും സിക്സറുമടക്കം 19 റണ്‍സെടുത്തും റായിഡു 2 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ദല്‍ഹിക്ക്‌ വേണ്ടി ഉമേഷ്‌ യാദവ്‌ 31 റണ്‍സ്‌ വഴങ്ങി രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തി.

162 റണ്‍സ്‌ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്‌ വേണ്ടി ഓപ്പണറായി ഇറങ്ങിയ വീരുവും ക്യാപ്റ്റന്‍ ജയവര്‍ദ്ധനെയും ചേര്‍ന്ന്‌ വെടിക്കെട്ട്‌ തുടക്കമാണ്‌ നല്‍കിയത്‌. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി സെവാഗ്‌ കത്തിക്കയറിയതോടെ ഫിറോസ്‌ ഷാ കോട്ലയില്‍ തടിച്ചുകൂടിയ കാണികള്‍ ആവേശത്തിലാറാടി. ഏറെക്കാലമായി റണ്ണൊഴുകാതിരുന്ന സെവാഗിന്റെ ബാറ്റില്‍ നിന്ന്‌ അനര്‍ഗളമായി ബൗണ്ടറികളും സിക്സറുകളും ഒഴുകിയതോടെ ദല്‍ഹിയുടെ സ്കോറിംഗിന്‌ റോക്കറ്റ്‌ വേഗം നല്‍കി. ഒപ്പം ജയവര്‍ദ്ധനെയും താണ്ഡവനൃത്തം ആരംഭിച്ചതോടെ മുംബൈ ക്യാപ്റ്റന്‍ പോണ്ടിംഗും ഇതിഹാസതാരം സച്ചിനും തലയില്‍ കൈവച്ചുനില്‍ക്കുകയായിരുന്നു. 4.5 ഓവറില്‍ സ്കോര്‍ 50 കടന്ന ദല്‍ഹി സ്കോര്‍ 10 ഓവര്‍ തികയും മുന്നേ 100 പിന്നിട്ടു.

ഇതിനിടെ സെവാഗ്‌ അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. 31 പന്തുകളില്‍ നിന്ന്‌ 6 ബൗണ്ടറിയും രണ്ട്‌ സിക്സറുമടക്കമാണ്‌ സെവാഗ്‌ 50 എത്തിയത്‌. ഏറെ വൈകാതെ ജയവര്‍ദ്ധനെയും അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. 34 പന്തില്‍ നിന്നാണ്‌ ജയവര്‍ദ്ധനെ 50ലെത്തിയത്‌. അര്‍ദ്ധസെഞ്ച്വറി പിന്നിട്ടതോടെയാണ്‌ സെവാഗ്‌ കൂടുതല്‍ ആക്രമണകാരിയായത്‌. ഒടുവില്‍ ജയത്തിന്‌ 11 റണ്‍സ്‌ അകലെവച്ചാണ്‌ ഒരു വിക്കറ്റ്‌ വീഴ്‌ത്താന്‍ മുംബൈക്ക്‌ കഴിഞ്ഞത്‌. 43 പന്തില്‍ നിന്ന്‌ എട്ട്‌ ബൗണ്ടറിയും ഒരു സിക്സറുമടക്കം 59 റണ്‍സെടുത്ത ജയവര്‍ദ്ധനയെ മലിംഗ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. പിന്നീട്‌ 7 റണ്‍സെടുത്ത വാര്‍ണറെ ഒപ്പം നിര്‍ത്തി 17-ാ‍ം ഓവറിലെ അവസാന പന്തില്‍ ബൗണ്ടറിയടിച്ച്‌ സെവാഗ്‌ ഡെയര്‍ ഡെവിള്‍സിന്റെ കന്നി വിജയം പൂര്‍ത്തിയാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.