Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റയലിന്‌ മികച്ച വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2013, 09:48 pm IST
inFootball

മാഡ്രിഡ്‌: സ്പാനിഷ്‌ ലീഗില്‍ റയല്‍ മാഡ്രിഡിനും വലന്‍സിയക്കും മികച്ച വിജയം. അതേസമയം കിരീടം ലക്ഷ്യമാക്കി ഒന്നാം സ്ഥാനത്ത്‌ കുതിക്കുന്ന കരുത്തരായ ബാഴ്സലോണ ലെവന്റെക്കെതിരായ മത്സരത്തില്‍ കഷ്ടിച്ച്‌ കടന്നുകൂടി. റയല്‍ മാഡ്രിഡ്‌ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തിയപ്പോള്‍ കരുത്തരായ ബാഴ്സലോണ ഏകപക്ഷീയമായ ഒരു ഗോളിന്‌ ലെവന്റെയെയും വലന്‍സിയ ഒന്നിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ മലാഗയെയും പരാജയപ്പെടുത്തി.

റയല്‍ ബെറ്റിസിനെതിരായ പോരാട്ടത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളൊന്നും നേടിയില്ലെങ്കിലും ജര്‍മ്മന്‍ പ്ലേമേക്കര്‍ മെസ്യൂട്ട്‌ ഓസിലിന്റെ ഇരട്ടഗോളുകളും കരിം ബെന്‍സേമയുടെ ഏക ഗോളുമാണ്‌ റയലിന്‌ മികച്ച വിജയം സമ്മാനിച്ചത്‌. ആദ്യ പകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ റയല്‍ ആദ്യഗോള്‍ നേടിയത്‌. ബെന്‍സേമയുമായി ചേര്‍ന്ന്‌ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത്‌ ലഭിച്ച മെസ്യൂട്ട്‌ ഓസില്‍ മികച്ചൊരു ഷോട്ടിലൂടെയാണ്‌ ബെറ്റിസ്‌ വല കുലുക്കിയത്‌. പിന്നീട്‌ 57-ാ‍ം മിനിറ്റിലാണ്‌ റയലിന്‌ ലീഡ്‌ ഉയര്‍ത്താന്‍ കഴിഞ്ഞത്‌. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരുക്കിക്കൊടുത്ത നല്ലൊരു അവസരം മുതലെടുത്ത്‌ കരീം ബെന്‍സേമ റയലിന്റെ ലീഡ്‌ ഉയര്‍ത്തി. ഇതിനിടെ റൊണാള്‍ഡോ ചില നല്ല ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും അവയെല്ലാം ബെറ്റിസ്‌ ഗോളിയുടെ മികച്ച പ്രകടനത്തിന്‌ മുന്നില്‍ വിഫലമായി. 73-ാ‍ം മിനിറ്റില്‍ ബെറ്റിസ്‌ ഒരു ഗോള്‍ മടക്കി. അവര്‍ക്ക്‌ അനുകൂലമായി ലഭിച്ച പെനാല്‍റ്റിയില്‍ നിന്ന്‌ ജോര്‍ജ്‌ മോലിനയാണ്‌ ഗോള്‍ നേടിയത്‌. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ റയല്‍ ബോക്സിലേക്ക്‌ പ്രവേശിച്ച മോലിനയെ റയല്‍ പ്രതിരോധനിരക്കാരന്‍ നാച്ചോ ഫെര്‍ണാണ്ടസ്‌ വീഴ്‌ത്തിയതിനാണ്‌ പെനാല്‍റ്റി വിധിച്ചത്‌. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയ റയല്‍ മാഡ്രിഡ്‌ മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത്‌ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. റൊണാള്‍ഡോയുടെ പാസില്‍ നിന്ന്‌ കല്ലജന്‍ മികച്ചൊരു വോളി ഉതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പാഴായി. പന്ത്‌ പിടിച്ചെടുത്ത മെസ്യൂട്ട്‌ ഓസില്‍ മികച്ചൊരു ഷോട്ടിലൂടെ തന്റെ രണ്ടാമത്തെയും റയലിന്റെ മൂന്നാമത്തെയും ഗോള്‍ നേടി.

സൂപ്പര്‍താരം മെസ്സിയില്ലാതെ കളത്തിലിറങ്ങിയ ബാഴ്സലോണക്കെതിരെ ലെവന്റെ മികച്ച പ്രകടനമാണ്‌ പുറത്തെടുത്തത്‌. ബാഴ്സയുടെ സ്റ്റേഡിയമായ നൗകാമ്പില്‍ നടന്ന മത്സരത്തിന്റെ 83-ാ‍ം മിനിറ്റുവരെ അവരെ പിടിച്ചുകെട്ടുന്നതില്‍ ലെവന്റെ വിജയിച്ചു. തൊട്ടടുത്ത മിനിറ്റില്‍ അലക്സി സാഞ്ചസിന്റെ പാസില്‍ നിന്ന്‌ സെസ്‌ ഫാബ്രഗസാണ്‌ ബാഴ്സയുടെ വിജയഗോള്‍ നേടിയത്‌. 15-ാ‍ം മിനിറ്റില്‍ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയശേഷമാണ്‌ ബാഴ്സ വിജയം സ്വന്തമാക്കിയത്‌. ആന്ദ്രെ ഇനിയേസ്റ്റയെ ബോക്സിനുള്ളില്‍ വച്ച്‌ സിമാവോ വീഴ്‌ത്തിയതിനാണ്‌ പെനാല്‍റ്റി ലഭിച്ചത്‌. എന്നാല്‍ ഡേവിഡ്‌ വിയ എടുത്ത സ്പോട്ട്‌ കിക്ക്‌ ലെവന്റെയുടെ കോസ്റ്ററിക്കന്‍ ഗോളി കെ. നവാസ്‌ ഉജ്ജ്വലമായി രക്ഷപ്പെടുത്തി.

ഗ്രനാഡയും വല്ലഡോളിഡും തമ്മില്‍ നടന്ന മറ്റൊരു മത്സരം ഇരുടീമുകളും ഓരോ ഗോളടിച്ച്‌ സമനിലയില്‍ കലാശിച്ചു. 32 മത്സരങ്ങളില്‍ നിന്ന്‌ 84 പോയിന്റുമായി ബാഴ്സലോണ കിരീടത്തോട്‌ ഒന്നുകൂടി അടുത്തു. അത്രയും മത്സരങ്ങളില്‍ നിന്ന്‌ 71 പോയിന്റുള്ള റയല്‍ രണ്ടാം സ്ഥാനത്താണ്‌. ലീഗില്‍ ബാക്കിയുള്ള ആറ്‌ മത്സരങ്ങളില്‍ നിന്ന്‌ ആറ്‌ പോയിന്റ്‌ മാത്രം മതി ബാഴ്സക്ക്‌ കഴിഞ്ഞ സീസണില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കാന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.