Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സിംഹങ്ങളെ കൂട്ടിലടച്ച്‌ ഹൈദരാബാദ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2013, 10:30 pm IST
in Cricket

ഹൈദരാബാദ്‌: കിംഗ്സ്‌ ഇലവന്‍ പഞ്ചാബിനെ തകര്‍ത്ത്‌ സണ്‍റൈസേഴ്സിന്‌ മികച്ച വിജയം. അഞ്ച്‌ വിക്കറ്റുകള്‍ക്കാണ്‌ ഹൈദരാബാദ്‌ സണ്‍റൈസേഴ്സ്‌ പഞ്ചാബ്‌ സിംഹങ്ങളെ കൂട്ടിലടച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്ത പഞ്ചാബ്‌ കിംഗ്സ്‌ ഇലവന്‍ 20 ഓവറില്‍ 9 വിക്കറ്റിന്‌ 123 റണ്‍സ്‌ മാത്രമാണെടുത്തത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ്‌ 7 പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 127 റണ്‍സെടുത്താണ്‌ വിജയം സ്വന്തമാക്കിയത്‌. ഏഴ്‌ മത്സരങ്ങള്‍ കളിച്ച സണ്‍റൈസേഴ്സിന്റെ അഞ്ചാം വിജയമാണിത്‌. അഞ്ച്‌ മത്സരങ്ങള്‍ കളിച്ച കിംഗ്സ്‌ ഇലവന്റെ മൂന്നാം തോല്‍വിയും. 46 റണ്‍സ്‌ നേടിയ സണ്‍റൈസേഴ്സിന്റെ ഹനുമ വിഹാരിയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത പഞ്ചാബിന്‌ ഇത്തവണയും മികച്ച തുടക്കം നല്‍കാന്‍ ഒാ‍പ്പണര്‍മാര്‍ക്ക്‌ കഴിഞ്ഞില്ല. സ്കോര്‍ 15-ല്‍ എത്തിയപ്പോള്‍ 10 റണ്‍സെടുത്ത മന്‍ദീപ്സിംഗിനെ ഇഷാന്ത്ശര്‍മ്മയുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ഡി കോക്ക്‌ പിടികൂടി. എന്നാല്‍ പതിവിനു വിപരീതമായി ക്യാപ്റ്റന്‍ ആദം ഗില്‍ക്രിസ്റ്റ്‌ അല്‍പനേരം ക്രീസില്‍ നിന്നു. 25 പന്തില്‍ നിന്ന്‌ 26 റണ്‍സെടുത്താണ്‌ ഗില്ലി മടങ്ങിയത്‌. സ്കോര്‍ 47-ല്‍ എത്തിയപ്പോള്‍ കരണ്‍ ശര്‍മ്മയുടെ പന്തില്‍ ഇഷാന്ത്‌ ശര്‍മ്മക്ക്‌ ക്യാച്ച്‌ നല്‍കിയാണ്‌ ഗില്ലി മടങ്ങിയത്‌. തൊട്ടുപിന്നാലെ പോള്‍ വാല്‍ത്താട്ടിയും വീണു. ആറ്‌ റണ്‍സെടുത്ത വാല്‍ത്താട്ടിയെ കരണ്‍ ശര്‍മ്മ തിസര പെരേരയുടെ കൈകളിലെത്തിച്ചു. സ്കോര്‍ 3ന്‌ 48. പിന്നീട്‌ ഡേവിഡ്‌ ഹസ്സിയും പിയൂഷ്‌ ചൗളയും ചേര്‍ന്നാണ്‌ വന്‍ തകര്‍ച്ചയില്‍ നിന്ന്‌ പഞ്ചാബിനെ കൈപിടിച്ചുയര്‍ത്തിയത്‌. ഇരുവരും നാലാം വിക്കറ്റില്‍ 40 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 88-ല്‍ എത്തിയപ്പോള്‍ 15 പന്തില്‍ നിന്ന്‌ ഒരു ബൗണ്ടറിയും രണ്ട്‌ സിക്സറുമടക്കം 23 റണ്‍സെടുത്ത പിയൂഷ്‌ ചൗള റണ്ണൗട്ടായി. സ്കോര്‍ 104-ല്‍ എത്തിയപ്പോള്‍ 22 റണ്‍സെടുത്ത ഡേവിഡ്‌ ഹസ്സിയും മടങ്ങി. ഇഷാന്ത്‌ ശര്‍മ്മയുടെ പന്തില്‍ അക്ഷത്‌ റെഡ്ഡിക്ക്‌ ക്യാച്ച്‌ നല്‍കിയാണ്‌ ഹസ്സി മടങ്ങിയത്‌. പിന്നീടെത്തിയവരില്‍ ഗുര്‍കീരത്‌ സിംഗ്‌ മാത്രമാണ്‌ ഭേദപ്പെട്ട പ്രകടനം നടത്തിയത്‌. അസര്‍ മഹമൂദ്‌ നാല്‌ റണ്‍സെടുത്തും ഗോണിയും വോറയും റണ്ണൊന്നുമെടുക്കാതെയും മടങ്ങിയതോടെ കിംഗ്സ്‌ ഇലവന്‍ സ്കോര്‍ 123 റണ്‍സിലൊതുങ്ങി. സണ്‍റൈസേഴ്സിനുവേണ്ടി അമിത്‌ മിശ്ര, കരണ്‍ ശര്‍മ്മ, ഇഷാന്ത്‌ ശര്‍മ്മ എന്നിവര്‍ രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സിന്‌ അക്കൗണ്ട്‌ തുറക്കും മുമ്പ്‌ വിക്കറ്റ്‌ നഷ്ടമായി. നാല്‌ പന്തുകള്‍ നേരിട്ട്‌ റണ്ണൊന്നുമെടുക്കാതിരുന്ന ഡി കോക്കിനെ പ്രവീണ്‍കുമാര്‍ ക്ലീന്‍ ബൗള്‍ഡാക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അക്ഷത്‌ റെഡ്ഡിയും ഹനുമ വിഹാരിയും ചേര്‍ന്ന്‌ നേടിയ 48 റണ്‍സിന്റെ മികവില്‍ സണ്‍റൈസേഴ്സ്‌ മത്സരത്തില്‍ പിടിമുറുക്കി.7.5 ഓവറില്‍ സ്കോര്‍ 48-ല്‍ എത്തിയപ്പോള്‍ 17 പന്തില്‍ നിന്ന്‌ രണ്ട്‌ ബൗണ്ടറിയടക്കം 19 റണ്‍സെടുത്ത അക്ഷത്‌ റെഡ്ഡിയെ അസര്‍ മഹമൂദിന്റെ കൈകളിലെത്തിച്ച്‌ ഗോണിയാണ്‌ കൂട്ടുകെട്ട്‌ തകര്‍ത്തത്‌. തുടര്‍ന്ന്‌ ക്രീസിലെത്തിയ ക്യാപ്റ്റന്‍ കാമറൂണ്‍ വൈറ്റും ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാല്‍ സ്കോര്‍ 70-ല്‍ എത്തിയപ്പോള്‍ 39 പന്തില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറികളോടെ 46 റണ്‍സെടുത്ത ഹനുമ വിഹാരി മടങ്ങിയതോടെ സണ്‍റൈസേഴ്സ്‌ പ്രതിസന്ധിയിലായി. പിയൂഷ്‌ ചൗളയുടെ പന്തില്‍ ഹസ്സിക്ക്‌ ക്യാച്ച്‌ നല്‍കിയാണ്‌ വിഹാരി മടങ്ങിയത്‌. പിന്നീട്‌ സ്കോര്‍ 87-ല്‍ എത്തിയപ്പോള്‍ 16 റണ്‍സെടുത്ത കാമറൂണ്‍ വൈറ്റിനെ ഗോണിയും 97-ല്‍ എത്തിയപ്പോള്‍ 10 റണ്‍സെടുത്ത സാമന്തറായിയെ അസര്‍ മഹമൂദും മടക്കി. ഒടുവില്‍ 11 പന്തില്‍ നിന്ന്‌ മൂന്ന്‌ സിക്സറുകളുടെ കരുത്തില്‍ 23 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന തിസര പെരേരയും 7 റണ്‍സെടുത്ത ആശിഷ്‌ റെഡ്ഡിയും ചേര്‍ന്ന്‌ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ടീമിനെ വിജയത്തിലേക്ക്‌ നയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

India

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.