Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നാടകഗാനങ്ങളിലലിഞ്ഞ്‌ വിഷുസായാഹ്നം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2013, 01:42 am IST
inErnakulam

കൊച്ചി: ജനഹൃദയങ്ങള്‍ നെഞ്ചോടു ചേര്‍ത്ത നാടകഗാനങ്ങള്‍ വീണ്ടും അരങ്ങിലെത്തിച്ച്‌ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന നാടകഗാന സന്ധ്യ ശ്രദ്ധേയമായി. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിന്റെ നവീകരണത്തോടനുബന്ധിച്ച്‌ ഒരു വര്‍ഷം നീളുന്ന പരിപാടികളുടെ ഭാഗമായാണ്‌ വിഷുദിനത്തില്‍ ജില്ലാ ഭരണകൂടം നാടകഗാന സന്ധ്യയും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചത്‌.

പ്രശസ്ത നാടക ചലച്ചിത്ര പിന്നണി ഗായകന്‍ തോപ്പില്‍ ആന്റോയാണ്‌ ഗാനസന്ധ്യ നയിച്ചത്‌. നാടക കാലത്തിന്റെ സുവര്‍ണ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഗാനസന്ധ്യ. മുടിയനായ പുത്രന്‍ എന്ന നാടകത്തിലെ തുഞ്ചന്‍ പറമ്പിലെ തത്തേ എന്ന ഗാനത്തോടെ ആരംഭിച്ച കലാസന്ധ്യ തിങ്ങിനിറഞ്ഞ മൈതാനം ആരവത്തോടയാണ്‌ സ്വീകരിച്ചത്‌. ജനനി ജന്‍മഭൂമി എന്ന നാടകത്തിലെ മധുരിക്കും ഓര്‍മകളേ മലര്‍മഞ്ചല്‍ കൊണ്ടു വരൂ എന്ന ഗാനം ആലപിച്ച്‌ തോപ്പില്‍ ആന്റോ പ്രൗഡഗംഭീരമായ സദസിനെ കയ്യലെടുത്തു.

പിന്നീട്‌ ‘ഡോക്ടര്‍’ എന്ന നാടകത്തിലെ പൂക്കാര പൂക്കാര എന്നു തുടങ്ങുന്ന ഗാനം ആലപിച്ച്‌ കോട്ടയം ആലിസ്‌, ‘സ്വര്‍ഗം നാണിക്കുന്നു’ എന്ന നാടകത്തിലെ പറന്ന്‌ പറന്ന്‌ ചെല്ലാന്‍ പറ്റാത്ത കാടുകളില്‍ എന്ന്‌ തുടങ്ങുന്ന ഗാനം ആലപിച്ച്‌ സീറോ ബാബുവും പഴമയുടെ സ്വരമാധുര്യം കാണികളില്‍ പടര്‍ത്തി.

വിഷുദിനത്തില്‍ ഇതാദ്യമായാണ്‌ ജില്ലാ ഭരണകൂടം ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്‌. അമ്പതുകളിലും അറുപതുകളിലും കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹ്യ സാംസ്കാരിക നവോത്ഥാനത്തിന്‌ പ്രചോദനമായ മലയാള നാടകഗാനങ്ങള്‍ ആസ്വദിക്കാന്‍ വലിയ ജനക്കൂട്ടം ഇന്നും ഉണ്ട്‌ എന്ന്‌ തെളിയിക്കുന്നുതായിരുന്നു ദര്‍ബാര്‍ ഹാള്‍ മൈതാനത്തെ തിങ്ങിനിറഞ്ഞ ആസ്വാദക ഹൃദയങ്ങള്‍. അറുപതുകളിലെ യുവാക്കളെ ഏറെ ചിന്തിപ്പിച്ച പാമ്പുകള്‍ക്ക്‌ മാളമുണ്ട്‌ പറവകള്‍ക്ക്‌ ആകാശമുണ്ട്‌ എന്ന്‌ തുടങ്ങുന്ന വരികള്‍ പഴമ ചോരാതെ വിമല്‍ തമ്പി പാടിയപ്പോള്‍ ജനങ്ങള്‍ കൂടെ പാടുന്നുണ്ടായിരുന്നു. ‘യുദ്ധകാണ്ഡം’ എന്ന നാടകത്തിലെ മരാളികേ മായാ മരാളികേ എന്നു തുടങ്ങുന്ന ഗാനമാലപിച്ച്‌ തോപ്പില്‍ ആന്റോയുടെ മകന്‍ കൂടിയായ മേരിദാസ്‌ ഗാനസന്ധ്യയില്‍ യുവഗായകരുടെ സ്വരമായി മാറി.

നാടക രംഗത്ത്‌ ജില്ലയില്‍ നിന്നും മികച്ച സംഭവനകള്‍ നല്‍കിയ എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍, ബിയാട്രിസ്‌, പറവൂര്‍ ജോര്‍ജ്ജ്‌, എ.കെ.പുതുശേരി, നെല്‍സണ്‍ ഫെര്‍ണാണ്ടസ്‌, പി.എം.അബു, ചോറ്റാനിക്കര രുക്മിണി, പറവൂര്‍ മൂസ, ഞാറയ്‌ക്കല്‍ സിനി, കലാനിലയം പീറ്റര്‍, പറവൂര്‍ വാസന്തി, കൊച്ചറ ജോയി, മരട്‌ ജോസഫ്‌ എന്നിവരെ കേന്ദ്ര മന്ത്രി കെ.വി.തോമസ്‌, മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവര്‍ ചേര്‍ന്ന്‌ ആദരിച്ചു.

രാത്രി ഏഴു മണിയോടെ ആരംഭിച്ച ഗാനസന്ധ്യയുടെ ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ.കെ.വി.തോമസ്‌ നിര്‍വഹിച്ചു. മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, ടി.എം. എബ്രഹാം, സിനിമ താരങ്ങളായ ജനാര്‍ദ്ദനന്‍, ക്യാപ്റ്റന്‍ രാജു, പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍, ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹനന്‍, ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ്‌ ജില്ല ഭരണകൂടം പരിപാടി സംഘടിപ്പിച്ചത്‌. പരിപാടിയോടനുബന്ധിച്ച്‌ അര മണിക്കൂര്‍ നീണ്ടു നിന്ന വെടിക്കെട്ടും ഒരുക്കിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.