Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിതീഷിന്റെ സ്വന്തം മോദി; ബിജെപിയുടെയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 09:37 pm IST
in Vicharam

ബീഹാറിലെ എന്‍ഡിഎ സഖ്യത്തിന്റെ മികച്ച കെട്ടുറപ്പിനും തുടരെയുള്ള വിജയത്തിനും കാരണക്കാരന്‍ ആരെന്ന ചോദ്യത്തിന്‌ ഒറ്റ ഉത്തരമേയുള്ളൂ. സംസ്ഥാനത്തെ ബിജെപിയുടെ ചുക്കാന്‍ പിടിക്കുന്ന സുശീല്‍ മോദി. രാജ്യം മുഴുവന്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ബീഹാറിലെ മോദിയെക്കുറിച്ച്‌ അധികം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ബീഹാറിലെ എന്‍ഡിഎയുടെ വിജയത്തിന്‌ കാരണം നിതീഷിന്‌ ബിജെപിയില്‍ നിന്നും ലഭിച്ച മികച്ചപങ്കാളി സുശീല്‍ മോദിയാണ്‌. പാര്‍ട്ടിയിലെ ഏറ്റവും പ്രായോഗികവാദിയാണ്‌ മോദി. ക്രൈസ്തവ മതവിശ്വാസിയായ ജെസ്സി ജോര്‍ജാണ്‌ അദ്ദേഹത്തിന്റെ ഭാര്യ. ബിജെപിയെ ഈ സഖ്യത്തില്‍ സംയോജിപ്പിച്ച മാതൃകാപുരുഷനാണ്‌ മോദി. നിതീഷ്‌-മോദി കൂട്ടുകെട്ട്‌ 2014ലും ബീഹാറില്‍ തുടരുകയാണെങ്കില്‍ ഫലം മറിച്ചാകാന്‍ ഒട്ടും തന്നെ സാധ്യതയില്ല.

നിതീഷ്‌ കുമാറിന്‌ ബിജെപിയെ കൂടാതെ ബീഹാറില്‍ വിജയിക്കാനാകില്ല. ദല്‍ഹിയിലിരിക്കുന്ന ഭൂരിപക്ഷം രാഷ്‌ട്രീയ വിശകലന വിദഗ്ധന്മാര്‍ക്കും ബീഹാറിലെ ഉപസേനാധിപ രാഷ്‌ട്രീയത്തെക്കുറിച്ച്‌ ഒന്നുമറിയില്ല. മാത്രമല്ല ഇവര്‍ നിതീഷിന്‌ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പരിഗണന നല്‍കുന്നുമുണ്ട്‌. ഇവരുടെ മണ്ടന്‍ രാഷ്‌ട്രീയ വിശകലനങ്ങളിലേക്ക്‌ വെളിച്ചം വീശുന്ന ചില വസ്തുതകള്‍ പരിശോധിക്കാം. 2010ലെ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ വിവിധ പാര്‍ട്ടികളുടെ വോട്ടിംഗ്‌ ശതമാനം ജെഡിയു 22.61, ബിജെപി 16.46, ആര്‍ജെഡി 18.84, എല്‍ജെപി 6.75 കോണ്‍ഗ്രസ്‌ 8.38 എന്നിങ്ങനെയാണ്‌.

ബിജെപി ബീഹാറില്‍ മത്സരിച്ചത്‌ 243ല്‍ 102 സീറ്റുകളിലാണ്‌. ബാക്കി സീറ്റുകളില്‍ മത്സരിച്ചത്‌ എന്‍ഡിഎയിലെ സഖ്യകക്ഷിയായ നിതീഷ്കുമാറിന്റെ പാര്‍ട്ടിയും. അവിടെ 16.46 ശതമാനം വോട്ട്‌ ബിജെപി നേടിയെങ്കില്‍ അതിന്‌ കാരണം 102 സീറ്റുകളില്‍ തികഞ്ഞ ഏകാഗ്രതയോടെ, മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിപ്പിച്ച്‌ മത്സരിച്ചു എന്നതാണ്‌. എന്നാല്‍ കോണ്‍ഗ്രസാകട്ടെ 243 സീറ്റുകളിലും മത്സരിച്ച്‌ വെറും 8.38 ശതമാനം വോട്ടാണ്‌ നേടിയത്‌.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന ഏതുപാര്‍ട്ടിക്കും അത്തരമൊരു സഖ്യത്തിന്‌ പ്രസക്തിയില്ലെന്ന്‌ അധികം ചിന്തിക്കാതെ മനസ്സിലാക്കാമെന്ന്‌ ഈ വോട്ടിംഗ്‌ ശതമാനം തെളിയിക്കുന്നു. 90കള്‍ മുതല്‍ക്ക്‌ ബിജെപിയുടെ വോട്ടിംഗ്‌ ശതമാനം 13-15 ശതമാനങ്ങളില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസാകട്ടെ 8-10നും ഇടയ്‌ക്ക്‌ ശതമാനത്തിലാണ്‌ ഒതുങ്ങിയിരിക്കുന്നത്‌. കഴിഞ്ഞ 17 വര്‍ഷമായി, ഓരോ തെരഞ്ഞെടുപ്പിലും ആകെ രേഖപ്പെടുത്തിയ വോട്ടിന്റെ 15 ശതമാനം പോലും കോണ്‍ഗ്രസ്‌ നേടിയിട്ടില്ല. ഇതുകൊണ്ടാണ്‌ ബീഹാറില്‍ കോണ്‍ഗ്രസിന്‌ ഒരു സീറ്റ്‌ നല്‍കുന്നതിനെക്കാള്‍ നല്ലത്‌ അതില്‍ മത്സരിച്ച്‌ തോല്‍ക്കുന്നതാണെന്ന്‌ ലാലു വിചാരിക്കാന്‍ കാരണം. കോണ്‍ഗ്രസ്‌ മാത്രമാണ്‌ ബീഹാറില്‍ വോട്ടിംഗ്‌ അടിത്തറയില്ലാത്ത ഏക പാര്‍ട്ടി. എന്നാല്‍ ബിജെപിക്കാകട്ടെ ഉയര്‍ന്ന ജാതിക്കാര്‍, കായസ്തര്‍, ബനിയ എന്നിവരുടെ പിന്തുണ ഉറപ്പിച്ചപ്പോള്‍ ആര്‍ജെഡി മുസ്ലീങ്ങള്‍, യാദവര്‍ എന്നിവരുടെയും എല്‍ജെപി പസ്മണ്ട മുസ്ലീങ്ങള്‍, പാസ്വാന്മാര്‍ എന്നിവരുടെയും ജെഡിയു പിന്നാക്ക വിഭാഗങ്ങളുടെയും ഒരു പരിധി വരെ പസ്മണ്ട മുസ്ലീങ്ങളുടെയും പിന്തുണ ആര്‍ജിച്ചു. ഉയര്‍ന്ന ജാതിക്കാര്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്നത്‌ കോസി, മിഥില, മഗധ എന്നീ പ്രദേശങ്ങളിലാണ്‌. ദര്‍ബംഗ, പാട്ന, ഗയ, ഔറംഗബാദ്‌, മധുബനി, സമഷ്ടിപൂര്‍, നലാന്റ എന്നീ ജില്ലകളിലും അവര്‍ക്ക്‌ കാര്യമായ സ്വാധീനമുണ്ട്‌. ഈ ഉയര്‍ന്ന ജാതിക്കാര്‍ ശക്തമായ സ്വാധീനമുള്ളവരും അവസരവാദികളുമാണ്‌. അവര്‍ കളം മാറ്റി ചവിട്ടി വിജയിക്കാന്‍ സാധ്യതയുണ്ടെന്ന്‌ സൂചിപ്പിക്കുന്ന പാര്‍ട്ടിക്ക്‌ പുറകെ പോകാറുമുണ്ട്‌. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഉയര്‍ന്ന ജാതിക്കാരില്‍ ഈ പ്രവണ സ്ഥിരമായി തുടരുന്നു. പക്ഷേ ബീഹാര്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്‌. അവിടെ ഈ ഉയര്‍ന്ന ജാതിക്കാര്‍ ബിജെപിയില്‍ അടിയുറച്ച്‌ നില്‍ക്കുന്നു. നീണ്ടകാലം ബിജെപി പ്രതിപക്ഷത്തിരുന്നിട്ടുപോലും. ബീഹാറിലെ മറ്റ്‌ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഇതുകൊണ്ട്‌ തന്നെ അടിസ്ഥാനപരമായി ഉയര്‍ന്ന ജാതിക്കാര്‍ക്ക്‌ വിരുദ്ധമായ നിലപാട്‌ സ്വീകരിക്കുന്നുണ്ടെന്നതും സത്യമാണ്‌.

ഒഡീഷയില്‍ ബിജെഡി ചെയ്തതു പോലെ മോദിയുടെ കീഴിലുള്ള ബിജെപിയെ വിട്ട്‌ നിതീഷും ജെഡിയുവും പുറത്തുവന്നാല്‍ അവര്‍ക്ക്‌ ഉയര്‍ന്ന ജാതിക്കാരുടെ വോട്ട്‌ ഭൂരിഭാഗവും നേടാമെന്ന്‌ പല രാഷ്‌ട്രീയ വിശാരദന്മാരും കരുതുന്നു. ഇതോടൊപ്പം അദ്ദേഹത്തിന്‌ പിന്നാക്ക വിഭാഗങ്ങളുടെയും മുസ്ലീങ്ങളുടെയും വോട്ടുകള്‍ കൂടി നേടാനായാല്‍ തെരഞ്ഞെടുപ്പ്‌ തൂത്തുവാരാനാകുമെന്നാണ്‌ അവരുടെ കണക്കുകൂട്ടല്‍. പക്ഷേ ഓരോതവണയും ഉയര്‍ന്ന ജാതിക്കാര്‍ ഗ്രാമപഞ്ചായത്ത്‌ മുതല്‍ പാര്‍ലമെന്റ്‌ വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക്‌ കൂടുതല്‍ കൂടുതല്‍ പിന്തുണ നല്‍കുന്നത്‌ ഇവരുടെ സാധ്യതകളെ അസാധ്യമാക്കുന്നു.

മറ്റൊരു രസകരമായ കാര്യം ജെഡിയുവിന്റെ മുസ്ലീം പിന്തുണ പെരുപ്പിച്ചുകാട്ടുന്നു എന്നുള്ളതാണ്‌. പൊതു അഭിപ്രായത്തിന്‌ വിരുദ്ധമായി ബീഹാറിലെ മുസ്ലീംവോട്ടുകള്‍ ദല്‍ഹി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടും പോലെ നിതീഷിന്‌ കൂടുതലായി ലഭിക്കുന്നില്ലെന്നത്‌ വാസ്തവമാണ്‌. 40 ശതമാനത്തിലധികം മുസ്ലീം വോട്ടുകളുള്ള അഞ്ച്‌ മണ്ഡലങ്ങളില്‍ ജെഡിയു ജയിച്ചത്‌ ആകെ ഒരിടത്താണ്‌. ഈ അഞ്ച്‌ മണ്ഡലങ്ങളില്‍ മുസ്ലീം സ്ഥാനാര്‍ഥികളെയാണ്‌ മത്സരിപ്പിച്ചിരുന്നതും. ഈ സീറ്റുകളിലെ വോട്ടിംഗ്‌ ശതമാനം ജെഡിയു 32.3 ആണെങ്കില്‍ ആര്‍ജെഡി എല്‍ജെപി രണ്ടാമതായി തൊട്ടടുത്ത്‌ തന്നെയുണ്ട്‌, 28.3 ശതമാനവുമായി. 30-40 ശതമാനം മുസ്ലീം വോട്ടുകളുള്ള പത്ത്‌ സീറ്റുകളില്‍ നാലെണ്ണത്തില്‍ മത്സരിച്ച്‌ ജെഡിയു ഒരെണ്ണത്തില്‍ മാത്രമാണ്‌ വിജയിച്ചത്‌. ബിജെപിയാകട്ടെ മത്സരിച്ച ആറ്‌ സീറ്റുകളിലും വിജയിച്ചു. ഒബിസി-ഉയര്‍ന്ന ജാതികളുടെ വോട്ടുകള്‍ ബിജെപി-ജെഡിയു സഖ്യത്തിന്‌ പിന്നില്‍ സമാഹരിക്കപ്പെട്ടതാണ്‌ അവരുടെ ചരിത്രവിജയത്തിന്‌ കാരണം. അല്ലാതെ മുസ്ലീം വോട്ടുകള്‍ നിതീഷിന്‌ പിന്നില്‍ ധ്രുവീകരിക്കപ്പെട്ടതല്ല. ഈ കണക്കുകളെല്ലാം നിതീഷ്‌ കുമാറിന്‌ നല്ലവണ്ണം അറിയാം. മാധ്യമപ്രചാരണത്തില്‍ വീണുപോകുന്ന ഒരു വിഡ്ഢിയല്ല അദ്ദേഹം. കുറഞ്ഞപക്ഷം 16 വര്‍ഷം ബീഹാര്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ ക്ഷമയോടെ കാത്തിരുന്ന ആളാണെന്ന്‌ മനസ്സിലാക്കണം. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ അത്‌ ലാലു-പാസ്വാന്‍ കൂട്ടുകെട്ടിന്‌ സഹായകരമാകുമെന്ന്‌ അദ്ദേഹത്തിന്‌ അറിയാം. അതിനാല്‍ എങ്ങനെ വീണാലും വാല്‍ കാലുകള്‍ക്കിടയില്‍ തിരുകി നാലുകാലില്‍ നിലത്തെത്തുന്ന പൂച്ചയെപ്പോലെ അദ്ദേഹം ബിജെപിയോടൊപ്പം തന്നെ നില്‍ക്കുമെന്ന്‌ തീര്‍ച്ചയാണ്‌.

അനിരുദ്ധന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.