Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാറാത്ത ഇസ്ലാമും മാറുന്ന മുസ്ലീമും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 11:01 pm IST
in Vicharam

ഇസ്ലാം മാറ്റത്തെ എതിര്‍ക്കുന്നു എന്ന്‌ ചില മുന്‍ മുസ്ലീങ്ങള്‍ കരുതുന്നു. ഇസ്ലാമിക പാരമ്പര്യം എന്തുകൊണ്ട്‌ മാറ്റത്തെ കൂടുതലായി എതിര്‍ക്കുന്നെന്നും മറ്റ്‌ മതങ്ങള്‍ പ്രായപൂര്‍ത്തിയായവര്‍ക്ക്‌ മതേതരസ്വാത ന്ത്ര്യത്തിനായി നല്‍കുന്ന ഇടം ഇസ്ലാം നല്‍കാത്തതിന്‌ ചില കാരണങ്ങളുണ്ടെന്നും അവര്‍ വിചാരിക്കുന്നു. കാരണങ്ങള്‍ ഇവയാണ്‌ :

1) ഇസ്ലാമിന്‌ ചരിത്രപരമായി ആധിപത്യമനോഭാവമാണുള്ളത്‌.

യുദ്ധകാലത്താണ്‌ ഇസ്ലാം രൂപീകൃതമാകുന്നത്‌. അറബ്‌ സാമ്രാജ്യത്വത്തിന്റെ അക്കാലത്തെ ലക്ഷ്യങ്ങള്‍ അതില്‍ കൂട്ടിക്കലര്‍ത്തി. പഴയനിയമത്തില്‍ യുദ്ധവും ആക്രമണവും ഒക്കെയുണ്ടെങ്കിലും അതില്‍ ലോകമഹായുദ്ധത്തിന്‌ ആഹ്വാനമില്ല. അതിലെ കലഹങ്ങളെല്ലാം തികച്ചും സാധാരണമാണ്‌. എന്നാല്‍ ഇസ്ലാം രൂപീകരിച്ച കാലത്ത്‌ തന്നെ അത്‌ ഗോത്ര സ്വഭാവത്തിലേക്ക്‌ മാറിയിരുന്നു. മാത്രമല്ല വിശുദ്ധമായതും മതേതരത്വവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന്‌ യാഥാസ്ഥിതിക ഇസ്ലാം സ്പഷ്ടമായി കാണുന്നു. വിശുദ്ധ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സാമൂഹിക മണ്ഡലത്തെ ക്രമീകരിക്കണമെന്നും അത്‌ ആവശ്യപ്പെടുന്നു. ക്രിസ്തുമതത്തില്‍ നിന്നും വിരുദ്ധമായി ജീസസ്‌ തന്റെ പിന്തുടര്‍ച്ചക്കാരോട്‌ സീസറിനുള്ളത്‌ സീസറിനും ദൈവത്തിനുള്ളത്‌ ദൈവത്തിനും എന്ന്‌ പറഞ്ഞതു പോലെയാണിത്‌.

2) ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണമായ ഖുറാന്‍ ദൈവത്താല്‍ അവതരിപ്പിക്കപ്പെട്ടതാണെന്ന്‌ അവര്‍ ഉറച്ച്‌ വിശ്വസിക്കുന്നു.

എപ്രകാരമാണോ ക്രിസ്തുമതത്തിന്‌ ജീസസ്‌ അപ്രകാരമാണ്‌ ഇസ്ലാമിന്‌ ഖുറാന്‍. അതിന്റെ മാംസം നിര്‍മിച്ചിരിക്കുന്നു എന്ന അര്‍ഥത്തില്‍ ക്രിസ്തുമതത്തിന്റെ അടയാളം തന്നെ ജീസസാണ്‌. അതുപോലെ ഇസ്ലാമിന്റെ മാംസം നിര്‍മിച്ചിരിക്കുന്നു എന്ന അടയാളം ഖുറാനാണ്‌. ഇതാണ്‌ പ്രശ്നം സൃഷ്ടിക്കുന്നത്‌. കാരണം ഖുറാനിലെ ഭാഗങ്ങളെ മുസ്ലീങ്ങള്‍ അന്ധമായി വിശ്വസിക്കുന്നു. അവസാനത്തെ മതം ഇസ്ലാമാണെന്നും അതിനാല്‍ ഖുറാനാണ്‌ എല്ലാകാലത്തേക്കും എല്ലാപ്രദേശത്തേക്കുമുള്ള അവസാനത്തെ പുസ്തകമെന്നുമുള്ള ആശയം ഇതോടൊപ്പം ലഭിച്ചതാണ്‌. പ്രാമാണികവത്കരണത്തിന്റെ ബീജം യാഥാസ്ഥിതികത്വത്തിലേക്ക്‌ പറിച്ചുനടുന്നത്‌ ഇവിടെ നിങ്ങള്‍ക്ക്‌ കാണാന്‍ കഴിയും. ഈ പശ്ചാത്തലത്തില്‍ വേണം തുടര്‍ച്ചയായി ഒരിക്കലും തെറ്റുപറ്റാത്ത ഗ്രന്ഥമെന്ന ആശയം ക്രിസ്തുമതത്തിലോ (ബൈബിള്‍ പ്രേരണയേകുന്നതെന്ന്‌ കരുതാമെങ്കിലും അത്‌ മനുഷ്യമനസ്സിന്റെ രചനയായാണ്‌ കരുതപ്പെടുന്നത്‌) ഇന്ത്യന്‍, ഏഷ്യന്‍ മതങ്ങളിലോ കാണാന്‍ കഴിയില്ല.

3) മുഹമ്മദ്‌ അവസാനത്തെ പ്രവാചകനാണെന്നു മാത്രമല്ല ഇത്രയും നല്ല മനുഷ്യന്‍ മാനവചരിത്രത്തില്‍ മേറ്റ്ങ്ങുമില്ലെന്ന അഹങ്കാരവാദവും ഇസ്ലാം എങ്ങനെയോ തെറ്റായമാര്‍ഗത്തിലൂടെ ഉറപ്പിച്ചിട്ടുണ്ട്‌.

ഇത്‌ പഴയനിയമത്തില്‍ കാണുന്ന, ജീവിതത്തിലെ വെല്ലുവിളികളും അതിന്റെ നിലനില്‍പ്പും നന്നായി നേരിട്ട, അടിസ്ഥാനപരമായി മനുഷ്യരായിരുന്ന ഇസ്രായേലിലെ പ്രവാചകന്മാരെ അധികരിച്ചിട്ടാണ്‌. വിനയവാനും സത്യസന്ധനുമായ വ്യാപാരിയായി പ്രവര്‍ത്തനം ആരംഭിച്ച മനുഷ്യനായാണ്‌ മുഹമ്മദിനെ ഞാന്‍ കരുതുന്നത്‌. എന്നാല്‍ പല പ്രധാനപരിവര്‍ത്തനങ്ങളും ഉണ്ടായ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ രണ്ടാംഭാഗം അങ്ങനെയല്ല. അക്കാലത്തെ സാധാരണ അറബ്‌ യുദ്ധത്തലവനെക്കാളും ഒട്ടും വ്യത്യസ്തമല്ല അദ്ദേഹത്തിന്റെ പെരുമാറ്റം (ഇന്നത്തെ ആധുനിക ആദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ വിലയിരുത്തുകയല്ല, വെറുതെ നിരീക്ഷിക്കുകയാണ്‌). സൈനിക കീഴടക്കലുകള്‍, ബഹുഭാര്യാത്വം, വെപ്പാട്ടിമാരുടെയും അടിമകളുടെയും പ്രവാഹം ഇതൊക്കെ അദ്ദേഹത്തിന്റെ തലയിലെത്തി. പല ആള്‍ക്കാരും ഖുറാനിലെ മെക്കയില്‍ വച്ച്‌ ഉപദേശിച്ച അനുരഞ്ജനാത്മകമായ സൂറകളും മദീനയിലെ വൈരം നിറഞ്ഞതും വിനാശകരവുമായ സൂറകളും തമ്മിലുള്ള വ്യത്യാസങ്ങള്‍ എടുത്തു കാട്ടിയിട്ടുണ്ട്‌.

4) ഹിന്ദു, ബുദ്ധ മതങ്ങളിലോ കിഴക്കന്‍ മതങ്ങളിലോ പോലെ അല്ലാതെ ഇത്‌ കേവലം ഏകമനുഷ്യനിലോ ഏക കൃതിയിലോ ഒതുക്കപ്പെട്ടിരിക്കുന്നു.

ഇത്‌ ഒരു പരിധി വരെ ക്രിസ്തുമതത്തിലും ജൂതമതത്തിനും ബാധകമാണ്‌. ഇത്തരത്തിലുള്ള ഒതുക്കപ്പെടല്‍ ഒരു മതത്തെ കൂടുതലായി അടച്ചിട്ടതാക്കുകയും ഒപ്പം നാനാത്വവും ബഹുത്വവും നിരുത്സാഹപ്പെടുത്തുകയും ചെയ്യും.

5) പരമ്പരാഗത സുന്നി യാഥാസ്ഥിതികത്വം അടിസ്ഥാനപരമായി തന്നെ കണ്ടുപിടുത്തങ്ങള്‍ക്ക്‌ എതിരാണ്‌. മാത്രമല്ല പുതിയ ആശങ്ങളെല്ലാം തന്നെ ചെകുത്താന്റെ കൈക്രിയകളാണെന്നും കഴിയുന്നത്ര അവയെ അപകടങ്ങളായിതന്നെ കാണണമെന്നുമുള്ള നിലപാടിലാണ്‌.

ഇത്‌ ഇസ്ലാമിനെ സ്തംഭിപ്പിച്ചെന്നത്‌ പ്രത്യേകം എടുത്തുപറയേണ്ടതാണ്‌. അര്‍ഥവത്തായ മാര്‍ഗത്തില്‍ക്കൂടിയുള്ള അതിന്റെ വളര്‍ച്ചയെയും പരിണാമത്തെയും ഇത്‌ തടഞ്ഞു. ഇവിടെ ക്രിസ്തുമതവും ജൂതമതവും ഇസ്ലാമില്‍നിന്നും വ്യത്യസ്തത പുലര്‍ത്തി, കാലാനുസൃതമായി ശക്തിപൂര്‍വം പുരോഗതിയും നവീകരണവും നടപ്പാക്കി.

6) എല്ലാ യാഥാസ്ഥിതികര്‍ക്കും കൂടുതല്‍ വിനാശകരമാക്കുന്നതിനെ തടയുന്ന വിരുദ്ധോപദേശവാദം ആവശ്യമാണ്‌.

അതുപോലെ എല്ലാ മതവിരുദ്ധോപദേശകര്‍ക്കും അത്‌ കൂടുതല്‍ സാഹസികതയിലെത്തുന്നതില്‍ നിന്നും അകറ്റി നിര്‍ത്താന്‍ യാഥാസ്ഥിതികത്വം വേണം. ഇത്‌ മതങ്ങള്‍ക്ക്‌ മാത്രമല്ല ശാസ്ത്രത്തിനും ഏതാണ്ടെല്ലാ മാനുഷിക പ്രയത്നത്തിനും വേണമെന്നത്‌ സത്യമാണ്‌. നമ്മള്‍ സങ്കുചിതത്വമുള്ളവരോ സ്വതന്ത്രചിന്താഗതിക്കാരോ ആകട്ടെ ഭാവി നമ്മെ മാടിവിളിക്കുന്നതിനോടൊപ്പം ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌.

പക്ഷേ സുന്നി ഇസ്ലാമികപാരമ്പര്യം ഈ ഭയത്തെ വലുതാക്കി കാണിക്കുന്നു. അത്തരം ശാശ്വതമായ അനുപാതങ്ങളിലൂടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ തിരസ്കരിച്ച്‌ അതിലൂടെ ഓരോ വിരുദ്ധോപദേശങ്ങളെയും ഉയര്‍ത്തി കാണിച്ച്‌ അവര്‍ ഭയപ്പെടുത്തുന്നു. ഒരേ ഒരു വിരുദ്ധോപദേശവാദക്കാരാണ്‌ രക്ഷപ്പെട്ടിരിക്കുന്നത്‌, അത്‌ ഷിയാകളാണ്‌. അവരും സുന്നികളുമായുള്ള ഏക വ്യത്യാസം സാമൂഹിക യാഥാര്‍ഥ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പ്രാമാണികവിഷയങ്ങളെ അവര്‍ കൂടുതല്‍ സ്വീകരിക്കുന്നില്ലെന്നതാണ്‌.

7) യാഥാസ്ഥിതികത്വം വളര്‍ത്തുന്ന പ്രമാണങ്ങളിലൂടെ നിരീശ്വരവാദികളെയും അപ്പോസ്തലന്മാരെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നും അങ്ങനെ അത്‌ അടിച്ചേല്‍പ്പിക്കുന്നതിന്റെ ലോകവ്യാപക ദൗത്യം ഏറ്റെടുത്തിരിക്കുന്നതും ഇസ്ലാം മാത്രമാണെന്നാണ്‌ എന്റെ ധാരണ.

മറ്റൊരര്‍ഥത്തില്‍ രാഷ്‌ട്രീയ ഐക്യം യാഥാസ്ഥിതിക ഇസ്ലാമിക പാരമ്പര്യത്തില്‍ തന്നെ നിര്‍മിതമാണെന്ന്‌ പറയാം. ലഭ്യമായ അറിവിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാമിലെ രാഷ്‌ട്രവിരുദ്ധവാദത്തെ ചോദ്യം ചെയ്യാന്‍ എല്ലാവരും ഭയപ്പെടുന്നതും ഇതുകൊണ്ടാണ്‌.

ക്രിസ്തുമതവും ലോകവ്യാപകമായി മാര്‍ഗം കൂട്ടുന്നവരാണെങ്കിലും അതിന്റെ സാമ്രാജ്യത്വ ലക്ഷ്യങ്ങള്‍ അഹിംസാനിഷ്ഠയുണ്ടായിരുന്ന നസ്രത്തിലെ ജീസസിന്റെ പാഠങ്ങളെ അടിസ്ഥാനമാക്കിയല്ല. ഇന്നത്തെ പശ്ചാത്തലത്തില്‍ അവര്‍ വളരെ കീഴടങ്ങിയിരിക്കുന്നു.

8) ഇസ്ലാമില്‍ ഒരു പെണ്‍ശബ്ദം കണ്ടെത്താന്‍ പ്രയാസമാണ്‌.

കാനോന്‍ സുവിശേഷത്തില്‍ അല്ലാതെയാണെങ്കിലും ക്രിസ്തുമതത്തില്‍ കന്യാമേരിയെയും എന്തിന്‌ മഗ്ദലന മറിയത്തെയും പോലുള്ള വിരലിലെണ്ണാവുന്ന ദിവ്യത്വം ചാര്‍ത്തപ്പെട്ടിരിക്കുന്ന വനിതകളുണ്ട്‌. ക്രിസ്തുവിന്‌ തീര്‍ച്ചയായും സ്ത്രീപക്ഷ ചായ്‌വും അക്കാലത്ത്‌ വിപ്ലവം സൃഷ്ടിച്ച, സ്ത്രീകളെ ശിഷ്യരായി സ്വീകരിക്കുന്ന നിലപാടുമുണ്ടായിരുന്നു. ചില ഹിന്ദുസാഹിത്യങ്ങള്‍ രചിച്ചിരിക്കുന്നത്‌ തന്നെ സ്ത്രീകളാണ്‌. ബുദ്ധമതത്തിലും ഇതുണ്ട്‌. ഹിന്ദു-ബുദ്ധ മതങ്ങളില്‍ നടക്കുന്ന താന്ത്രികപഠനം സ്ത്രീകളെ ഉയര്‍ത്തി ദൈവിക പദവിയിലെത്തിക്കുന്നു. അത്തരം ചില ആത്മീയ പഠനകേന്ദ്രങ്ങള്‍ ബൗദ്ധിക വ്യക്തിത്വങ്ങളെ വളര്‍ത്തി ഇതിലേക്ക്‌ കൂടുതലായി ഇടപെടുവിക്കുന്നു.

ഇത്തരം ചില കാരണങ്ങള്‍ നല്ലതാണെങ്കിലും മതത്തെയോ മതനിഷ്ഠയുള്ള വ്യക്തികളെയോ മാറ്റത്തിനോ പരിഷ്കരണത്തിനോ ഇടപെടലുകള്‍ക്കോ വിധേയമാകുന്നതില്‍ നിന്ന്‌ ഒന്നിനും തടയാനാകില്ല. പ്രാചീന മതങ്ങളെക്കാളും ആധുനിക മനുഷ്യനെയാണ്‌ ഞാന്‍ കൂടുതലും ഇഷ്ടപ്പെടുന്നത്‌. മുസ്ലീം ഭരണാധികാരികള്‍ ഇസ്ലാമിനെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി വിനിയോഗിച്ചു. അവര്‍ ജനങ്ങളെ അവഗണിച്ചു, സ്ത്രീകളെ അടിമകളാക്കി, ഇതരമതവിശ്വാസികളെ ഹിംസിക്കാന്‍ അനുവാദം നല്‍കി. ഇസ്ലാമിനെ വിമര്‍ശിക്കാന്‍ അവര്‍ ആരെയും അനുവദിച്ചുമില്ല.

വിമര്‍ശനചിന്തയെ അടിച്ചമര്‍ത്തുന്നുവെങ്കില്‍ നിങ്ങള്‍ സ്വതന്ത്രവും വിചാരപൂര്‍ണവുമായ യുക്തിയോടെ ചിന്തിക്കാനുള്ള കഴിവിനെ അടിച്ചമര്‍ത്തുന്നു എന്നാണര്‍ഥം. മുസ്ലീം രാജ്യങ്ങളില്‍ ഇസ്ലാം വിമര്‍ശനം അനുവദിച്ചിരുന്നുവെങ്കില്‍ നിരവധി മുസ്ലീങ്ങള്‍ അവിശ്വാസിയോ നിരീശ്വരവാദിയോ അല്ലെങ്കില്‍ മതനിരപേക്ഷത സ്വീകരിച്ച്‌ മതനിരപേക്ഷമായ രാഷ്‌ട്രത്തിനും നിയമത്തിനും മതനിരപേക്ഷ വിദ്യാഭ്യാസത്തിനും ആവശ്യമുയര്‍ത്തുമായിരുന്നു എന്നുമാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌.

ഇസ്ലാമിന്‌ മാറാന്‍ കഴിയില്ലെന്നല്ല ഇതിന്റെ അര്‍ഥം. ഇസ്ലാമിക നിയമങ്ങള്‍ ചെറുതായിട്ടോ കാര്യമാത്രപ്രസക്തമായിട്ടോ നിരവധി ഇസ്ലാമിക രാജ്യങ്ങളില്‍ മാറ്റിയിട്ടുണ്ട്‌. എന്നാല്‍ ഇത്‌ പൂര്‍ണമാണെന്ന്‌ തോന്നുന്നില്ല. പരിഷ്കരണത്തെക്കാള്‍ വിപ്ലവം തന്നെയാണ്‌ എല്ലായ്‌പ്പോഴും നല്ലത്‌. പുരാണങ്ങളെ എത്രതന്നെ മധുരം പുരട്ടി നല്‍കിയാലും ശരി അവ ഒരിക്കലും സത്യമാകില്ല.

യഥാര്‍ഥ ഇസ്ലാമിനെ അവഗണിച്ചതാണ്‌ ഭൂരിഭാഗം മുസ്ലീങ്ങളും ഇസ്ലാമിലെ മാറ്റങ്ങളെ എതിര്‍ക്കുന്നതിന്‌ പ്രധാന കാരണം. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മാറ്റം വന്നതിന്റെ പ്രധാനകാരണം സഭകളെയും പുരോഹിതന്മാരെയും ക്രിസ്തുമതത്തെയും വിമര്‍ശിക്കാന്‍ സ്വതന്ത്ര ചിന്തകരെ അനുവദിച്ചു എന്നതാണ്‌. വിദ്യാഭ്യാസം ലഭിച്ച ഉള്‍ക്കാഴ്ചയുള്ള വ്യക്തികള്‍ ക്രിസ്ത്യന്‍ സമൂഹത്തിലെ മതനിയമങ്ങളെ മറ്റ്‌ മതവിഭാഗങ്ങള്‍ ചെയ്തതുപോലെ രാഷ്‌ട്രസംവിധാനത്തില്‍ നിന്നും ഒഴിവാക്കി.

ഇന്ന്‌ മുസ്ലീം രാജ്യങ്ങളിലുള്ളതിനെക്കാള്‍ കൂടുതല്‍ മതനിഷ്ഠയില്ലാത്തവരെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നമുക്ക്‌ കാണാന്‍ കഴിയും. മുസ്ലീം പുരുഷനോ സ്ത്രീയോ ആകട്ടെ ഇസ്ലാമിനെ ഉപേക്ഷിക്കുകയോ വിമര്‍ശിക്കുകയോ ചെയ്താല്‍ ആ നിമിഷം അവര്‍ അപമാനിക്കപ്പെടുകയും പീഡിപ്പക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും. അല്ലെങ്കില്‍ നാടുകടത്തപ്പെടും. പക്ഷേ ഇസ്ലാം വിമര്‍ശകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ പറയുന്ന മുസ്ലീം ഭരണാധികാരികള്‍ അതിനുപകരം മനുഷ്യാവകാശങ്ങളും ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളും നിഷേധിക്കുന്ന മതവാദികള്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ മുസ്ലീങ്ങള്‍ക്ക്‌ മതനിരപേക്ഷകരാകാനും സ്വതന്ത്രരാകാനും അധികകാലം വേണ്ടി വരുമെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. സംഘര്‍ഷത്തിന്റെ കാര്യത്തില്‍ ക്രിസ്ത്യാനികള്‍ മുസ്ലീങ്ങളേക്കാള്‍ ഒട്ടും പിന്നിലല്ല. ആ ക്രൈസ്തവര്‍ക്ക്‌ മാറാന്‍ സാധിച്ചെങ്കില്‍ മുസ്ലീങ്ങള്‍ക്കും കഴിയും. എല്ലാവരും മനുഷ്യരാണല്ലോ.

പ്രാചീന മതങ്ങളെ ആധുനിക മതങ്ങളുമായി ഇടപെടുത്തേണ്ട ആവശ്യമുണ്ടെന്ന്‌ തോന്നുന്നില്ല. മതം എല്ലായ്‌പ്പോഴും യുക്തിചിന്തയും ശാസ്ത്രവുമായി കലഹിച്ചുകൊണ്ടിരിക്കും. മതസാഹിത്യവും മതനിയമങ്ങളും ഒരിക്കലും ആധുനിക സങ്കല്‍പ്പങ്ങളായ മനുഷ്യാവകാശങ്ങള്‍, സ്ത്രീയുടെ അവകാശങ്ങള്‍, സമത്വത്തില്‍ അധിഷ്ഠിതമായ നിയമം എന്നിവയോട്‌ യോജിക്കില്ല. എല്ലാവിധ മത സാഹിത്യവും ഇപ്പോഴത്തെ കാലദേശങ്ങള്‍ക്ക്‌ യോജിക്കാത്തതാണ്‌. ഒറ്റയ്‌ക്ക്‌ മതം ശക്തിഹീനമാണ്‌. ജനങ്ങളാണ്‌ ബൃഹത്തായ ശക്തി നല്‍കി മതങ്ങളെ നൂറ്റാണ്ടുകള്‍ അതിജീവിച്ച്‌ നിലനിര്‍ത്തുന്നത്‌.

ഒരുകാലത്ത്‌ മുസ്ലീങ്ങള്‍ ഇസ്ലാമിനെ ഉപേക്ഷിക്കുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു. സീയൂസ്‌, പൊസിഡോണ്‍, ഹെര്‍മിസ്‌, അഥീന, അപ്പോളോ, നെപ്ട്യൂണ്‍, ജൂപ്പിറ്റര്‍, ഒഡിന്‍, തോര്‍ തുടങ്ങി ആയിരക്കണക്കിന്‌ ദൈവങ്ങള്‍ ചത്തൊടുങ്ങി. അതുപോലെ അള്ളാഹുവും ഒരു ദിവസം മരിക്കും.

– തസ്ലീമ നസ്‌റീന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

India

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)
Kerala

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

Kerala

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.