Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്സ്‌ സൂപ്പര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2013, 10:17 pm IST
inCricket

ഹൈദരാബാദ്‌: സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്സ്‌ സൂപ്പറായി. ട്വന്റി 20 ക്രിക്കറ്റിന്റെ സൗന്ദര്യവും ആവേശവും മുഴുവനും ഒത്തുചേര്‍ന്ന പോരാട്ടത്തിനൊടുവില്‍ നടന്ന സൂപ്പര്‍ ഓവറിലാണ്‌ സണ്‍റൈസേഴ്സ്‌ ഹൈദരാബാദ്‌ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ കീഴടക്കിയത്‌.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 131 റണ്‍സ്‌ വിജലയലക്ഷ്യം പിന്തുടര്‍ന്ന്‌ ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സിനും നിശ്ചിത ഇരുപത്‌ ഓവറില്‍ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 130 റണ്‍സ്‌ എടുക്കാനേ കഴിഞ്ഞൂള്ളൂ. ഇതോടെയാണ്‌ മത്സരം സൂപ്പര്‍ ഓവറിലേക്ക്‌ നീങ്ങിയത്‌. സൂപ്പര്‍ ഓവറില്‍ കൊടുങ്കാറ്റുകണക്കെ ബാറ്റ്‌ വീശിയ കാമറൂണ്‍ വൈറ്റിന്റെ രണ്ട്‌ തകര്‍പ്പന്‍ സിക്സറുകളുടെ പിന്‍ബലത്തില്‍ സണ്‍റൈസേഴ്സ്‌ 20 റണ്‍സെടുത്തപ്പോള്‍ ബാംഗ്ലൂരിന്‌ 15 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സണ്‍ റൈസേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്‌.

കാമറൂണ്‍ വൈറ്റും തിസാര പെരേരയുമാണ്‌ സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്സിന്‌ വേണ്ടി ബാറ്റേന്തിയത്‌. രണ്ട്‌ സിക്സറുകള്‍ അടക്കം വൈറ്റ്‌ നേടിയ 17 റണ്‍സിന്റെ ബലത്തില്‍ സണ്‍റൈസേഴ്സിന്റെ സ്കോര്‍ 20 ലെത്തി. ചലഞ്ചേഴ്സിന്റെ മറുപടി ഓവറില്‍ ഗെയ്‌ലും കോഹ്ലിയും ബാറ്റേന്തിയപ്പോള്‍ ആരാധകരും പ്രതീക്ഷയിലായിരുന്നു. കോഹ്ലിയില്‍ നിന്ന്‌ ഒരു ഫോറും ഗെയ്‌ലില്‍ നിന്ന്‌ ഒരു സിക്സും പിറന്നെങ്കിലും ചലഞ്ചേഴ്സിന്റെ സ്കോര്‍ 15 ല്‍ ഒതുങ്ങി.

നേരത്തെ ടോസ്‌ നേടിയ ബാംഗ്ലൂര്‍ ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. എന്നാല്‍ മുന്‍നിര-മധ്യനിര ബാറ്റ്സ്മാന്മാര്‍ തീര്‍ത്തും പരാജയപ്പെട്ടതോടെ മികച്ച സ്കോര്‍ നേടാനും ബാംഗ്ലൂരിന്‌ കഴിഞ്ഞില്ല. രണ്ടുപേര്‍ മാത്രമാണ്‌ ബാംഗ്ലൂര്‍ ഇന്നിംഗ്സില്‍ രണ്ടക്കം കടന്നത്‌. 46 റണ്‍സെടുത്ത വിരാട്‌ കോഹ്ലിയാണ്‌ ബാംഗ്ലൂര്‍ നിരയിലെ ടോപ്‌ സ്കോറര്‍. കോഹ്ലിക്ക്‌ പുറമെ ഹെന്‍റിക്കസ്‌ 44 റണ്‍സുമെടുത്തു. ഒരുഘട്ടത്തില്‍ മൂന്നിന്‌ 42 എന്ന നിലയില്‍ തകര്‍ന്ന ബാംഗ്ലൂരിന്‌ അല്‍പമെങ്കലും ഭേദപ്പെട്ട സ്കോര്‍ നേടിക്കൊടുത്തത്‌ ഇരുവരും ചേര്‍ന്നാണ്‌.

ക്രിസ്‌ ഗെയില്‍ (1), ദില്‍ഷന്‍ (5), കരുണ്‍ നായര്‍ (9), അഗര്‍വാള്‍ (7), അരുണ്‍ കാര്‍ത്തിക്‌ (0), വിനയ്‌കുമാര്‍ (7) എന്നിങ്ങനെയാണ്‌ മറ്റുള്ളവരുടെ സംഭാവന. ഇതോടെയാണ്‌ ബാംഗ്ലൂര്‍ സ്കോര്‍ 130 റണ്‍സിലൊതുങ്ങിയത്‌. സണ്‍റൈസേഴ്സിന്‌ വേണ്ടി ഇഷാന്ത്‌ ശര്‍മ്മ 27 റണ്‍സ്‌ വഴങ്ങി മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തി. ഡെയില്‍ സ്റ്റെയിന്‍, അമിത്‌ ശര്‍മ്മ, തിസാര പെരേര, ഹനുമ വിഹാരി, അശിഷ്‌ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ്‌ വീതം വീഴ്‌ത്തി.

131 റണ്‍സ്‌ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ നാല്‌ റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ പാര്‍ത്ഥിപ്‌ പട്ടേലിനെ റൈസേഴ്സിന്‌ നഷ്ടമായി. മൂന്നാം ഓവറില്‍ കാമറൂണ്‍ വൈറ്റും പുറത്തായി. രണ്ടു വിക്കറ്റുകളും വീഴ്‌ത്തിയ മോയ്സസ്‌ ഹെന്‍റിക്കസാണ്‌ റൈസേഴ്സിന്‌ തുടക്കത്തില്‍ തന്നെ തിരിച്ചടി നല്‍കിയത്‌. എന്നാല്‍ മൂന്നാം വിക്കറ്റില്‍ അക്ഷാത്‌ റെഡ്ഡിയും(23) ഹനുമ വിഹാരിയും (44) ഒത്തുചേര്‍ന്നപ്പോള്‍ ആതിഥേയരുടെ സ്കോറിംഗിന്‌ വേഗത ലഭിച്ചു.

എന്നാല്‍ അധികം വൈകാതെ റെഡ്ഡിയെ പുറത്താക്കി മുരളീധരന്‍ സണ്‍ റൈസേഴ്സിനെ പ്രതിരോധത്തിലാക്കി. പിന്നീട്‌ ജയദേവ്‌ ഉണ്ടകട്‌ സങ്കക്കാരയേയും(16) തിസാര പെരേരയേയും (7) പുറത്താക്കിയതോടെ സണ്‍റൈസേഴ്സ്‌ 5ന്‌ 98 എന്ന നിലയിലായി. എന്നാല്‍ ഒരുവശത്ത്‌ വിഹാരി ഉറച്ച്‌ നിന്നത്‌ സണ്‍റൈസേഴ്സിന്‌ പ്രതീക്ഷ നല്‍കി. തൊട്ടുപിന്നാലെ അമിത്‌ മിശ്രയും (0) റണ്ണൗട്ടായി മടങ്ങിയതോടെ 6ന്‌ 101 എന്ന നിലയിലായി. പിന്നീട്‌ വിഹാരിയും ആശിഷ്‌ റെഡ്ഡിയും ചേര്‍ന്ന്‌ വിജയത്തിന്റെ അടുത്തുവരെ എത്തിച്ചു.

അവസാന ഓവറില്‍ ആറ്‌ പന്തില്‍ നിന്ന്‌ ഏഴ്‌ റണ്‍സായിരുന്നു അവര്‍ക്ക്‌ വേണ്ടിയിരുന്നത്‌. വിനയ്‌ കുമാര്‍ എറിഞ്ഞ ഓവറില്‍ ആദ്യ പന്തില്‍ തന്നെ ആഷിഷ്‌ റെഡ്ഡിയുടെ വിക്കറ്റ്‌ നഷ്ടമായി. 14 റണ്‍സെടുത്തു നിന്ന ആഷിഷ്‌ റെഡ്ഡിയെ കവറില്‍ കൊഹ്ലി പിടികൂടുകയായിരുന്നു. സ്റ്റെയിന്‍ ആയിരുന്നു ആഷിഷ്‌ റെഡ്ഡിക്ക്‌ പകരക്കാരനായി എത്തിയത്‌. ആദ്യ പന്തില്‍ രണ്ട്‌ റണ്‍സ്‌ നേടിയ സ്റ്റെയിന്‌ മൂന്നാം പന്തില്‍ റണ്‍നേടാനായില്ല. നാലാം പന്തില്‍ സിംഗിളെടുത്ത്‌ സ്റ്റെയിന്‍ വിഹാരിക്ക്‌ സ്ട്രൈക്ക്‌ കൈമാറി. രണ്ട്‌ പന്തില്‍ നിന്ന്‌ നാല്‌ റണ്‍സായിരുന്നു വേണ്ടിയിരുന്നത്‌. അഞ്ചാം പന്തില്‍ വിഹാരി രണ്ട്‌ റണ്‍സെടുത്തെങ്കിലും അവസാന പന്തില്‍ ബൈയുടെ ആനുകൂല്യത്തില്‍ ലഭിച്ച ഒരു റണ്‍ മത്സരം ടൈയില്‍ കലാശിച്ചു. തുടര്‍ന്നാണ്‌ മത്സരം സൂപ്പര്‍ ഓവറിലേക്ക്‌ നീണ്ടത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

Kerala

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

India

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

Kerala

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.