Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പൊള്ളാര്‍ഡ്‌ ചെന്നൈയെ കീഴടക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2013, 09:58 pm IST
inCricket

ചെന്നൈ: ധോണിക്കൊടുങ്കാറ്റില്‍ മുംബൈ ഇന്ത്യന്‍സ്‌ ആടിയുലഞ്ഞെങ്കിലും പൊള്ളാര്‍ഡിന്റെ അവിശ്വസനീയമായ ഒരു ക്യാച്ചില്‍ മത്സരഫലം മാറിമറിഞ്ഞു. അവസാന ഓവറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‌ വിജയിക്കാന്‍ 12 റണ്‍സായിരുന്നു വേണ്ടിയിരുന്നത്‌. ക്രീസില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന വിശേഷണമുള്ള ധോണി. മുനാഫ്‌ പട്ടേല്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യപന്ത്‌ ധോണി അതിര്‍ത്തിക്ക്‌ പുറത്തേക്ക്‌ പറത്തി. എന്നാല്‍ ബൗണ്ടറിലൈനിനരികില്‍ നില്‍ക്കുകയായിരുന്ന മുംബൈയുടെ കീറണ്‍ പൊള്ളാര്‍ഡ്‌ ഉയര്‍ന്നുചാടി അവിശ്വസനീയമായ മെയ്‌വഴക്കത്തോടെ പന്ത്‌ കൈപ്പിടിയിലൊതുക്കിയപ്പോള്‍ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ തടിച്ചുകൂടി സൂപ്പര്‍ കിംഗ്സിനായി ആര്‍ത്തുവിളിച്ച പതിനായിരങ്ങള്‍ തലയില്‍ കൈവച്ച്‌ അസ്ത്രപ്രജ്ഞരായി നിന്നു. അതുവരെ മഞ്ഞക്കടലായി അലയടിച്ചിരുന്ന സ്റ്റേഡിയം പിന്നെ നിരാശയുടെ നടുക്കടലിലേക്ക്‌ വീണു. ഒപ്പം ചെന്നൈ പരാജയത്തിലേക്കും. ട്വന്റി 20 ക്രിക്കറ്റിന്റെ മുഴുവന്‍ ആവേശവും നിറഞ്ഞുനിന്ന ആന്റി ക്ലൈമാക്സിനൊടുവില്‍ 9 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ്‌ പൊള്ളാര്‍ഡിന്റെ ഒറ്റ ക്യാച്ചിലൂടെ മുംബൈക്ക്‌ സ്വന്തമായത്‌. സ്കോര്‍: മുംബൈ ഇന്ത്യന്‍സ്‌ 20 ഒാ‍വറില്‍ ആറ്‌ വിക്കറ്റിന്‌ 148. ചെന്നൈ സൂപ്പര്‍കിംഗ്സ്‌: 20 ഓവറില്‍ ഒമ്പത്‌ വിക്കറ്റിന്‌ 139.

ഒരുഘട്ടത്തില്‍ അഞ്ചിന്‌ 66 റണ്‍സ്‌ എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ നേരിട്ട ചെന്നൈയെ വെറും 26 പന്തുകളില്‍ 51 റണ്‍സ്‌ അടിച്ചുകൂട്ടി ഏറെക്കുറേ ധോണി ഒറ്റയ്‌ക്കുതന്നെ വിജയത്തിന്റെ പടിവാതില്‍ക്കല്‍ എത്തിച്ചെങ്കിലും വിജയത്തിലേക്കുള്ള ദൂരത്തിനിടയില്‍ കീറണ്‍ പൊള്ളാര്‍ഡ്‌ പ്രതിബന്ധമായി.

നേരത്തെ ടോസ്‌ നേടിയ മുംബൈ നായകന്‍ പോണ്ടിംഗ്‌ ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. സ്കോര്‍ബോര്‍ഡില്‍ വെറും മൂന്ന്‌ റണ്‍സ്‌ മാത്രമുള്ളപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സച്ചിനെ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി നാനസ്‌ ചെന്നൈക്ക്‌ ഉജ്ജ്വല തുടക്കം നല്‍കി. സ്കോര്‍ 17-ല്‍ എത്തിയപ്പോള്‍ 6 റണ്‍സെടുത്ത പോണ്ടിംഗിനെ രജ്പുത്തും മടങ്ങി. പിന്നീട്‌ രോഹിത്‌ ശര്‍മ്മ എട്ട്‌ റണ്‍സെടുത്തും ദിനേശ്‌ കാര്‍ത്തിക്‌ 37 റണ്‍സെടുത്തും ഡെവന്‍ സ്മിത്ത്‌ മൂന്ന്‌ റണ്‍സെടുത്തും മടങ്ങിയതോടെ മുംബൈ 6ന്‌ 83 മൂന്ന്‌ എന്ന നിലയിലേക്ക്‌ തകര്‍ന്നു. പിന്നീട്‌ 38 പന്തില്‍ നിന്ന്‌ നാല്‌ ബൗണ്ടറികളും അഞ്ച്‌ സിക്സറുകളുമടക്കം 57 റണ്‍സെടുത്ത കീറണ്‍ പൊള്ളാര്‍ഡിന്റെയും 21 റണ്‍സെടുത്ത ഹര്‍ഭജന്‍ സിംഗിന്റെയും കരുത്തിലാണ്‌ മുംബൈ 148 റണ്‍സ്‌ എന്ന മാന്യമായ സ്കോറിലെത്തിയത്‌.

149 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ചെന്നൈക്കും തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. സ്കോര്‍ 10 റണ്‍സ്‌ മാത്രമുള്ളപ്പോള്‍ അഞ്ച്‌ റണ്‍സെടുത്ത മുരളിവിജയിനെ നഷ്ടമായി. അധികം വൈകാതെ 10 റണ്‍സെടുത്ത സുരേഷ്‌ റെയ്നയെയും 20 റണ്‍സെടുത്ത മൈക്ക്‌ ഹസ്സിയെയും 10 റണ്‍സെടുത്ത ബ്രാവോയേയും 16 റണ്‍സെടുത്ത ബദരിനാഥിനെയും നഷ്ടമായതോടെ ചെന്നൈ അഞ്ചിന്‌ 66 എന്ന നിലയിലായി. തുടര്‍ന്നാണ്‌ ചെന്നൈയെ മത്സരത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്ന ക്യാപ്റ്റന്‍ ധോണിയുടെ ഇന്നിംഗ്സ്‌ പിറന്നത്‌. ഒപ്പം ജഡേജ 16 റണ്‍സെടുത്ത്‌ ഭേദപ്പെട്ട പിന്തുണയും നല്‍കി. എന്നാല്‍ സ്കോര്‍ 97-ല്‍ എത്തിയപ്പോള്‍ ജഡേജയെ മുനാഫ്‌ പട്ടേല്‍ല്‍ ബൗള്‍ഡാക്കിയതോടെ മുംബൈ വീണ്ടും വിജയം മണത്തെങ്കിലും ധോണിയുടെ പോരാട്ടം അവരുടെ വീര്യം കെടുത്തി. വാലറ്റക്കാരെ കൂട്ടുപിടിച്ച്‌ ധോണി കത്തിക്കയറിയതോടെ മുംബൈ ബൗളര്‍മാര്‍ വിറച്ചു. ഇതിനിടെ രണ്ട്‌ റണ്‍സെടുത്ത അശ്വിനെ ഹര്‍ഭജന്‍ പൊള്ളാര്‍ഡിന്റെ കൈകളിലെത്തിച്ചു. ഇതോടെ ചെന്നൈ 7ന്‌ 108 എന്ന നിലയിലായി. ഇതോടെ സിംഗിളുകള്‍ ഉപേക്ഷിച്ചാണ്‌ ചെന്നൈ ക്യാപ്റ്റന്‍ പോരടിച്ചത്‌. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ ധോണിയെ മുനാഫ്‌ പട്ടേല്‍ മടക്കിയതോടെ മത്സരം മുംബൈക്ക്‌ സ്വന്തമാവുകയായിരുന്നു.

മുംബൈക്കു വേണ്ടി മുനാഫ്‌ പട്ടേല്‍ മൂന്നു വിക്കറ്റുകള്‍ നേടിയപ്പോള്‍ ഹര്‍ഭജനും പ്രഗ്യാന്‍ ഓജയും രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. മിച്ചല്‍ ജോണ്‍ ഒരു വിക്കറ്റും നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

Kerala

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

India

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

Kerala

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.