Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മുംബൈ ഇടറിവീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2013, 10:45 pm IST
in Cricket

ബംഗളൂരു: വിജയ മധുരം നിറച്ചൊരു സ്ഫടികപാത്രം അത്‌ ചുണ്ടോടടുപ്പിച്ച നേരം കൈവിട്ടു പോകുക. ആ വേദന മുന്‍പും മുംബൈ ഇന്ത്യന്‍സ്‌ അനുഭവിച്ചിട്ടുണ്ട്‌. ഐപിഎല്‍ ആറാം എഡിഷനിലെ തങ്ങളുടെ ആദ്യ മത്സരത്തിലും മുംബൈ സംഘം പതിവു തെറ്റിച്ചില്ല. ട്വന്റി20 ക്രിക്കറ്റിന്റ സര്‍വ ലഹരിയും നിറഞ്ഞൊഴുകിയ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനോട്‌ അവര്‍ രണ്ട്‌ റണ്‍സിന്‌ കീഴടക്കി. ചലഞ്ചേഴ്സ്‌ മുന്നില്‍വച്ച 157 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍സ്‌ 154ല്‍ ഒതുങ്ങി. തകര്‍പ്പന്‍ ബാറ്റിങ്ങിലുടെ ചലഞ്ചേഴ്സിനെ താങ്ങിനിര്‍ത്തിയ ക്രിസ്‌ ഗെയ്‌ല്‌ (92 നോട്ടൗട്ട്‌) കളിയിലെ കേമന്‍. 27 റണ്‍സ്‌ വഴങ്ങി മൂന്നു വിക്കറ്റ്‌ വീഴ്‌ത്തിയ വിനയ്‌ കുമാറിന്റെ ബൗളിങ്ങും ബാംഗ്ലൂര്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.

ഗെയ്‌ലിന്റെ ബാറ്റിങ്‌ വിസ്ഫോടനത്തില്‍ ചലഞ്ചേഴ്സിന്‌ മാന്യമായ സ്കോര്‍. പിന്നെ ആധുനിക ക്രിക്കറ്റിലെ മഹാരഥന്‍മാരായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും റിക്കി പോണ്ടിങ്ങിന്റെയും ചെറുതെങ്കിലും ക്ലാസിക്‌ സ്പര്‍ശമുള്ള സഖ്യത്തിലൂടെ മുംബൈയ്‌ക്ക്‌ പ്രതീക്ഷയുടെ തിളക്കം. തുടര്‍ന്ന്‌ മെല്ലപ്പോക്ക്‌. പിന്നാലെ ദിനേശ്‌ കാര്‍ത്തിക്കിന്റെ വെടിക്കെട്ടിലൂടെ പോണ്ടിങ്ങും കൂട്ടരും വിജയ അനായാസമാക്കുമെന്നു തോന്നിയ നിമിഷങ്ങള്‍. ഒടുവില്‍ വിനയിന്റെ കണിശതയാര്‍ന്ന പന്തേറിലൂടെ റോയല്‍ ചലഞ്ചേഴ്സിന്‌ ആവേശ ജയം. ഇങ്ങനെ ചുരുക്കാം ചിന്നസ്വാമിയിലെ ഇന്നലത്തെ മിഠായി ക്രിക്കറ്റിനെ.

ടോസ്‌ നഷ്ടപ്പെട്ടു ബാറ്റിങ്ങിന്‌ നിയോഗിക്കപ്പെട്ട ബാംഗ്ലൂര്‍ ഇന്നിങ്ങ്സ്‌ ഗെയ്‌ല്‌ ഷോയായിരുന്നു. ഓപ്പണര്‍ തിലകരത്നെ ദില്‍ഷന്‍, മായാങ്ക്‌ അഗര്‍വാള്‍, ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ പാളിയപ്പോള്‍ ഗെയ്‌ല്‌ കത്തിക്കയറി. പതിനൊന്ന്‌ ഫോറുകളും അഞ്ചു സിക്സറുകളും പറത്തിയ വിന്‍ഡീസ്‌ താരം ചലഞ്ചേഴ്സ്‌ ബൗളര്‍മാര്‍ക്കുമേല്‍ തീമഴയായി. കഴിഞ്ഞ സീസണിലെ ഗെയ്‌ല്‌ താണ്ഡവും തുടരുമെന്നുതന്ന സൂചനയും മത്സരം നല്‍കി.

താരതമ്യേന ഭേദപ്പെട്ട ലക്ഷ്യം തേടിയ മുംബൈയ്‌ക്ക്‌ സച്ചിനും നായകന്‍ പോണ്ടിങ്ങും മികച്ച തുടക്കം നല്‍കി. ചേതോഹരങ്ങളും പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്നതുമായ ചിലഷോട്ടുകള്‍ അവരുടെ ബാറ്റുകളില്‍ നിന്നു പിറവിയെടുത്തു. സച്ചിനും (23),പോണ്ടിങ്‌ (28) അടുത്തടുത്തു പുറത്താവുമ്പോള്‍ മുംബൈ പരുങ്ങി. സച്ചിന്‍ റണ്ണൗട്ടായപ്പോള്‍ പോണ്ടിങ്ങിനെ മുരളി കാര്‍ത്തിക്കിന്റെ പന്തില്‍ അരുണ്‍ കാര്‍ത്തിക്‌ സ്റ്റാമ്പ്‌ ചെയ്തു. രോഹിത്‌ ശര്‍മയെ (11) ബൗള്‍ഡാക്കി വിനയ്‌ കുമാര്‍ ഇന്ത്യന്‍സിന്റെ പ്രതിസന്ധിയേറ്റി. അമ്പാട്ടി റായിഡും ദിനേശ്‌ കാര്‍ത്തിക്കും ചേര്‍ന്ന നിമിഷങ്ങളില്‍ മുംബൈ സ്കോറിനു അത്ര വേഗം കൈവന്നുമില്ല. എന്നാല്‍ ഡാനിയേല്‍ ക്രിസ്റ്റ്യനെ ഹാട്രിക്ക്‌ സിക്സറിനും ബൗണ്ടറിക്കും ശിക്ഷിച്ച്‌ ദിനേശ്‌ കാര്‍ത്തിക്‌ ടീമിന്റെ സ്കോറിന്‌ അപ്രതീക്ഷിത കുതിപ്പ്‌ നല്‍കി. കാര്‍ത്തിക്കിന്റെ കത്തിക്കയറല്‍ 18 പന്തില്‍ 27 എന്ന പ്രാപ്യമായ ലക്ഷ്യം മുംബൈയുടെ മുന്നിലെത്തിച്ചു. അവസാന ഓവറില്‍ അത്‌ പത്തായി ചുരുങ്ങി. പക്ഷെ, വിനയ്‌ കുമാറിന്റെ കൃത്യതയും വേഗതയും ഇന്ത്യന്‍സിന്റെ വിജയ മോഹം നുള്ളിക്കളഞ്ഞു. വിധി നിര്‍ണായക ഓവറില്‍ തുറുപ്പ്‌ ചീട്ട്‌ കാര്‍ത്തിക്കിനെയും (37 പന്തില്‍ 60) അമ്പാട്ടി റായിഡുവിനെയും (18) അടുത്തടുത്ത പന്തുകളില്‍ കൂടാരം കയറ്റി വിനയ്‌ ചലഞ്ചേഴ്സിന്റെ ഹീറോയായി. അഞ്ചാം പന്തില്‍ അപകടകാരിയായ കീ്റോണ്‍ പൊള്ളാര്‍ഡ്‌ ഒരു ബൗണ്ടറിയടിച്ചു. എങ്കിലും അവസാന പന്ത്‌ നല്ലൊരു യോര്‍ക്കറാക്കി മാറ്റിയ വിനയ്‌ ചലഞ്ചേഴ്സിന്റെ വിജയം ഉറപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

India

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

India

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

Kerala

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

പുതിയ വാര്‍ത്തകള്‍

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.