Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദല്‍ഹിയെ നരേയ്ന്‍ കറക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2013, 12:05 am IST
in Cricket

കൊല്‍ക്കത്ത: ഐപിഎല്ലിലെ ആദ്യ മത്സരം നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിന്‌ സ്വന്തം. വിന്‍ഡീസ്‌ സ്പിന്നര്‍ സുനില്‍ നരേയ്ന്റെ കറങ്ങുന്ന പന്തുകള്‍ക്ക്‌ മുന്നിലാണ്‌ ദല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ വീണത്‌. നാല്‌ ഓവറില്‍ 13 റണ്‍സ്‌ മാത്രം നല്‍കി നാല്‌ വിക്കറ്റുകളാണ്‌ നരേയ്ന്‍ വീഴ്‌ത്തിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ദല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ 20 ഓവറില്‍ 128ന്‌ ഓള്‍ഔട്ടായി. തുടര്‍ന്ന്‌ ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത എട്ട്‌ പന്തുകള്‍ ബാക്കിനില്‍ക്കേ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 129 റണ്‍സെടുത്ത്‌ ആറ്‌ വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.

മുന്‍നിര ബാറ്റ്സ്മാന്മാരില്‍ ജയവര്‍ദ്ധനെയും വാര്‍ണറും ഒഴികെയുള്ളവരുടെ നിരുത്തരവാദപരമായ ബാറ്റിംഗാണ്‌ ദല്‍ഹിയുടെ സ്ഥിതി ദയനീയമാക്കിയത്‌. മന്‍പ്രീത്‌ ജുനേജ, നമന്‍ ഓജ, ബോത്ത, ഇര്‍ഫാന്‍ പഠാന്‍, ആന്ദ്രെ റസ്സല്‍ എന്നിവര്‍ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ്‌ പുറത്തെടുത്തത്‌. ആദ്യ മത്സരം മാത്രമേ കഴിഞ്ഞിട്ടുള്ളൂവെങ്കിലും ഈ പ്രകടനമാണ്‌ ടൂര്‍ണമെന്റില്‍ ദല്‍ഹി തുടരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ സെമി ഫൈനല്‍ പ്രവേശം പോലും അവര്‍ക്ക്‌ വിദൂരസ്വപ്നമായിരിക്കും.

സെവാഗിന്റെ അഭാവത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിയെ തുടക്കത്തില്‍ തന്നെ ബ്രറ്റ്‌ ലീയാണ്‌ പ്രതിരോധത്തിലേക്ക്‌ തള്ളിവിട്ടത്‌. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ഉന്മുക്ത്‌ ചന്ദിനെ ലീ ബൗള്‍ഡാക്കി. ഈ തകര്‍ച്ചയില്‍ നിന്ന്‌ കരകയറാന്‍ പിന്നീട്‌ ദല്‍ഹിക്കായതുമില്ല. ദല്‍ഹി നിരയില്‍ ആകെ രണ്ട്‌ പേര്‍ മാത്രമാണ്‌ രണ്ടക്കം കടന്നത്‌. 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജയവര്‍ദ്ധനെയാണ്‌ ടോപ്‌ സ്കോറര്‍. ഡേവിഡ്‌ വാര്‍ണര്‍ 21 റണ്‍സുമെടുത്തു. ഒരു ഘട്ടത്തില്‍ രണ്ടിന്‌ 44 എന്ന നിലയില്‍ നിന്നാണ്‌ ദല്‍ഹി 128ന്‌ ഓള്‍ ഔട്ടായത്‌. നരേയ്ന്റെ കറങ്ങുന്ന പന്തുകള്‍ക്ക്‌ പുറമെ ബ്രറ്റ്‌ ലീയുടെ തീതുപ്പിയ പന്തുകളും രജത്‌ ഭാട്ടിയയുടെ കൗശലപൂര്‍വമുള്ള മീഡിയം പേസും ദല്‍ഹിയെ തകര്‍ത്തു. ലീയും ഭാട്ടിയയും രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

129 റണ്‍സ്‌ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗ്‌ തുടര്‍ന്ന നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തക്ക്‌ സ്കോര്‍ബോര്‍ഡില്‍ അഞ്ച്‌ റണ്‍സ്‌ മാത്രമുള്ളപ്പോള്‍ ഒരു വിക്കറ്റ്‌ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ഗംഭീറും (41), കല്ലിസും മനോജ്‌ തിവരിയും (ഇരുവരും 23 റണ്‍സ്‌ വീതം) നേടിയതോടെ വിജയത്തിലേക്ക്‌ നീങ്ങി. നാല്‌ റണ്‍സെടുത്ത ബിസ്ലയാണ്‌ ആദ്യം മടങ്ങിയത്‌. പിന്നീട്‌ ഗംഭീറും കല്ലിസും തിവാരിയും മടങ്ങിയതോടെ 99ന്‌ 4ന്‌ എന്ന നിലയിലായെങ്കിലും 14 റണ്‍സെടുത്ത മോര്‍ഗനും 18 റണ്‍സെടുത്ത യൂസഫ്‌ പഠാനും ചേര്‍ന്ന്‌ എട്ട്‌ പന്തുകള്‍ ബാക്കിനില്‍ക്കേ ടീമിനെ വിജയത്തിലേക്ക്‌ നയിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

Kerala

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

India

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.