ന്യൂദല്‍ഹി: കേരളതീരത്ത് രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ ഡാനിയേല്‍ മന്‍സിനിക്ക് രാജ്യം വിടുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കി. കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ലത്തോറെ മാസിമിലാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ മടങ്ങിയെത്തിയ സാഹചര്യത്തിലാണിത്.
കേസ് എന്‍ഐഎക്ക് കൈമാറുള്ള തീരുമാനത്തെ ഇറ്റലി സുപ്രീംകോടതിയില്‍ എതിര്‍ത്തു. കഴിഞ്ഞ ദിവസമാണ് കേസ് എന്‍ഐഎക്ക് വിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. അതേസമയം കേസിന്റെ വിചാരണയ്ക്കായി പ്രത്യേകം കോടതി രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്തു.
ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളാനും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: