Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഭിനയ സൗകുമാര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2013, 11:19 pm IST
in Vicharam

ആറ്‌ പതിറ്റാണ്ടുകാലം തെന്നിന്ത്യന്‍ സിനിമാലോകത്ത്‌ നിറഞ്ഞുനിന്ന സുകുമാരിയുടെ വേര്‍പാടോടെ പ്രേക്ഷകഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ അഭിനയസൗകുമാര്യമാണ്‌ മാഞ്ഞുപോകുന്നത്‌. നടനവൈഭവവും വേഷപ്പകര്‍ച്ചകൊണ്ടും സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ച നടിയായിരുന്നു സുകുമാരി. വിവിധ ഭാഷകളിലായി 2500 ല്‍ അധികം സിനിമകളില്‍ വേഷമിട്ടിട്ടുള്ള ഈ നടി അഭിനയത്തിന്റെ പാഠപുസ്തകമാണ്‌. അടുത്തിടെ അനാരോഗ്യം മൂലം സിനിമയുടെ എണ്ണം കുറച്ചിരുന്നുവെങ്കിലും അവരുടെ വേഷങ്ങള്‍ പ്രേക്ഷകഹൃദയങ്ങളെ വിടാതെ പിന്തുടര്‍ന്നു. തിരുവനന്തപുരം പൂജപ്പുരയിലെ മാധവന്‍നായരുടെയും സത്യഭാമയുടെയും മകളായി 1938 ല്‍ ജനിച്ച സുകുമാരി തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ലളിത-പത്മിനി-രാഗിണിമാരുടെ ബന്ധുവാണ്‌. അച്ഛന്റെ സഹോദരിയുടെ മക്കളായിരുന്ന ഇവരാണ്‌ സുകുമാരിയെ സിനിമയിലേക്ക്‌ ആനയിച്ചത്‌. കുട്ടിക്കാലത്തേ നൃത്തം അഭ്യസിച്ചതിനാല്‍ നൃത്തസംഘത്തില്‍ സുകുമാരിയും സജീവമായി. നൃത്തം കണ്ടാണ്‌ ഒരിരവ്‌ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സിനിമയിലേക്ക്‌ ക്ഷണിക്കുന്നത്‌. നായികയുടെ കുട്ടിക്കാലമാണ്‌ അവതരിപ്പിച്ചത്‌. പത്തൊമ്പതാം വയസില്‍ വിവാഹിതയായ സുകുമാരി ഭര്‍ത്താവായ ഭീംസിംഗ്‌ സംവിധാനംചെയ്ത പാശമലരിലും രാജാറാണിയിലും അഭിനയിച്ചിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാള സിനിമയിലെ അമ്മവേഷങ്ങളാണ്‌ സുകുമാരിക്ക്‌ സിനിമാചരിത്രത്തില്‍ ഇടം നേടിക്കൊടുത്തത്‌. 2003ല്‍ പത്മശ്രീ നല്‍കി സുകുമാരിയെ രാജ്യം ആദരിച്ചത്‌ തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമായിരുന്നു. 2011 ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു. തമിഴ്‌ സിനിമയായ ‘നമ്മ ഗ്രാമ’ത്തിലെ അഭിനയത്തിനാണ്‌ അവാര്‍ഡ്‌ ലഭിച്ചത്‌.

1974, 78, 85 എന്നീ വര്‍ഷങ്ങളില്‍ സഹനടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. തമിഴ്‌നാട്‌ സര്‍ക്കാരിന്റേതടക്കം നിരവധി ഭാഷകളിലെ അവാര്‍ഡുകളും പല ഘട്ടങ്ങളിലായി സുകുമാരിക്ക്‌ ലഭിച്ചിട്ടുണ്ട്‌. എല്ലാ ഭാഷകളിലും സ്വന്തം ശബ്ദത്തില്‍ ഡബ്ബ്‌ ചെയ്യുന്ന ഏകനടിയെന്ന സവിശേഷതയും സുകുമാരിക്ക്‌ മാത്രം സ്വന്തമാണ്‌. സത്യനും രാഗിണിയും നായികാനായകന്മാരായ തസ്ക്കരവീരന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ സുകുമാരിയുടെ ജീവിതം ഒരര്‍ത്ഥത്തില്‍ മലയാള സിനിമയുടെ ചരിത്രംതന്നെയാണ്‌. ഓരോ കാലഘട്ടത്തില്‍ മലയാള സിനിമയെ അടക്കിവാണ നായകന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം യലഭിച്ചുവെന്ന അപൂര്‍വ ബഹുമതിയും സുകുമാരിക്കുണ്ട്‌. തസ്ക്കരവീരനിലെ വില്ലനായിരുന്ന കൊട്ടാരക്കര ശ്രീധരന്‍നായരുടെ ഭാര്യയായി അഭിനയിക്കേണ്ട നടി എത്താത്തതിനാല്‍ നൃത്തസംഘത്തില്‍ അംഗമായ സുകുമാരിക്ക്‌ അഭിനയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. സിനിമയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ കഴിയാതിരുന്ന സുകുമാരി അത്രമാത്രം സിനിമയെ സ്നേഹിച്ചു. മരണംവരെ അഭിനയിക്കാന്‍ മോഹിച്ച അവര്‍ അഭിനയിച്ചുകൊണ്ടിരിക്കെ മരിക്കാനാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. പതിമൂന്നാം വയസില്‍ ഒരറിവ്‌ എന്ന തമിഴ്‌ ചിത്രത്തില്‍ നായികയായിട്ട്‌ രംഗപ്രവേശം ചെയ്ത്‌ രണ്ടാമത്തെ ചിത്രത്തിനായി ഏഴ്‌വര്‍ഷം കാത്തിരിക്കേണ്ടിവന്നിരുന്നുവെങ്കിലും സമ്പൂര്‍ണ രാമായണം, പിന്നീട്‌ വീരപാണ്ഡ്യ കട്ടബൊമ്മന്‍, ചിത്രമേള, ഡെയ്ഞ്ചര്‍ ബിസ്കറ്റ്‌ തുടങ്ങി നിരവധി ചിത്രങ്ങള്‍ സുകുമാരിയെ തേടിയെത്തി. ഇതിനിടെ തന്നേക്കാള്‍ പതിനാല്‌ വയസ്‌ കൂടുതലുള്ള ഭീംസിംഗിന്റെ ജീവിതസഖിയായി. എന്നാല്‍ ദാമ്പത്യം അല്‍പായുസായിരുന്നു.

നാല്‍പതാം വയസിലെ വൈധവ്യം പക്ഷെ സുകുമാരിയെ തളര്‍ത്തിയില്ല. പല ഭാഷകളിലായി നിരവധി വേഷങ്ങളില്‍ സുകുമാരി നിറഞ്ഞുനിന്നു. ഏത്‌ വേഷവും അനായാസം അഭിനയിച്ചു ഫലിപ്പിക്കാന്‍ അവര്‍ക്കുള്ള കഴിവ്‌ അപാരമായിരുന്നു. സ്നേഹനിധിയായ അമ്മയായി, കലഹക്കാരിയായ ആന്റിയായി, വഴക്കാളിയായ അമ്മായിയമ്മയായി, പൊങ്ങച്ചക്കാരിയായ സൊസൈറ്റിലേഡിയായുമൊക്കെ സകുമാരി തിളങ്ങിയപ്പോള്‍ മലയാളസിനിമ അതുവരെ കാണാത്ത അഭിനയമുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കപ്പെടുകയായിരുന്നു. അമ്മ വേഷങ്ങളില്‍ തിളങ്ങിനില്‍ക്കുമ്പോള്‍തന്നെ കോമഡി വേഷങ്ങളിലൂം അവര്‍ അസൂയാവഹമായ അഭിനയശേഷി പുറത്തെടുത്തു. ചേട്ടത്തി, കുഞ്ഞാലിമരക്കാര്‍, തച്ചോളി ഒതേനന്‍, യക്ഷി, കരിനിഴല്‍ തുടങ്ങി ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ചിത്രങ്ങളില്‍നിന്ന്‌ മലയാള സിനിമ വര്‍ണപ്രപഞ്ചത്തിലേക്ക്‌ മാറിയപ്പോഴും സുകുമാരിയുടെ അഭിനയം ഒപ്പംനിന്നു.
പ്രിയദര്‍ശന്റെ പൂച്ചക്കൊരു മൂക്കുകുത്തി, ബോയിംഗ്‌ ബോയിംഗ്‌, തേന്‍മാവിന്‍ കൊമ്പത്ത്‌ എന്നീ ചിത്രങ്ങളില്‍ സുകുമാരിയുടെ അഭിനയത്തിന്റെ വിവിധ തലങ്ങള്‍ പ്രേക്ഷകര്‍ കണ്ടു. ലോഹിതദാസിന്റെ കഥാപാത്രങ്ങളിലൂടെ സുകുമാരി എന്ന നടി അഭിനയത്തിന്റെ ആഴങ്ങളെ സ്പര്‍ശിക്കുകയായിരുന്നു. ബാലചന്ദ്രമേനോന്റെ കാര്യംനിസാരം, മണിച്ചെപ്പ്‌ തുറന്നപ്പോള്‍ തുടങ്ങിയ ചിത്രങ്ങളും സുകുമാരിയെ മലയാളിക്ക്‌ പ്രിയങ്കരിയാക്കി. ലാല്‍ ജോസിന്റെ മീശ മാധവനിലെ അമ്മവേഷം കണ്ടവരാരും സുകുമാരിയെ മറക്കില്ല. മലയാളം, തമിഴ്‌, കന്നഡ, തെലുങ്ക്‌, ഹിന്ദി ഭാഷകള്‍ക്ക്‌ പുറമെ സിംഹളഭാഷയിലും വേഷമിട്ട സുകുമാരിയുടേത്‌ അഭിനയജാതകമായിരുന്നു. മലയാളിയുടെ മഹാനടിക്ക്‌ ഞങ്ങളുടെ അശ്രുപൂജ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

India

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

India

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

പുതിയ വാര്‍ത്തകള്‍

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.