Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പൊതുനിരത്തുകളിലെ പരസ്യബോര്‍ഡുകളും അനധികൃത ബസ്‌ ഷെല്‍ട്ടറുകളും നീക്കം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2013, 10:57 pm IST
inErnakulam

കൊച്ചി: ദേശീയപാതയിലും മറ്റ്‌ പൊതുനിരത്തുകളിലും സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ്‌ സുരക്ഷാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇതിനായി പ്രത്യേക ഡ്രൈവ്‌ സംഘടിപ്പിക്കും. പോലീസ്‌, മോട്ടോര്‍ വാഹന വകുപ്പ്‌, പൊതുമരാമത്ത്‌ വകുപ്പ്‌, ദേശീയ പാത അതോറിറ്റി എന്നിവരടങ്ങുന്ന സംയുക്ത സ്ക്വാഡുകളാണ്‌ പരസ്യബോര്‍ഡുകള്‍ നീക്കാന്‍ രംഗത്തിറങ്ങുക.

പൊതുനിരത്തുകളില്‍ അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവരില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള ചെലവ്‌ ഈടാക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്‌ അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന്‌ ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ദേശീയപാത നിയമത്തിലെ എട്ട്‌ ബി, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 431 വകുപ്പുകള്‍ പ്രകാരം പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാവുന്നതാണെന്ന്‌ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ അനുമതിയില്ലാതെയും അനധികൃതമായും സ്ഥാപിച്ചിട്ടുള്ള ബസ്‌ ഷെല്‍ട്ടറുകള്‍ പൊളിച്ചു നീക്കാനും യോഗം തീരുമാനിച്ചു. മറൈന്‍ഡ്രൈവില്‍ ജിസിഡിഎ ഷോപ്പിങ്‌ കോംപ്ലക്സിന്‌ മുന്നിലെ പഴയ ബസ്‌ ഷെല്‍ട്ടറുകളും അനധികൃതമായി ഈയിടെ സ്ഥാപിച്ച ഷെല്‍ട്ടറും ഉടനെ നീക്കും. തിരക്കേറിയ ഇടപ്പള്ളി, വൈറ്റില ജംഗ്ഷനുകള്‍ക്ക്‌ സമീപം ഗതാഗതക്കുരുക്കിനിടയാക്കുന്ന ബസ്‌ സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കും. ഹൈക്കോടതി ജംഗ്ഷനിലെ പഴയ ബസ്‌ ഷെല്‍ട്ടറും നീക്കം ചെയ്യാന്‍ തീരുമാനമായി.

സലിം രാജന്‍ റോഡ്‌ റെയില്‍വെ മേല്‍പ്പാലം ഒരു മാസത്തിനകം ഗതാഗതത്തിന്‌ തുറന്നു കൊടുക്കുന്ന സാഹചര്യത്തില്‍ വരുത്തേണ്ട ക്രമീകരണങ്ങളും യോഗം ചര്‍ച്ച ചെയ്തു. മേല്‍പ്പാലത്തിലൂടെ വാഹനങ്ങള്‍ രാജാജി റോഡ്‌ വഴി ചിറ്റൂര്‍ റോഡിലേക്ക്‌ വന്നു ചേരുന്ന ജംഗ്ഷനുകളില്‍ സിഗ്നല്‍ ലൈറ്റ്‌ സ്ഥാപിക്കും. മെട്രോ റെയിലിന്റെ നിര്‍മാണം ആരംഭിച്ചാല്‍ ഗതാഗതം തിരിച്ചു വിടുന്ന പ്രധാന പാതയായിരിക്കും ഇതെന്ന്‌ കളക്ടര്‍ പറഞ്ഞു. പ്രധാന റോഡുകളിലെ സിഗ്നലുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. കാല്‍നടക്കാര്‍ക്ക്‌ റോഡ്‌ മുറിച്ചു കടക്കുന്നതിനുള്ള സൂചനയും പ്രധാന ജംഗ്ഷനുകളിലെ സിഗ്നലുകളില്‍ ഉള്‍ക്കൊള്ളിക്കും.

ബസ്‌ സ്റ്റോപ്പുകളുടെ പുനക്രമീകരണം, അടുത്തടുത്തുള്ള ഒന്നിലേറെ സ്റ്റോപ്പുകളുടെ സംയോജനം എന്നിവ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ട്രാഫിക്‌ പോലീസിനെ ചുമതലപ്പെടുത്തി. ഇടപ്പള്ളി – എം.ജി റോഡ്‌ – വൈറ്റില റൂട്ടില്‍ ജംഗ്ഷനുകളുടെ പുനക്രമീകരണം മെട്രോ പദ്ധതിയുടെ ഭാഗമായി നടത്തും. ഡിഎംആര്‍സിയാണ്‌ ഇതു സംബന്ധിച്ച്‌ പഠനം നടത്തുന്നത്‌. ഇടപ്പള്ളി, പാലാരിവട്ടം റൗണ്ട്‌, കലൂര്‍ ജംഗ്ഷനുകളില്‍ കാല്‍നടക്കാര്‍ക്കായി സീബ്ര ലൈനുകള്‍ വരയ്‌ക്കാനും തീരുമാനമായി.

ഫുട്പാത്തുകള്‍ കയ്യേറിയുള്ള കച്ചവടവും റോഡിന്റെ വൈറ്റ്‌ ലൈന്‍ ലംഘിച്ചുള്ള വാഹനങ്ങളുടെ കടന്നു കയറ്റവും തടയും. പ്രധാന റോഡുകളില്‍ റമ്പിള്‍ സ്ട്രിപ്പുകളും ഹമ്പുകളും അനുവദിക്കില്ല. ചിഹ്നങ്ങളിലൂടെയും മുന്നറിയിപ്പ്‌ ബോര്‍ഡുകളിലൂടെയും വാഹനങ്ങളെ നിയന്ത്രിക്കുകയും ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമാണ്‌ വേണ്ടതെന്ന്‌ യോഗം ചൂണ്ടിക്കാട്ടി. ആര്‍ടിഒ ബി.ജെ. ആന്റണി, അസി. പോലീസ്‌ കമ്മീഷണര്‍മാരായ പി.പി. ഷംസ്‌, ബേബി വിനോദ്‌, പൊതുമരാമത്ത്‌ വകുപ്പ്‌ എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ പി.പി. ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.