Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനറല്‍ ആശുപത്രിയില്‍ എംആര്‍ഐ സ്കാന്‍ സെന്റര്‍ ഉദ്ഘാടനം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2013, 11:15 pm IST
in Ernakulam

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്ന എംആര്‍ഐ സ്കാന്‍ സെന്റര്‍ ഉദ്ഘാടനം നാളെ കമ്മീഷന്‍ ചെയ്യും. എം.പി ഫണ്ട്‌ ഉപയോഗിച്ച്‌ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യത്തെ എം.ആര്‍.ഐ സ്കാന്‍ സെന്ററാണിത്‌. കേരളത്തില്‍ മെഡിക്കല്‍ കോളേജുകളിലല്ലാതെ എം.ആര്‍.ഐ സ്കാന്‍ സെന്റര്‍ നിലവില്‍ വരുന്ന ആദ്യത്തെ സര്‍ക്കാര്‍ ആശുപത്രി എന്ന പദവിയും ഇതോടെ എറണാകുളം ജനറല്‍ ആശുപത്രിക്ക്‌ കൈവരുമെന്ന്‌ പി.രാജീവ്‌ എം.പി പത്രസമ്മേളത്തില്‍ അറിയിച്ചു.

5.25 കോടി രൂപ ചെലവു വരുന്ന പദ്ധതിയില്‍ ഒന്നരക്കോടി രൂപയാണ്‌ പി. രാജീവിന്റെ എം.പി ഫണ്ട്‌ വിഹിതം. രാജീവിന്റെ അഭ്യര്‍ഥന പ്രകാരം മുന്‍ എം.പി ഡോ. കപില വാത്സ്യായന്റെ ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപയും കൊച്ചി കപ്പല്‍ശാലയില്‍ നിന്നും ഒന്നരക്കോടി രൂപയും പദ്ധതിക്കായി ലഭിച്ചു. ബാക്കി തുക വിവിധ സ്ഥാപനങ്ങളില്‍ നിന്നാണ്‌ സമാഹരിച്ചത്‌. ജില്ല കളക്ടര്‍ ചെയര്‍മാനായ ആശുപത്രി വികസന സമിതിയാണ്‌ സ്കാനിങ്‌ സെന്ററിന്റെ പ്രവര്‍ത്തനമേല്‍നോട്ടം നിര്‍വഹിക്കുക.

സ്വകാര്യ സ്ഥാപനങ്ങളില്‍ പതിനായിരം രൂപയോളം ഈടാക്കുന്ന സ്കാനിങ്ങിന്‌ ജനറല്‍ ആശുപത്രിയില്‍ 1500 രൂപ മുതല്‍ 3000 രൂപ വരെ നല്‍കിയാല്‍ മതിയാകും. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന അര്‍ഹരായ 20 ശതമാനം പേര്‍ക്ക്‌ പൂര്‍ണമായും സൗജന്യമായി സ്കാനിങ്‌ നടത്തിക്കൊടുക്കും. പൂര്‍ണമായും സൗജന്യ എം.ആര്‍.ഐ സംവിധാനം ഇന്ത്യയില്‍ എവിടെയുമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ നിന്നും ഇതര സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും വരുന്നവര്‍ക്കായിരിക്കും സൗജന്യ സ്കാനിങ്ങില്‍ മുന്‍ഗണന.

എം.ആര്‍.ഐ സ്കാന്‍ സെന്ററിന്റെ ഉദ്ഘാടനം കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി നിര്‍വഹിക്കും. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യ മന്ത്രി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫിഷറീസ്‌ മന്ത്രി കെ.ബാബു, ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യര്‍ എന്നിവര്‍ മുഖ്യാഥിതികളാകും. ചാള്‍സ്‌ ഡയസ്‌ എം.പി, മേയര്‍ ടോണി ചമ്മിണി, എം.എല്‍.എമാരായ ഡൊമിനിക്ക്‌ പ്രസന്റേഷന്‍, ബെന്നി ബെഹനാന്‍, ലൂഡി ലൂയിസ്‌, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, കൗണ്‍സിലര്‍ കെ.ജെ.ജേക്കബ്‌, പ്രൊഫ.എം.കെ.സാനു, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ ജനറല്‍ മാനേജര്‍ കെ.സുബ്രമണ്യന്‍, ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജുനൈദ്‌ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിക്കും.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തിലാണ്‌ സ്കാനിങ്‌ സെന്ററിന്റെ ക്രമീകരണം. 16 ചാനലുകളോട്‌ കൂടിയ ഏറ്റവും നൂതനമായ 1.5 ടെസ്ല എം.ആര്‍.ഐ സ്കാന്‍ മെഷീനാണ്‌ ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്‌. പ്രധാനമായും 10 വിവിധ സ്കാനിങ്ങുകള്‍ ഇതിലൂടെ സാധ്യമാകും. സ്കാനിങ്‌ സെന്ററിന്റെ നടത്തിപ്പിനായി രണ്ട്‌ റേഡിയോളജിസ്റ്റുകളുടെ പരിശീലനം പൂര്‍ത്തിയായിട്ടുണ്ട്‌. ജനറല്‍ ഇലക്ട്രിക്കല്‍സിന്റെ സ്കാനിങ്‌ സംവിധാനമാണ്‌ ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നത്‌.

പത്രസമ്മേളനത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.ജുനൈദ്‌ റഹ്മാന്‍, കൊച്ചിന്‍ ഷിപ്‌യാര്‍ഡ്‌ മാമനേജിംഗ്‌ ഡയറക്ടര്‍ കെ.സുബ്രമണ്യന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട്‌ ഡോ.പി.ജി.ആനി, ആര്‍.എം.ഒ ഡോ.രഷ്മി എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

താരാ സാന്ത്വനം
Samskriti

ചിത്രരാമായണം15: ബാലി വധം

Samskriti

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

പുതിയ വാര്‍ത്തകള്‍

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.