Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

25 തൊഴിലാളികള്‍ പരിക്കേറ്റ്‌ ആശുപത്രിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2013, 11:48 pm IST
in Ernakulam

കിഴക്കമ്പലം: ഇന്‍ഫോപാര്‍ക്ക്‌ പദ്ധതി പ്രദേശത്ത്‌ ഐഎന്‍ടിയുസി, സിഐടിയു, എസ്ടിയു യൂണിയനുകളില്‍ പെട്ടവരുടെ അതിക്രമം. ആക്രമണത്തില്‍ പരിക്കേറ്റ ബിഎംഎസ്‌, എഐടിയുസി, എസ്ഡിടിയു യുണിയനുകളില്‍ പെട്ട 25 തൊഴിലാളികളെ കടയിരുപ്പ്‌ സര്‍ക്കാര്‍ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണത്തിന്‌ ഇരയായ തൊഴിലാളികള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പോലീസ്‌ ശ്രമിക്കുന്നതായും പരാതിഉയര്‍ന്നു.

ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട പദ്ധതി പ്രദേശത്ത്‌ പണിയെടുക്കാനെത്തിയ ബിഎംഎസ്‌, എഐടിയുസി, എസ്ഡിടിയു യൂണിയനുകളില്‍പെട്ട 27 തൊഴിലാളികള്‍ക്കുനേരെയായിരുന്നു ഇന്നലെ രാവിലെ ഗുണ്ടാ ആക്രമണം നടന്നത്‌. ജില്ലാകളക്ടറും ജില്ലാലേബര്‍ ഓഫീസറുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്‌ തൊഴില്‍ കാര്‍ഡുള്ള 27 തൊഴിലാളികള്‍ ഇന്നലെ പണിയെടുക്കാനെത്തിയത്‌. തൊഴിലെടുക്കാനുള്ള അനുമതിക്കുവേണ്ടി 35 ദിവസത്തോളം കളക്ടറേറ്റ്‌ പടിക്കല്‍ നിരാഹാരം കിടന്നതിനെത്തുടര്‍ന്നാണ്‌ ചര്‍ച്ചകള്‍ നടന്നതും പണിക്കുകയറാന്‍ നിര്‍ദ്ദേശം കിട്ടിയതും. തുടര്‍ന്ന്‌ ഐഎന്‍ടിയുസി, സിഐടിയു എസ്ടിയു വിഭാഗത്തില്‍പെട്ട 75 പേരെ പണിക്കുകയറ്റി. ബിഎംഎസ്‌ അടക്കുള്ള മറ്റുയൂണിയനുകളില്‍ പെട്ട 5 പേരെ വീതവും ജോലിക്കുകയറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ യടിസ്ഥാനത്തില്‍ ഇന്നലെ ജോലിക്കുചെന്നതൊഴിലാളികളെയാണ്‌ സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു ഗുണ്ടകള്‍ തല്ലിച്ചതച്ചത്‌. സംഘടിതമായുണ്ടായ ആക്രമണത്തില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌. കൈ ഒടിഞ്ഞ നിലയിലാണ്‌ എസ്ഡിടിയു പ്രവര്‍ത്തകരായ നിഷാദ്‌, അജാസ്‌, സൈനുദ്ദീന്‍ എന്നിവരെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്‌. ബിഎംഎസ്‌ കുന്നത്തുനാട്‌ മേഖലാ പ്രസിഡന്റ്‌ വിനോദ്‌ സി.വി, സംയുക്തസമരസമിതി കോ-ഓര്‍ഡിനേറ്റര്‍ മനോജ്‌ മനക്കേക്കര, സമരസമിതി ചെയര്‍മാന്‍ പി.കെ.ഉസ്മാന്‍, ജനറല്‍ കണ്‍വീനര്‍ സൈനുദ്ദീന്‍ എന്നിവര്‍ക്കും പരിക്കുണ്ട്‌. പദ്ധതി പ്രദേശത്തെ തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട്‌ പതിമൂന്ന്‌ തവണ ജില്ലാകളക്ടറും, ജില്ലാ ലേബര്‍ ഓഫീസറും ഒത്ത്‌ തീര്‍പ്പ്‌ ചര്‍ച്ചയ്‌ക്കു വിളിച്ചെങ്കിലും സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു, തൊഴിലാളിയൂണിയന്‍ നേതാക്കള്‍ പങ്കെടുക്കുകയോ പ്രശ്നപരിഹാരത്തിന്‌ ശ്രമിക്കുകയോ ചെയ്തിട്ടില്ലത്രെ ജില്ലാകളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവസാനഘട്ട ചര്‍ച്ചയിലാണ്‌ ലേബര്‍കാര്‍ഡ്‌ കിട്ടിയ എല്ലാവര്‍ക്കും തൊഴിലെടുക്കുന്നതിന്‌ അനുമതി ഉണ്ടെന്ന്‌ പദ്ധതി പ്രദേശത്തു തൊഴില്‍ ചെയ്യുന്നതിന്‌ യാതൊരു തടസ്സവും നിലനില്‍ക്കുന്നില്ല എന്ന്‌ അറിയിച്ചത്‌. ഇതേതുടര്‍ന്നാണ്‌ ഇന്നലെ രാവിലെ തൊഴിലെടുക്കുന്നതിനായി എഐടിയുസി, ബിഎംഎസ്‌, എസ്ഡിടിയു തൊഴിലാളികള്‍ എത്തിയത്‌. സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു എന്നീ യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന അക്രമത്തിലും തൊഴില്‍ നിഷേധത്തിലൂം പ്രതിഷേധിച്ച്‌ ഇന്ന്‌ രാവിലെ 10 മണിക്ക്‌ പദ്ധതി പ്രദേശത്തേക്ക്‌ വന്‍ പ്രതിഷേധമാര്‍ച്ച്‌ നടത്താന്‍ സംയുക്തസമരസമിതി തീരുമാനിച്ചു. തൊഴിലാളികളെ ആക്രമിച്ചവര്‍ക്കെതിരെ പോലീസ്‌ നടപടിയെടുക്കണമെന്ന്‌ സമരസമിതി നേതാക്കളായ ജോയ്ജോസഫ്‌, എ.ഡി.ഉണ്ണികൃഷ്ണന്‍, സുള്‍ഫിക്കര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

Sports

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

Sports

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

India

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

പുതിയ വാര്‍ത്തകള്‍

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.