Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കേരളം ഇന്ന്‌ ജമ്മു കാശ്മീരിനെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2013, 10:41 pm IST
inFootball

കൊച്ചി: സന്തോഷ്‌ ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കം. കൊച്ചിയിലും കൊല്ലത്തുമായാണ്‌ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അരങ്ങേറുക. ഗ്രൂപ്പ്‌ എ, സി മത്സരങ്ങള്‍ കൊച്ചിയിലും ഗ്രൂപ്പ്‌ ബി, ഡി മത്സരങ്ങള്‍ കൊല്ലത്തുമാണ്‌ അരങ്ങേറുന്നത്‌.

എട്ട്‌വര്‍ഷത്തെ കിരീടക്ഷാമത്തിന്‌ അറുതിവരുത്താനുദ്ദേശിച്ചാണ്‌ ഇത്തവണ കേരളം സ്വന്തം തട്ടകത്തില്‍ സന്തോഷ്‌ട്രോഫിക്കിറങ്ങുന്നത്‌. 2004-05ല്‍ പഞ്ചാബിനെ ഗോളില്‍ കീഴടക്കിയാണ്‌ കേരളം അവസാനമായി സന്തോഷ്‌ട്രോഫിയില്‍ മുത്തമിട്ടത്‌. അതിനുശേഷം കേരളത്തിന്‌ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞവര്‍ഷം സെമിയില്‍ കളിച്ചതാണ്‌ കേരളത്തിന്റെ പിന്നീടുള്ള മികച്ച പ്രകടനം.

ഇന്നത്തെ തങ്ങളുടെ ആദ്യ മത്സരത്തില്‍ കേരളത്തിന്‌ ജമ്മുകാശ്മീരാണ്‌ എതിരാളികള്‍. വൈകിട്ട്‌ ആറിനാണ്‌ മത്സരം. കൊച്ചിയില്‍ ഇന്ന്‌ വൈകിട്ട്‌ നാലിന്‌ നടക്കുന്ന ആദ്യ മത്സരത്തില്‍ ഹരിയാന ഉത്തര്‍പ്രദേശിനെ നേരിടും. കൊല്ലത്ത്‌ ഇന്ന്‌ സൂപ്പര്‍ പോരാട്ടത്തിനാണ്‌ അരങ്ങൊരുങ്ങുക. വൈകിട്ട്‌ 3.30ന്‌ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ റണ്ണേഴ്സപ്പായ തമിഴ്‌നാട്‌ മുന്‍ ചാമ്പ്യന്മാരായ ഗോവയുമായും വൈകിട്ട്‌ 5.30ന്‌ നടക്കുന്ന രണ്ടാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ മഹാരാഷ്‌ട്ര യോഗ്യതാ റൗണ്ട്‌ കളിച്ചെത്തിയ ഝാര്‍ഖണ്ഡുമായും ഏറ്റുമുട്ടും.

കേരള പോലീസ്‌ താരം പി. രാഹുലിന്റെ നേതൃത്വത്തിലാണ്‌ കേരളം ഇത്തവണ കളിക്കിറങ്ങുന്നത്‌. സ്വന്തം നാട്ടുകാര്‍ക്ക്‌ മുന്നില്‍ കാപ്പില്‍ മുത്തമിടണമെങ്കില്‍ ആദ്യ മത്സരം മുതല്‍ മികച്ച പ്രകടനം തന്നെ കേരളത്തിന്‌ പുറത്തെടുക്കേണ്ടി വരും. ഗ്രൂപ്പ്‌ സിയിലാണ്‌ കേരളം ഉള്‍പ്പെടുന്നത്‌. ജമ്മുകാശ്മീര്‍, ഉത്തര്‍പ്രദേശ്‌, ഹരിയാന എന്നിവരാണ്‌ കേരളത്തിനോടൊപ്പം ഗ്രൂപ്പ്‌ സിയില്‍ കളിക്കുന്ന മറ്റ്‌ ടീമുകള്‍. നാല്‌ ഗ്രൂപ്പുകളില്‍ നിന്ന്‌ ഒാ‍രോ ടീം മാത്രമേ സെമിയിലേക്ക്‌ മുന്നേറാനാകൂ എന്നതിനാല്‍ അപ്രതീക്ഷിത പരാജയമോ സമനിലയോ വരെ കാപ്പിലേക്കുള്ള പ്രയാണത്തെ സ്വാധീനിച്ചേക്കാം. പരിചയസമ്പന്നരായ രാഹുലും വിനീത്‌ ആന്റണിയും നയിക്കുന്ന മധ്യനിരയ്‌ക്കൊപ്പം ആര്‍. കണ്ണനും പി. ഉസ്മാനും ഉണര്‍ന്നുകളിച്ചാല്‍ അടുത്ത ഘട്ടത്തിലേക്ക്‌ കടക്കാന്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കില്ല. ഗോള്‍വലയം കാക്കാന്‍ ജീന്‍ ക്രിസ്റ്റ്യനെപ്പോലുള്ള പരിചയസമ്പന്നരുണ്ടെന്നതും കേരളത്തിന്‌ ഗുണം ചെയ്യും.

ക്ലസ്റ്റര്‍ മത്സരങ്ങളില്‍ നടത്തിയ ഉജ്ജ്വല പ്രകടനത്തിന്റെ കരുത്തിലാണ്‌ ജമ്മുകാശ്മീര്‍ ടീം കൊച്ചിയിലെത്തിയിട്ടുള്ളത്‌. കാശ്മീര്‍ ബാങ്കിനായി കളിക്കുന്ന ഒരുപിടി താരങ്ങളടങ്ങിയ അതിര്‍ത്തിയില്‍ നിന്നുള്ള ടീം എതിരാളികള്‍ക്ക്‌ വെല്ലുവിളി സൃഷ്ടിക്കുമെന്നുറപ്പ്‌. ക്ലാസ്റ്റര്‍ മത്സരങ്ങളില്‍ രാജസ്ഥാനെ 3-1നും ആസാമിനെ എതിരില്ലാത്ത രണ്ട്‌ ഗോളിനും തോല്‍പ്പിച്ചാണ്‌ കാശ്മീര്‍ അവസാന 16-ല്‍ ഇടംപിടിച്ചത്‌. ഈ ഗ്രൂപ്പില്‍ താരതേമ്യന ദുര്‍ബലരെന്ന്‌ പറയാവുന്നത്‌ ഉത്തര്‍പ്രദേശാണ്‌. എന്നാല്‍ ശക്തരായ മഹാരാഷ്‌ട്രയെ സമനിലക്കുരുക്കില്‍ പൂട്ടിയതിന്റെ ആവേശത്തില്‍ എത്തുന്ന യുപിക്കാരും അട്ടിമറിക്ക്‌ കെല്‍പ്പുള്ളവരാണ്‌.

ഇന്നത്തെ ആദ്യമത്സരത്തില്‍ ഹരിയാനക്ക്‌ എതിരാളികള്‍ ഉത്തര്‍പ്രദേശാണ്‌. യുപിയെ അപേക്ഷിച്ച്‌ കരുത്ത്‌ കൂടുതല്‍ ഹരിയാനക്ക്‌ തന്നെയാണ്‌. കൊച്ചിയിലെ ക്ലസ്റ്റര്‍ മത്സരങ്ങളില്‍ ഹരിയാന നടത്തിയ പ്രകടനം തന്നെയാണ്‌ ഇതിന്‌ തെളിവ്‌. ആദ്യമത്സരത്തില്‍ ഛത്തീസ്ഗഢിനോടും പിന്നെ ഗോവയോടും സമനില വഴങ്ങേണ്ടിവന്നെങ്കിലും മികച്ച ഒത്തിണക്കത്തോടെയുള്ള കളിയാണവര്‍ കാഴ്ചവച്ചത്‌.

കരുത്തുറ്റ മധ്യ-മുന്നേറ്റനിരയാണ്‌ ഹരിയാനയുടെ ശക്തി. പങ്കജ്‌ സൂറ നയിക്കുന്ന മധ്യനിര മുന്നേറ്റനിരക്കാരായ വിവേക്കുമാര്‍-അഭിഷേക്‌ എന്നിവര്‍ക്ക്‌ പന്തെത്തിക്കുന്നതില്‍ മിടുക്ക്‌ പ്രകടിപ്പിക്കുന്നുണ്ട്‌. കരുത്തരായ ഗോവക്കെതിരെ വിവേക്‌-അഭിഷേക്‌ കൂട്ടുകെട്ട്‌ ഉജ്ജ്വല പ്രകടനമാണ്‌ നടത്തിയത്‌. ഗോവക്കെതിരായ മത്സരത്തില്‍ ഹരിയാന നേടിയ രണ്ട്‌ ഗോളുകളും പിറന്നത്‌ വിവേകിന്റെ ബൂട്ടില്‍നിന്നായിരുന്നു. അതേപോലെ ഇടതുവിംഗില്‍ക്കൂടി ചാട്ടൂളികണക്കെ തുളച്ചുകയറുന്ന അഭിഷേകും എതിരാളികള്‍ക്ക്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അതേസമയം ഉയര്‍ന്നുവരുന്ന പന്തുകള്‍ക്ക്‌ മുന്നില്‍ പതറുന്ന പരിചയസമ്പന്നമല്ലാത്ത പ്രതിരോധമാണ്‌ ഹരിയാനയുടെ ദൗര്‍ബല്യം. ദുര്‍ബലരായ ഛത്തീസ്ഗഡിനെതിരെ വരെ പ്രതിരോധം പലപ്പോഴും കളിമറന്നു.

സ്പോര്‍ട്സ്‌ ലേഖകന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.