Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ക്രിസ്റ്റ്യാനോയും വാന്‍ പെഴ്സിയും മുഖാമുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2013, 10:41 pm IST
inFootball

മാഡ്രിഡ്‌: യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ഇന്ന്‌ സൂപ്പര്‍ പോരാട്ടത്തിന്‌ അരങ്ങൊരുങ്ങും. ലോക ഫുട്ബോളിലെ വമ്പന്‍ ക്ലബ്ബുകളായ സ്പാനിഷ്‌ കരുത്തര്‍ റയല്‍ മാഡ്രിഡും പ്രീമിയര്‍ ലീഗ്‌ ഭീമന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണ്‌ ഇന്നത്തെ ആദ്യപാദ പ്രീ-ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത്‌. ഒപ്പം ലോക ഫുട്ബോളിലെ പ്രതിഭാധനരായ രണ്ട്‌ സൂപ്പര്‍താരങ്ങള്‍ മുഖാമുഖം വരുന്നുവെന്ന പ്രത്യേകതകൂടി ഈ പോരാട്ടത്തിനുണ്ട്‌. റയലിന്റെ ലോകോത്തര സ്ട്രൈക്കറും പോര്‍ച്ചുഗീസ്‌ നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഈ സീസണില്‍ ആഴ്സണലില്‍ നിന്ന്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ ഡച്ച്‌ താരം റോബിന്‍ വാന്‍ പെഴ്സിയുമാണ്‌ ഈ സൂപ്പര്‍ പോരാട്ടത്തില്‍ മുഖാമുഖം വരുന്ന രണ്ടുതാരങ്ങള്‍.

റയല്‍ മാഡ്രിഡ്‌ മാഞ്ചസ്റ്റര്‍ യുെ‍ണെറ്റഡ്‌ പോരാട്ടം ഇന്ത്യന്‍ സമയം ഇന്ന്‌ രാത്രി 12 മുതലാണ്‌. റയലിന്റെ സ്റ്റേഡിയമായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ്‌ ഇൗ‍ ക്ലാസിക്ക്‌ പോരാട്ടം. ഇതേ സമയത്ത്‌ തന്നെ മറ്റൊരു മത്സരത്തില്‍ ഷാക്തര്‍ ഡൊനെറ്റ്സ്ക്‌ ബോറുസിയ ഡോര്‍ട്ട്മുണ്ടിനെയും നേരിടും.

ആരാധകര്‍ ഏറെ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ഈ പോരാട്ടമായിരിക്കും പ്രീ ക്വാര്‍ട്ടറില്‍ ഏറ്റവും ആവേശം വിതറുക. മുന്‍ മാഞ്ചസ്റ്റര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്‌ റയലിന്റെ തുരുപ്പു ചീട്ട്‌. ഒപ്പം ബെന്‍സേമയും ഹിഗ്വയിനും ആഞ്ചല്‍ ഡി മരിയയും റയലിന്റെ മുന്നേറ്റങ്ങള്‍ക്ക്‌ കരുത്തേകും. കഴിഞ്ഞ ദിവസം ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിന്റെ കളി കണ്ട്‌ അവര്‍ക്കെതിരായ തന്ത്രങ്ങള്‍ മെനയാന്‍ മൗറീഞ്ഞോ ലണ്ടനിലെത്തിയിരുന്നു. സ്പാനിഷ്‌ ലീഗ്‌ കിരീടം കിട്ടില്ലെന്നുറപ്പായ ഹോസെ മൗറീഞ്ഞോയുടെ സംഘം ചാമ്പ്യന്‍സ്‌ ലീഗിലൂടെ തിരിച്ചടിക്കാമെന്ന കണക്കുകൂട്ടലിലാണ്‌. കരുത്തന്‍മാരില്‍ ഒരാള്‍ ചാമ്പ്യന്‍സ്‌ ലീഗില്‍നിന്നു പുറത്തു പോകുമെന്നതാണു മത്സരത്തിന്റെ ആവേശം കൂട്ടുന്നത്‌. സെവിയയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക്‌ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ്‌ റയല്‍ മാഞ്ചസ്റ്റര്‍ യുെ‍ണെറ്റഡിനെ നേരിടാനൊരുങ്ങുന്നത്‌. മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക്കടിച്ചിരുന്നു. ക്രിസ്റ്റ്യാനോയുടെ പഴയ തട്ടകം കൂടിയാണ്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌. 2009-ല്‍ യുണൈറ്റഡില്‍ നിന്നാണ്‌ ക്രിസ്റ്റ്യനോ റയലിലെത്തിയത്‌. ക്രിസ്റ്റ്യാനോയെ സൂപ്പര്‍ താരമാക്കി വളര്‍ത്തിയതും അലക്സ്‌ ഫെര്‍ഗുസനാണ്‌. ഇന്ന്‌ റയലിനെ നേരിടുമ്പോള്‍ ഫെര്‍ഗൂസന്റെ ഏറ്റവും വലിയ പേടിയും ക്രിസ്റ്റ്യനോയുടെ ബൂട്ടുകളെയാണ്‌.

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ കിരീടമുറപ്പിച്ചുകഴിഞ്ഞ മാഞ്ചസ്റ്ററിന്‌ ഡച്ച്‌ സ്ട്രൈക്കര്‍ വാന്‍ പേഴ്സിയുടെയും വെയ്ന്‍ റൂണിയുടെയും പ്രഹര മികവുണ്ട്‌.

ഗ്രൂപ്പ്‌ ഘട്ടത്തിനുശേഷം തീര്‍ത്തും വ്യത്യസ്തമായ വഴികളിലൂടെയാണ്‌ റയലും മാഞ്ചസ്റ്ററും ഇതവുരെ വന്നത്‌. പിന്നീട്‌ നടന്ന 14 കളികളില്‍ റയലിനു ജയിക്കാനായത്‌ ഏഴെണ്ണത്തില്‍ മാത്രമാണ്‌. അതേസമയം യുണൈറ്റഡ്‌ ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെട്ട്‌ വരികയാണ്‌. ഗ്രൂപ്പ്‌ ഘട്ടത്തിനുശേഷം 13 കളികളില്‍ അവര്‍ തോല്‍വിയറിഞ്ഞിട്ടില്ല.

എന്നാല്‍ ഇന്നത്തെ ക്ലാസ്സിക്ക്‌ പോരാട്ടത്തില്‍കണക്കുകളൊക്കെ അപ്രസക്തമാകും. സ്വന്തം മൈതാനത്തു കളിക്കുന്നതിന്റെ മുന്‍തൂക്കം എന്തായാലും റയലിനുണ്ടാകും. മറുഭാഗത്ത്‌ വെയിന്‍ റൂണിയിലും റോബിന്‍ വാന്‍ പെഴ്സിയിലുമാണ്‌ ഫെര്‍ഗുസന്റെ പ്രതീക്ഷ. എന്നാല്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ കഴിഞ്ഞ 33 മത്സരങ്ങളില്‍ റയല്‍ മാഡ്രിഡിന്‌ പരാജയം നേരിട്ടിട്ടില്ല എന്നത്‌ മൗറീഞ്ഞോയുടെ ക്യാമ്പിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്ന ഘടകമാണ്‌. 27 മത്സരങ്ങളില്‍ വിജയിച്ച അവര്‍ 6 ആറെണ്ണത്തില്‍ സമനില പിടിച്ചു.

എന്തായാലും ലോകത്തെ ഏറ്റവും മികച്ച രണ്ട്‌ ടീമുകളിലൊന്ന്‌ പ്രീ-ക്വാര്‍ട്ടറില്‍ പുറത്താകുമെന്നതിനാല്‍ ജീവന്മരണപോരാട്ടമായിരിക്കും ഇരുടീമുകളും പുറത്തെടുക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

India

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

India

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

India

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.